Breaking News
Home / Lifestyle / ആ കൈയ്യബദ്ധം അജിതിനെ വല്ലാതെ അലട്ടി- അത് ഒരു പ്രണയത്തിന് തുടക്കമായി!!

ആ കൈയ്യബദ്ധം അജിതിനെ വല്ലാതെ അലട്ടി- അത് ഒരു പ്രണയത്തിന് തുടക്കമായി!!

തമിഴ്‌സിനിമയില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ജോടിയായിരുന്നു അജിതും ശാലിനിയും. ഓണ്‍സ്‌ക്രീനിലെ ആ കൂട്ടുക്കെട്ട് ജീവിതത്തിലും അരക്കിട്ടുറപ്പിച്ചിട്ട് ഏപ്രില്‍ 24 ന് പതിനെട്ട് വര്‍ഷങ്ങളാകുന്നു.

വളരെ നാടകീയമായിരുന്നു ആ പ്രണയകഥയുടെ തുടക്കം. അമര്‍ക്കളം എന്ന സിനിമയിലാണ് ശാലിനിയും അജിതും ആദ്യമായി ഒരുമിച്ച്‌ അഭിനയിക്കുന്നത്. അമര്‍ക്കളത്തിലേക്ക് സംവിധായകന്‍ ശരണ്‍ സമീപിച്ചപ്പോള്‍ ശാലിനി ആദ്യം കൂട്ടാക്കിയില്ല. കാരണം ശാലിനിക്ക് പ്ലസ് ടു പരീക്ഷ എഴുതണമായിരുന്നു. പരീക്ഷയ്ക്ക് മുന്‍പ് താന്‍ ഒന്നും ഏറ്റെടുക്കാന്‍ തയ്യാറല്ലെന്നും ശാലിനി പറഞ്ഞു.

പക്ഷേ ശരണ്‍ വിട്ടില്ല. ശാലിനിയും അജിതും സിനിമയില്‍ നല്ല ജോടിയാണെന്ന് ശരണിന് തോന്നിയിരുന്നു. ഒരു നിവൃത്തിയുമില്ലാതെ ശരണ്‍ അജിതിനെ കൊണ്ട് ശാലിനിയെ വിളിപ്പിച്ചു. പരീക്ഷയുടെ കാര്യം ശാലിനി വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ശരണിനോട് പോലും ചോദിക്കാതെ അജിത് പറഞ്ഞൂ, ‘ആദ്യം പരീക്ഷ എഴുതി തീര്‍ക്കൂ, ഞങ്ങള്‍ ഷൂട്ടിംങ് നീട്ടിവച്ചോളാം.’

പരീക്ഷ എഴുതി തീര്‍ത്തതിന് ശേഷം ശാലിനി ഷൂട്ടിങിനെത്തി. ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ അജിത് പിടിച്ചിരുന്ന കത്തി ശാലിനിയുടെ കൈ തണ്ടയില്‍ അബദ്ധത്തില്‍ ഒരു വലിയ മുറിവുണ്ടാക്കി. വേദനയോടെ കരയുന്ന ശാലിനിയെ കണ്ടപ്പോള്‍ അജിതിന്റെ മനസ്സ് വേദനിച്ചു. ആ കുറ്റബോധമാണ് പിന്നീട് പ്രണയമായി തീര്‍ന്നതെന്ന് അജിത് പിന്നീട് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

‘ഒരിക്കല്‍ ഞാന്‍ മുടി ചുരുട്ടി ഒരു പുത്തന്‍ സ്റ്റൈലില്‍ സെറ്റില്‍ പോയി. അമര്‍ക്കളത്തിന്റെ സെറ്റില്‍ വച്ച്‌ അജിത് എന്നോട് പറഞ്ഞു എനിക്കത് ചേരുന്നില്ലെന്ന്. പെട്ടന്ന് തന്നെ അദ്ദേഹം തിരുത്തി പറഞ്ഞു എന്നെ തെറ്റിദ്ധരിക്കരുത്, കുട്ടിയുടെ കാതലുക്ക് മര്യാദെ ഞാന്‍ കണ്ടിട്ടുണ്ട്. അതിലെ സ്റ്റൈലാണ് നല്ലത്’- ശാലിനി ജെ.ഡബ്ല്യൂ മാസികയ്ക്ക് 2010 ല്‍ നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

അമ്ബര്‍ക്കളത്തിന്റെ ചിത്രീകരണത്തിന് ശേഷം ശാലിനിയാണ് തന്റെ ജീവിതത്തിലെ പെണ്‍കുട്ടിയെന്ന് അജിതിന് തോന്നി. ഇഷ്ടം തുറന്ന് പറഞ്ഞത് അല്‍പ്പം ഭയത്തോടെ ആയിരുന്നു. പക്ഷേ, ശാലിനിയുടെ മനസ്സിലും പ്രണയം മൊട്ടിട്ടിരുന്നു.

2000 ലാണ് അജിതും ശാലിനിയും വിവാഹം ചെയ്യുന്നത്. വിവാഹത്തിന് മുന്‍പ് തന്നെ മണിരത്‌നം ചിത്രം അലൈപ്പായുതെ അടക്കമുള്ള സിനിമ ശാലിനി പൂര്‍ത്തിയാക്കി. അഭിനയ ജീവിതത്തോട് ശാലിനി വിടപറഞ്ഞിട്ട് 18 വര്‍ഷങ്ങളായെങ്കിലും ശാലിനിയെന്നും അടുത്ത വീട്ടിലെ പെണ്‍കുട്ടിയാണ് മലയാളികള്‍ക്ക്. പത്ത് വയസ്സുകാരിയായ അനൗഷ്‌ക, മൂന്ന് വയസ്സുകാരനായ ആദ്‌വിക് എന്നിവരാണ് ശാലിനി- അജിത് താരദമ്ബതികളുടെ മക്കള്‍.

About Intensive Promo

Leave a Reply

Your email address will not be published.