റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനംകവർന്ന പിന്നണി ഗായികയാണ് അമൃത സുരേഷ്.നടൻ ബാലയുമായുള്ള അമൃതയുടെ വിവാഹവും വിവാഹ മോചനവും ഒക്കെ സാമൂഹ്യ മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്ത വിഷയങ്ങൾ തന്നെയായിരുന്നു.അമൃതക്ക് നേരെ സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി പേർ വാക്കുകൾ കൊണ്ട് ആക്രമണം നടത്തി.
‘സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ആക്രമണത്തെക്കുറിച്ച് പരാതിയോ പ്രശ്നമോ ഇല്ല. കുറച്ചു നാൾ മുന്‍പ് ഞാനും മോളും ഒരുമിച്ചുള്ള ഒരു ചിത്രം ഞാന്‍ പോസ്റ്റ് ചെയ്തപ്പോൾ നിന്റെ മകളെ കാണാന്‍ പിശാചിനെ പോലുണ്ടെന്ന് കമന്റിട്ടവരുണ്ട്. ഒരു കുഞ്ഞിനെ പോലും വെറുതെ വിടാത്തവരുണ്ട്.’ അമൃത പറഞ്ഞു.
19–ാം വയസ്സിലെ വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും സമൂഹമാധ്യമങ്ങളിലെ ആക്രമങ്ങളെക്കുറിച്ചുമൊക്കെ അമൃത വികാരധീനയായാണ് ഇപ്പോൾ സംസാരിക്കുന്നത്
പാട്ട് സ്വപ്നം കണ്ടു വളര്‍ന്നയാളാണ് താനെന്നും എന്നാൽ പഠിപ്പും പാട്ടും ഉപേക്ഷിച്ച് താനെടുത്ത തീരുമാനം തെറ്റിപ്പോയെന്നും അമൃത പറയുന്നു.പക്ഷേ സോഷ്യല്‍മീഡിയയില്‍ പറയുന്നത് എന്റെ അച്ഛനും അമ്മയും നിര്‍ബന്ധിച്ച് വിവാഹം ചെയ്യിപ്പിച്ചതാണെന്നാണ് പറയുന്നത്. അത് ശുദ്ധ മണ്ടത്തരമാണ്.
അന്നെടുത്ത ആ തീരുമാനം പ്രേമം മൂലം എല്ലാം വിശ്വസിച്ചതു കൊണ്ടാണെന്നും അന്ന് മറ്റുള്ളവർ പറയുന്നത് കേൾക്കാനുള്ള മാനസികാവസ്ഥയിലല്ലായിരുന്നു താനെന്നും അമൃത പറഞ്ഞു.
എന്നാല്‍ ആ ഘട്ടത്തിലൂടെ കടന്നു പോയതിനാലാണ് താൻ കരുത്തയായതെന്നും തന്റെ സ്വപ്നങ്ങൾ പിന്തുടരാനുള്ള കരുത്ത് ലഭിച്ചത് അങ്ങനെയാണെന്നും അമൃത പറയുന്നു.
നമ്മള്‍ വിചാരിക്കുന്ന പോലെയല്ല നമ്മുടെ ജീവിതം. ഇപ്പോള്‍ സന്തോഷത്തിലാണ്. ആ നിമിഷത്തില്‍ കുടുംബം എന്റൊപ്പമുണ്ടായിരുന്നു. ആ സംഭവത്തിന് ശേഷം എന്ത് തന്നെ വന്നാലും മുന്നോട്ട് ജീവിതം നയിക്കുക എന്ന പാഠം പഠിച്ചു. നമുക്ക് താങ്ങായി നമ്മള്‍ മാത്രമേ ഉണ്ടാകൂ.