കഴിഞ്ഞ ദിവസം ന്യൂസ് 18 എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് റിമ കല്ലിങ്കൽ ശക്തമായ പ്രതികരണം നടത്തിയത്, സുരാജ് വെഞ്ഞാറമൂട് തുട കാണിച്ചു എന്ന ചൂണ്ടിക്കാട്ടിയാണ് റിമ കല്ലിങ്കലിന്റെ പുതിയ ചിത്രം ആഭാസത്തിന് എ സർട്ടിഫിക്കറ്റ് നൽകിയത്. പുലിമുരുകനിൽ മോഹൻലാൽ കാണിച്ചതിന് കൂടുതൽ ഒന്നും സുരാജ് കാണിച്ചില്ല എന്നാണ് റിമ പ്രതികരിച്ചത്.
റിമയുടെ പ്രതികരണം ഇങ്ങനെ..
സുരാജേട്ടൻ തുട കാണിച്ചത് കൊണ്ടാണ് സെൻസർ വൈകിയത് എന്നും എ സെർട്ടിഫികറ്റ് ലഭിച്ചത് എന്നും സിനിമയിൽ ഒന്നും ഇല്ലാത്ത ഒരു സുഹൃത്തിനോട് പറഞ്ഞപ്പോൾ അവൾ ചോദിച്ചു, അപ്പോൾ അവൾ ചോദിച്ചു പുലിമുരുകനിൽ മോഹൻലാൽ ഇങ്ങനെ തുട കാണിച്ചില്ലേ എന്ന്, അപ്പോൾ ആണ് നമ്മൾ അങ്ങനെ ചിന്തിക്കുന്നത് തന്നെ,
നാട്ടിൽ നടക്കുന്ന കാര്യങ്ങളെ വിമർശിക്കാൻ ഒരു കലാരൂപത്തിലൂടെ സാധിക്കുന്നില്ലെങ്കിൽ അത് സൂചിപ്പിക്കുന്നത് നമ്മൾ ജനാധിപത്യത്തിൽ അല്ല ജീവിക്കുന്നത് എന്നാണ്. ഞങ്ങൾ ഈ സിനിമയിലൂടെ പറയാൻ ശ്രമിക്കുന്ന കാര്യങ്ങൾ തന്നെയാണ് ഇപ്പോൾ ഞങ്ങൾ സിനിമ പുറത്തിറങ്ങുമ്പോൾ നേരിടുന്നത്.” റിമ പ്രതികരിച്ചു.