Breaking News
Home / Lifestyle / സമ്പത്ത് അനുദിനം വർധിക്കും, ‘വടക്ക് ‘ ദിക്കിലാണ് കാര്യം!!

സമ്പത്ത് അനുദിനം വർധിക്കും, ‘വടക്ക് ‘ ദിക്കിലാണ് കാര്യം!!

വാസ്തുശാസ്ത്ര പ്രകാരം വടക്കുദിക്കിന്റെ അധിപനാണ് കുബേരൻ. കുബേരന്റെ കൈയിലെ സ്വർണ്ണം, രത്നം, ധനം എന്നിവ സൂക്ഷിക്കുന്ന കുടം ഒരിക്കലും ശൂന്യമാകില്ല .വടക്ക് ദിക്കിനെ വേണ്ടരീതിയിൽ പരിപാലിച്ചാൽ അനുദിനം സമ്പത്ത് വർധനയുണ്ടാകും എന്നാണു വിശ്വാസം .വടക്ക് ഭാഗത്തെ ഭൂമി തെക്കു ഭാഗത്തെ അപേക്ഷിച്ചു താഴ്ന്നിരിക്കണം. കിഴക്കും വടക്കും താഴ്ന്നതും തെക്കും പടിഞ്ഞാറും ഉയർന്നതുമായ ഭൂമിയിൽ വസിക്കുന്നവർക്ക് സന്തോഷവും സമൃദ്ധിയും ലഭിക്കുമെന്ന് വാസ്തു ശാസ്ത്രത്തിൽ പറയുന്നു.

വളരെയധികം പോസിറ്റീവ് ഊർജം സ്വീകരിക്കുന്ന ഒരു ഭാഗമാണ് വടക്ക്. ഈ അനുകൂല ഊർജം ഭവനത്തിനും ഭവനത്തിൽ താമസിക്കുന്നവർക്കും ലഭ്യമാവാൻ വടക്ക് ഭാഗം കൂടുതൽ തുറസ്സായി നിലനിർത്തുക. ലക്ഷ്മീദേവീ സങ്കല്പത്തിൽ നെല്ലിനട്ട് വളർത്തുന്നത് ഭാഗ്യദായകമാണ് .ഈ ദിക്കിൽ അവശിഷ്ടങ്ങൾ കൂട്ടിയിട്ടു കത്തിക്കുന്നതും കല്ല്, തടി എന്നിവ കൂട്ടിയിടുന്നതും പോസിറ്റീവ് ഊർജത്തെ ഇല്ലാതാക്കും.

വടക്ക് ദർശനമായുള്ള വീടുകളിൽ താമസിക്കുന്നവർക്ക് കുബേരപ്രീതിയാൽ ധനപരമായ ഉയർച്ചകൾ ഉണ്ടാകും. ഗൃഹവാസികൾ നന്മയും ബുദ്ധിശക്തിയും ദീർഘവീക്ഷണവും ക്ഷമയും സഹനശക്തിയുള്ളവരും ആയിരിക്കും. ഇവർ കഠിനാധ്വാനികൾ ആയിത്തീരും.

വ്യാപാര തടസ്സങ്ങൾ, തൊഴിൽ തടസ്സങ്ങൾ എന്നിവയൊന്നും തന്നെ അലട്ടുകയില്ല. ധനാഭിവൃദ്ധിയിലൂടെ തടസ്സങ്ങൾ എല്ലാം തന്നെ മാറികിട്ടും. ഈശാന കോണായ വടക്ക് കിഴക്ക് ദിക്കിന് നിർമ്മാണഘട്ടത്തിൽ ദോഷം വന്നിട്ടുണ്ടെങ്കിൽ ധനക്ഷയം, കുടുംബപ്രശ്നങ്ങൾ ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവ ഉണ്ടാകും.

വീട്ടിൽ ഐശ്വര്യവും സമ്പത്തും വർധിപ്പിക്കും ഈ മരങ്ങൾ!

കുടുംബത്തിൽ ഭാഗ്യവും ഐശ്വര്യവും സമ്പത്തും വർധിപ്പിക്കാൻ വീടിനു ചുറ്റും ചില സസ്യ വൃക്ഷാദികൾ നട്ടു വളർത്താം .വീടിന്റെ പ്രധാന വാതിലിന്റെ മുൻഭാഗം ഒഴിവാക്കി വേണം വൃക്ഷങ്ങൾ നടാൻ. “പൊന്നുകായ്ക്കുന്ന മരമാണേലും പുരപ്പുറത്തേക്കു ചാഞ്ഞാൽ മുറിക്കണം” എന്നാണല്ലോ പ്രമാണം . അതിനാൽ വീടിനടുത്തു വൃക്ഷങ്ങൾ നടാൻ പാടില്ല. വീടിനോടു ചേർന്ന് മരമുണ്ടെങ്കിൽ വെട്ടുന്നതിൽ തെറ്റില്ല ,പകരം രണ്ടു മരങ്ങൾ നട്ടുവളർത്തണം.

1.വീടിന്റെ വടക്കു ഭാഗത്തു മഹാലക്ഷ്മീ സങ്കല്പത്തിൽ രണ്ടു നെല്ലി വയ്ക്കുക . 2.വീടിനു ചുറ്റും തുളസി , യോടൊപ്പം ലക്ഷ്മീനാരായണ സങ്കല്പത്തിൽ മഞ്ഞൾ വളർത്തുക. 4.കന്നിമൂലയിൽ അതായത് വീടിന്റെ തെക്കുപടിഞ്ഞാറേ മൂലയിൽ ഗണപതി പ്രീതികരമായ കറുക പടർത്തുക.

5.വടക്കുകിഴക്കുമൂലയിൽ സമ്പൽസമൃദ്ധിക്കായി കണിക്കൊന്ന വയ്ക്കുക . 6.തെക്കുകിഴക്കേ മൂലയായ അഗ്നികോണിൽ മുള നട്ടു പരിപാലിക്കുക. 7.ശിവപാർവ്വതിമാർക്ക് ഏറ്റവും പ്രിയപ്പെട്ട ദൈവികവൃക്ഷമാണ് കൂവളം.വീടിന്റെ തെക്ക് ഭാഗത്തോ പടിഞ്ഞാറു ഭാഗത്തോ കൂവളം നട്ടു പരിപാലിക്കുന്നത് ശുഭകരമാണ്.

8.പടിഞ്ഞാറ് ഭാഗത്തു മഞ്ഞൾ നടുന്നത് വാസ്തു ദോഷങ്ങൾ കുറ യ്ക്കുമെന്നാണ് വിശ്വാസം. 9.നാല്പാമരങ്ങൾ വിപരീത സ്ഥാനങ്ങളിൽ (വടക്ക് അത്തി,തെക്ക് ഇത്തി,കിഴക്ക് അരയാൽ ,പടിഞ്ഞാറ് പേരാൽ ) നിൽക്കാൻ പാടില്ല .

10.കിഴക്കു ഭാഗത്തു പ്ലാവും വടക്കു ഭാഗത്തു മാവും പടിഞ്ഞാറ് ഭാഗത്തു തെങ്ങും തെക്കു പുളി എന്നിവയും ഉത്തമ ഫലം നൽകും.ഉപയോഗ്യമായ ഫലവൃക്ഷങ്ങൾ വീടിന്റെ ഏതു ഭാഗത്തുവന്നാലും ദോഷമില്ല. മേല്പറഞ്ഞരീതിയിൽ നട്ടു വളർത്തിയാൽ സദ്‌ഫലം ലഭിക്കുമെന്നാണ് വിശ്വാസം.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *