Breaking News
Home / Lifestyle / കെഎസ്ആര്‍ടിസിയെ ചങ്കാക്കിയ ആ ഫോണ്‍ വിളിക്കാരി ഒടുവില്‍ എഡിയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു

കെഎസ്ആര്‍ടിസിയെ ചങ്കാക്കിയ ആ ഫോണ്‍ വിളിക്കാരി ഒടുവില്‍ എഡിയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു

തിരുവനന്തപുരം; കെ.എസ്.ആര്‍.ടി.സി യെ ചങ്കാക്കി മാറ്റിയ കോളേജ് വിദ്യാര്‍ത്ഥിനി ടോമിന്‍ ജെ തച്ചങ്കേരിയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ആലുവ ഡിപ്പോയില്‍ വന്ന കോളുകളെ ആസ്പദമാക്കി നടത്തിയ പരിശോധനയിലാണ് ഈരാറ്റുപേട്ടയിലെ സ്ഥിരം കെഎസ്ആര്‍ടിസി യാത്രക്കാരിയായ റോസ്മിയെ കണ്ടെത്തിയത്. തുടര്‍ന്ന് എംഡിയ്ക്ക് മുന്നില്‍ എത്താമെന്ന് ഇവര്‍ സമ്മതിക്കുകയായിരുന്നു.


ആര്‍,ിഎസ് 140 ബസിനെ ഈരാറ്റുപേട്ടയില്‍ നിന്ന് ആലുവയിലേക്ക് മാറ്റിയതാണ് സ്ഥിരം യാത്രക്കാരിയായ റോസ്മിയേയും മറ്റ് ആരാധകരേയും സങ്കടത്തിലാഴ്ത്തിയത്. തുടര്‍ന്ന് ആലുവ ഡിപ്പോയിലേക്ക് ഫോണില്‍ വിളിച്ച് ബസ് തിരിച്ച് വേണമെന്ന് അപേക്ഷിക്കുന്ന ഫോണ്‍ സംഭാഷണം വൈറലാവുകയായിരുന്നു.

കെഎസ്ആര്‍ടിസി പ്രേമിയുടെ ഫോണ്‍ സംഭാഷണം കേട്ട പുതിയ എംഡി ആ ബസിനെ ഉടനെ തന്നെ ആലുവയില്‍ നിന്ന് ഈരാറ്റുപേട്ടയിലേക്ക് മാറ്റി. തുടര്‍ന്ന് ആ ബസിന് ചങ്ക് എന്ന പേരിടുകയായിരുന്നു. പെണ്‍കുട്ടിയോട് തിരക്കുകള്‍ മാറ്റിവെച്ച് സഭ്യതയോടെ സംസാരിച്ച ആലുവ ഡിപ്പോ മാനേജര്‍ക്ക് എംഡി നേരിട്ട് പാരിതോഷികവും നല്‍കി. എന്നാല്‍ പെണ്‍കുട്ടിയെ മാധ്യമങ്ങളും കെഎസ്ആര്‍ടിസി ജീവനക്കാരും തെരെഞ്ഞ് മടുത്തിരുന്നു.

ഈ മാസം 12 ന് രാവിലെ 11 മണിയ്ക്കും ഒരു മണിയ്ക്കും ഇടയിലാണ് ആലുവ ഡിപ്പോയിലേക്ക് പെണ്‍കുട്ടിയുടെ കോള്‍ വന്നതെന്നാണ് അന്വേഷിച്ചെത്തിയ ഫാല്‍ക്കണ്‍ പോസ്റ്റ് പ്രതിനിധിയോട് സ്‌റ്റേഷന്‍ മാസ്റ്റര്‍ പറഞ്ഞത്.

എന്നാല്‍ ആ സമയത്ത് വന്ന മുഴുവന്‍ നമ്പറിലേക്കും തിരിച്ചു വിളിച്ചു. ഇതില്‍ നാല് നമ്പറോളം വിളിച്ചിട്ട് ദിവസങ്ങളായി കിട്ടുന്നില്ല. ഇതില്‍ ഏതെങ്കിലുമാവാം പെണ്‍കുട്ടിയുടെ നമ്പര്‍ എന്നായിരുന്നു ജീവനക്കാര്‍ കഴിഞ്ഞ ആഴ്ച പറഞ്ഞത്. തുടര്‍ന്ന് വിശദമായ അന്വേഷണത്തിലാണ് റോസ്മിയെ കണ്ടെത്തിയത്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് വരാന്‍ തയ്യാറാകാതിരുന്ന പെണ്‍കുട്ടി കുടുംബ സമേതം കെഎസ്ആര്‍ടിസി എംഡിയുടെ മുന്നില്‍ എത്തുകയായിരുന്നു.

ഈരാറ്റുപേട്ട-കളത്വ-കോട്ടയം-കട്ടപ്പന റൂട്ടിലായിരുന്നു ബസ് ഓടിയിരുന്നത്. എഡിയുടെ മുന്നിലെത്തിയ റോസ്മിയ്ക്ക് കെഎസ്ആര്‍ടിസിയുടെ വക അഭിനന്ദപത്രവും ഉപഹാരവും ടോമിന്‍ ജെ തച്ചങ്കേരി സമ്മാനിച്ചു. 24 ന് രാവിലെയായിരുന്നു റോസ്മിയും മാതാവും സഹോദരനും കെഎസ്ആര്‍ടിസി എംഡിയുടെ മുന്നില്‍ എത്തിയത്. ഏറെ നേരം എഡിയുമായി സംസാരിച്ചതിന് ശേഷമാണ് കുടുംബം ഈരാറ്റുപേട്ടയിലേക്ക് മടങ്ങിയത്.

About Intensive Promo

Leave a Reply

Your email address will not be published.