ബി.ബി.സിയുടെ പുതിയ ഡോക്യുമെന്ററിയായ ‘ബോളിവുഡ്സ് ഡാര്‍ക്ക് സീക്രട്ട്സി’ല്‍ പുതിയ വെളിപ്പെടുത്തലുകളുമായി നടി രാധികാ ആപ്തെയും ഉഷാ യാദവും. രാജ്യമൊട്ടാകെ കാസ്റ്റിങ് കൗച്ച് വിവാദം വലിയ ചര്‍ച്ചയായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് അഭിനേത്രികളിവിടെ.
ബോളിവുഡിലെ സിംഹാസനങ്ങള്‍ അടക്കിവാഴുന്ന ചില സിനിമാപ്രവര്‍ത്തകര്‍ക്ക് ഈ വിഷയത്തില്‍ വ്യക്തമായ പങ്കുണ്ടെന്ന് രാധിക പറയുന്നു. ‘ഇവിടെ പലര്‍ക്കും അവര്‍ ദൈവങ്ങളാണ്, ശക്തരാണ്. വായ്തുറന്നാല്‍ പിന്നെ കരിയര്‍ ഉണ്ടാകില്ല എന്നാണ് ഭീഷണികള്‍.’ ദേശീയ പുരസ്കാര ജേത്രയായ മറാത്തി താരം ഉഷ യാദവിനും പറയാനുള്ളത് സമാനമായ കഥയാണ്-‘സിനിമയിലെ പല പ്രമുഖരും നടിമാരോട് കിടക്കപങ്കിടാന്‍ ആവശ്യപ്പെടുന്നു. ഒരിക്കല്‍ എനിക്കൊരു സിനിമയില്‍ അവസരം ലഭിച്ചു. ഞാന്‍ ഈ ”സഹായത്തി”ന് പകരം എന്തു നല്‍കുമെന്നാണ് അതിന്റെ സംവിധായകിടക്ക പങ്കിട്ടാല്‍ മാത്രം മതി എന്നായിരുന്നു അയാളുടെ നിലപാട്’-
ഉഷ യാദവ് പറയുന്നു. തെലുഗു നടി ശ്രീ റെഡ്ഡിയുടെ ചില വെളിപ്പെടുത്തലുകളാണ് രാജ്യത്ത് കാസ്റ്റിങ് കൗച്ച് വിവാദം വലിയ ചര്‍ച്ചയാക്കിയത്. ഹൈദരാബാദിലെ ഫിലിം ചേമ്പറിന് മുന്പില് അര്‍ധനഗ്നയായി പ്രതിഷേധിച്ച നടി തെലുഗു സിനിമയിലെ പ്രമുഖര്‍ക്ക് നേരെ രംഗത്ത് വന്നു. നടിയെ ആജീവനാന്തം വിലക്കി കൊണ്ട് താരസംഘടനയായ മാ മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷന് ആദ്യം ഉത്തരവിടുകയും പിന്നീട് അത് പിന്‍വലിക്കുകയും ചെയ്തു. കാസ്റ്റിങ് കൗച്ച് ചൂഷണമല്ലെന്നും അത് പെണ്‍കുട്ടികള്‍ക്ക് വരുമാനം നല്കുന്ന ഒരു സംഗതിയാണെന്നും വിഷയത്തെക്കുറിച്ച് പ്രതികരിച്ച ബോളിവുഡ് നൃത്തസംവിധായിക സരോജ് ഖാന് പറഞ്ഞത്
വലിയ വിവാദമായിരുന്നു. പ്രസ്താവന പിന്‍വലിച്ച് സരോജ് ഖാന് മാപ്പ് പറഞ്ഞുവെങ്കിലും ചര്‍ച്ചകള്‍ ഇതുവരെ അവസാനിച്ചിട്ടില്ല.അടുത്തു തന്നെ പുറത്തിറങ്ങുന്ന ബോളിവുഡ്സ് ഡാര്‍ക്ക് സീക്രട്ട്സ് ബോളിവുഡിലെ പലപ്രമുഖരെയും വെട്ടിലാക്കുമെന്നാണ് സൂചനകള്‍.