മുംബൈ: ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യത്തില്‍ ഇടിവ് തുടരുന്നു. മിക്ക ഗള്‍ഫ് രാജ്യങ്ങളുടെയും കറന്‍സികള്‍ക്ക് ഇപ്പോള്‍ താരമ്യേന ഉയര്‍ന്ന മൂല്യമാണ് ലഭിക്കുന്നത്. ഡോളറിനെതിരെ ഇന്ന് 66.41 രൂപയിലായിരുന്നു വിനിമയം നടന്നത്. വരും ദിവസങ്ങളിലും വിനിമയ മൂല്യത്തില്‍ ഇടിവ് തന്നെയായിരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികളുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് മണി എക്സ്‍ചേഞ്ച് സ്ഥാപനങ്ങള്‍ പറഞ്ഞു.
അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായ വർദ്ധനവ്, സിറിയയിലുണ്ടായ ആക്രമണങ്ങൾ തുടങ്ങിയവ രൂപയുടെ മൂല്യം കുറയ്ക്കാൻ കാരണമായിട്ടുണ്ട്.
രൂപയുടെ മൂല്യം ഇടിയുന്നത് ഇന്ത്യന്‍ വിപണികളില്‍ പ്രതിസന്ധി സൃഷ്ടിക്കുമെങ്കിലും പ്രവാസികള്‍ക്ക് സന്തോഷമാണ്. അവരുടെ വിയര്‍പ്പൊഴുക്കലിന് മൂല്യം കൂടുതല്‍ ലഭിക്കുന്ന സമയമാണിത്.
സ്വകാര്യവല്‍ക്കരണവും സ്വദേശിവല്‍ക്കരണവും ഗള്‍ഫില്‍ പൊടിപൊടിക്കുമ്പോള്‍ പ്രവാസിയുടെ നെഞ്ചിടിപ്പ് കൂടുകയായിരുന്നു. ഈ വേളയിലാണ് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കുന്ന വിവരം. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി രൂപയുടെ മൂല്യം ഇടിയുകയാണ്.
കഴിഞ്ഞ രണ്ടുമാസമായി രൂപയുടെ മൂല്യം ഉയര്‍ന്ന് നില്‍ക്കുകയായിരുന്നു. ഈ വേളയില്‍ പ്രവാസികള്‍ ഇന്ത്യയിലേക്ക് പണം അയക്കുന്നത് കുറഞ്ഞു. മൂല്യം കുറഞ്ഞാല്‍ പലരും മനപ്പൂര്‍വം മാറ്റിവയ്ക്കുകയായിരുന്നു ഇങ്ങനെ പണം മാറ്റിവച്ചവര്‍ക്കാണ് ഇപ്പോള്‍ കൂടുതല്‍ മെച്ചം ലഭിക്കുന്നത്. രൂപയുടെ മൂല്യം ഇടിയുന്നത് ഇനിയും തുടരുമെന്നാണ് വിപണയില്‍ നിന്ന് ലഭിക്കുന്ന വിവരം. നേരത്തെ പണം അയച്ചവര്‍ക്ക് സാമ്പത്തിക നഷ്ടം സംഭവിച്ചിരുന്നു.
വിവിധ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെയാണ്… യു.എസ് ഡോളര്‍ 66.41 യൂറോ 81.28 യു.എ.ഇ ദിര്‍ഹം 18.08 സൗദി റിയാല്‍ 17.71 ഖത്തര്‍ റിയാല്‍ 18.24 ഒമാന്‍ റിയാല്‍ 172.73 ബഹറൈന്‍ ദിനാര്‍. 176.64 കുവൈറ്റ് ദിനാര്‍. 220.47