അലങ്കാരമത്സ്യങ്ങളെ വളർത്താൻ ഇഷ്ടമുള്ളവർക്ക് ഒരു മീനിനെ പരിചയപ്പെടുത്തിത്തരാം. ഏഷ്യക്കാരനാണ് കക്ഷി. പേര് ഏഷ്യൻ അരോവന (Asian Arowana). ചുവന്ന നിറമുള്ള ഇവന്റെ വില എത്രയായിരിക്കും എന്ന് ഊഹിക്കാമോ? ഏകദേശം മൂന്നു ലക്ഷം അമേരിക്കൻ ഡോളർ (ഏതാണ്ട് രണ്ടു കോടി രൂപ) വരെ വരും! ചൈനയിലെ കടലാസ് ഡ്രാഗണുകൾ ചലിക്കുന്നതുപോലെയാണ് ഇവയുടെ സഞ്ചാരം. നാണയം പോലുള്ള ചെകിളകളും കൂടിയായപ്പോൾ ഈ മത്സ്യങ്ങൾക്ക് ഭാഗ്യം കൊണ്ടുവരാനുള്ള കഴിവുണ്ടെന്ന് ആളുകൾ …