ബ്രഹ്മജ്ഞാനിക്ക് ബലാത്സംഗം ചെയ്യാന്‍ അവകാശമുണ്ടെന്നാണ് ആസാറാം ബാപ്പു അവകാശപ്പെട്ടിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആസാറാം ബാപ്പു പീഡിപ്പിച്ച കേസില്‍ വാദം കേള്‍ക്കവെ ആസാറാമിന്റെ അനുയായിയാണ് ഇക്കാര്യം കോടതിയോട് വെളിപ്പെടുത്തിയത്.
ബലാത്സംഗം പാപമല്ലെന്നാണ് ആസാറാം ബാപ്പു വിശ്വസിച്ചിരുന്നത്. ലൈംഗികശേഷി വര്‍ധിപ്പിക്കാന്‍ ആസാറാം പലതരം മരുന്നുകള്‍ ഉപയോഗിച്ചിരുന്നതായും
അദ്ദേഹത്തിന്റെ അനുയായികളിലൊരാളായ രാഹുല്‍ കെ സച്ചാര്‍ പറഞ്ഞു.
പീഡനക്കേസില്‍ ജയില്‍ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആസാറാം പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതിന് തനിക്ക് അവകാശമുണ്ടെന്നാണ് കരുതിയിരുന്നതെന്നാണ് സച്ചാര്‍ പറഞ്ഞത്. ആസാറാം തന്നെയാണ് ഇക്കാര്യം സച്ചാറിനോട് പറഞ്ഞത്. താന്‍ ബ്രഹ്മജ്ഞാനിയാണ്, ബ്രഹ്മജ്ഞാനിക്ക് പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യാം എന്നായിരുന്നു ആസാറാമിന്റെ വാക്കുകളെന്ന് സച്ചാര്‍ പറഞ്ഞു.
ആസാറാം പെണ്‍കുട്ടികളെ ഉപദ്രവിക്കുന്നത് നേരില്‍ക്കണ്ട് സച്ചാറിന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് ആസാറാം ഇക്കാര്യം പറഞ്ഞത്. ആസാറാമിനൊപ്പം എപ്പോഴും ഉണ്ടായിരുന്ന മൂന്ന് സത്രീകളാണ് മുറിയിലേക്ക് പെണ്‍കുട്ടികളെ എത്തിച്ചിരുന്നത്. രാത്രിയില്‍ ടോര്‍ച്ച് തെളിച്ചാണ് ആ സ്ത്രീകളെ ആസാറാം തന്റെയാവശ്യം അറിയിച്ചിരുന്നത്. സൂചന ലഭിച്ചാലുടന്‍ മുമ്പേ ആസാറാം നോട്ടമിട്ട് വച്ചിരിക്കുന്ന പെണ്‍കുട്ടികളെ അദ്ദേഹത്തിന്റെ മുറിയിലേക്ക് എത്തിക്കുകയായിരുന്നു പതിവെന്നും സച്ചാര്‍ കോടതിയില്‍ പറഞ്ഞു.