Breaking News
Home / Lifestyle / രഞ്ജിത്തിന്‍റെ ബിലാത്തിക്കഥയില്‍ ലാലേട്ടൻ കണിമംഗലം ജഗന്നാഥന്‍..?

രഞ്ജിത്തിന്‍റെ ബിലാത്തിക്കഥയില്‍ ലാലേട്ടൻ കണിമംഗലം ജഗന്നാഥന്‍..?

ലോഹം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ രഞ്ജിത് ടീം ഒന്നിക്കുന്ന ചിത്രമാണ് ബിലാത്തിക്കഥ. പൂർണ്ണമായും ലണ്ടനിൽ ഷൂട്ട് ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്ത വാരം ആരംഭിക്കും. 45 ദിവസത്തെ ഡേറ്റ് ആണ് മോഹൻലാൽ ഈ ചിത്രത്തിനായി മാറ്റിവെച്ചിരിക്കുന്നത്.

അനു സിതാരയും നിരഞ്ജനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ സുപ്രധാന വേഷം ആണ് മോഹൻലാൽ ചെയ്യുന്നത്.

ആദ്യം അഥിതി താരമായി നിശ്ചയിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നു, 10 ദിവസത്തെ ഡേറ്റ് നൽകിയിരുന്ന മമ്മൂട്ടി മാമാങ്കതിന്റെ തിരക്ക് ഷെഡ്യൂൾ മൂലം പിന്മാറുകയായിരുന്നു. മമ്മൂക്കയിൽ നിന്നും ലാലേട്ടനിലേക്ക് രഞ്ജിത് എത്തുമ്പോൾ തിരക്കഥയിൽ മാറ്റം വരുത്തി ഒരു പ്രധാന കഥാപാത്രം ആവുകയാണ്. 45 ദിവസത്തെ ഡേറ്റ് നൽകിയിരിക്കുകയാണ് മോഹൻലാൽ

‘ആറാം തമ്പുരാൻ’ എന്ന ചിത്രത്തില്‍ ലാലേട്ടൻ അനശ്വരമാക്കിയ കണിമംഗലം ജഗന്നാഥന്‍ എന്ന കഥാപാത്രം ബിലാത്തിക്കഥയില്‍ പുനര്‍ജ്ജനിക്കുമെന്നൊരു സംസാരം അണിയറയിലുണ്ട്. ഇംഗ്ലണ്ടില്‍ ചില പ്രശ്നങ്ങളില്‍ പെടുന്ന നായകനെയും നായികയെയും രക്ഷിക്കാന്‍ ജഗന്നാഥന്‍ അവതരിക്കുന്ന കഥയാണ് രഞ്ജിത് പറയാനൊരുങ്ങുന്നതെന്നാണ് സൂചനകള്‍. അങ്ങനെ സംഭവിച്ചാല്‍ അത് മോഹന്‍ലാല്‍ ഫാന്‍സിന് ഒടിയന് ആഘോഷിക്കാൻ ഒരു വലിയ വിരുന്നുതന്നെയായിരിക്കും.

സേതുവാണ് ബിലാത്തിക്കഥയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. കലാഭവന്‍ ഷാജോണ്‍, കനിഹ, ജ്യുവല്‍ മേരി, സുരേഷ് കൃഷ്ണ, ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്‍റണി തുടങ്ങിയവരും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *