സ്‌കൂളില്‍ പോകാന്‍ മടികാണിക്കുന്ന മക്കളെ തല്ലിയും വഴക്കുപറഞ്ഞുമൊക്കെ മാതാപിതാക്കള്‍ സ്‌കൂളില്‍ വിടാറുണ്ട്. എന്നാല്‍ ഇത്തരമൊരു സംഭവം ആദ്യമായായിരിക്കും. ചൈനയിലാണ് സംഭവം. സ്‌കൂളില്‍ പോകാന്‍ കൂട്ടാക്കാതിരുന്ന മകളെ ബൈക്കിന് പിന്നില്‍ കെട്ടി വെച്ച് കൊണ്ട് പോവുന്ന അച്ഛന്‍. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
മകളെ ബൈക്കിന് പിന്നില്‍ മലര്‍ത്തിക്കിടത്തി കയറിട്ട് കെട്ടിയാണ് സ്‌കൂളിലേക്ക് കൊണ്ടു പോയത്. കുട്ടി പുറകില്‍ കിടന്ന് കരയുന്നതും വീഡിയോയില്‍ കാണാം. സംഭവം വിവദമായതോടെ പേലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് കണ്ടെത്തിയ കുട്ടിയുടെ അച്ഛനെ ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന താക്കീത് നല്‍കി വിട്ടയച്ചുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.