കോവളത്ത് കണ്ടല്‍ കാടുകള്‍ക്കിടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിദേശ യുവതിയായ ലിഗയുടെ മരണം കൊലപാതകമാണെന്ന് പോലീസ്. ഇത് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഫോറന്‍സിക് വിഭാഗം പോലീസിന് കൈമാറിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ശ്വാസംമുട്ടിയാണ് ലിഗയുടെ മരണം സംഭവിച്ചതെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്.
ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വാഴക്കുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘത്തെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. ഈ സംഘത്തിലെ ചിലര്‍ കഴിഞ്ഞ ഒരുമാസമായി ഈ പ്രദേശത്തുനിന്നു മാറിനിൽക്കുന്നതായി പോലീസിനു വിവരം ലഭിച്ചു. മരണ സമയത്ത് ലിഗ ധരിച്ചിരുന്ന ജാക്കറ്റ് വാങ്ങിയ കടയെക്കുറിച്ചും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
സ്ഥലപരിചയമില്ലാത്ത ലിഗ ആരും കയറാന്‍ മടിക്കുന്ന കണ്ടല്‍കാട്ടില്‍ എങ്ങനെയെത്തി എന്നതിനെ അടിസ്ഥാനമാക്കിയാണ് അന്വേഷണം നടക്കുന്നത്.