തുണി വിരിക്കാനാണ് ഉച്ചസമയത്തു നീന ടെറസ്സിൽ പോയത്.ഹരി ഏട്ടന്റെ ഷർട്ട് പിഴിഞ്ഞ് അഴയിൽ വിരിക്കാൻ തുടങ്ങുമ്പോഴാണ് രണ്ടു കൈകൾ സാരിയുടെ ഇടയിലൂടെ വയറിനെ ചുറ്റുന്നത് അവൾ അറിഞ്ഞത്.. പേടിച്ചു തിരിഞ്ഞു നോക്കിയപ്പോൾ മനു…
“ചേച്ചീ… പ്ലീസ്.. ബഹളം വെക്കരുത് പ്ലീസ് .. ”
പലപ്പോഴായി തന്നെ അവൻ തട്ടലും മുട്ടലും പതിവാണ്.. ആദ്യമൊക്കെ രൂക്ഷമായി നോക്കുമ്പോൾ അവൻ മാറി പ്പോയിരുന്നു… ഇപ്പൊ എവിടുന്നു ഇത്രയും ധൈര്യം ??
അവൻ കൈ എടുക്കുന്നില്ല.. ഒന്ന് കൂടി അവനിലേക്ക് ചേർത്ത് പിടിച്ചു..
“എനിക്കറിയാം.. ഹരിയേട്ടൻ നിങ്ങളെ ശ്രദ്ധിക്കുന്നില്ല എന്ന്.. ”
ഓ ദൈവമേ.. തനിക്കെന്താണ് അവന്റെ കൈ തട്ടാൻ തോന്നാത്തത് ??
എവിടെയോ ഒരു തീപ്പൊരി എരിഞ്ഞു തുടങ്ങിയോ… അവൻ തൊട്ടു നിൽക്കുന്ന എല്ലാ ഇടത്തുനിന്നും ഒരു മിന്നൽ പിണർ പുറപ്പെട്ടുവോ ??
നീന ഒരു വലിയ ശാസം എടുത്തു..
തെറ്റ്.. ഭാര്യ ആണ് താൻ.. രണ്ടു പെൺകുട്ടികളുടെ അമ്മ ആണ് താൻ.. അവൾ അവന്റെ കൈ ബലത്തിൽ എടുത്തു മാറ്റി..
“മനു.. എന്നെ വിട്ടേക്കു. ”
എന്ന് മാത്രം പറഞ്ഞു അവിടെ നിന്നും വേഗം പോന്നു.. അവിടെ നിൽക്കുന്ന ഓരോ നിമിഷവും താൻ തെറ്റ് ചെയ്തു പോകുമോ എന്ന് അവൾ ഭയപ്പെട്ടു..
അന്ന് രാത്രി ഹരി വരാൻ അവൾ കാത്തിരുന്നു.. സാദാരണ ഭക്ഷണം എടുത്ത് റ്റബിളിൽ വെച്ചു താൻ ഉറങ്ങുകയാണ് പതിവ്.. മക്കളിൽ ഇളയ ആൾ ആറാം ക്ലാസ്സിൽ ആയിട്ടും തന്നെ കെട്ടിപ്പിടിച്ചാണ് ഉറക്കം…
നീന രണ്ടു മക്കളെയും വിളിച്ചു ഇനി മുതൽ ഒരു മുറിയിൽ കിടക്കാൻ പറഞ്ഞു.. അമ്മയുടെ മുഖത്തെ ഭാവമാറ്റം അവരെ കൂടുതൽ എന്തെങ്കിലും ചോദിക്കാൻ സമ്മതിച്ചില്ല..
ഹരി ഭക്ഷണവും കഴിഞ്ഞു വരുമ്പോഴും നീന ബുക്കും വായിച്ചു ഇരിക്കുന്നു..
താൻ ഇതുവരെ ഉറങ്ങിയില്ലേ ??
ഇല്ല..
എന്തുപറ്റി ??അനു എവിടെ ??
അവളോട് ഇനിമുതൽ ചേച്ചിയുടെ കൂടേ കിടന്നാൽ മതി എന്ന് പറഞ്ഞു…
എന്ത് പറ്റിയെടോ ??എന്താ ഗൗരവം ???
ഹരി കട്ടിലിൽ അവളുടെ അടുത്തേക്ക് നീങ്ങി കിടന്നു..
.
ഹരിയേട്ടന് എന്നെ വിശ്വാസം അല്ലേ
എന്ത് ചോദ്യമാണ് നീന. നിന്നെ എനിക്ക് പൂർണമായും വിശ്വാസം ആണ്..
അതുകൊണ്ടാണോ ഹരിയേട്ടാ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നെ ??
എന്ത് പറ്റി നീന…
ഹരിയേട്ടൻ എന്നെ ഒന്ന് തൊട്ടിട്ടു എത്ര കാലം ആയി ന്നു അറിയുവോ ??.
ഡോ.. അത് മനപ്പൂർവം ആണോ… നമ്മ്മുടെ തിരക്കുകൾ കരണം നീണ്ടു പോയതല്ലേ..
അതേ.. സത്യം അതാണ്…. തെറ്റ് എന്റെ ഭാഗത്തും ഉണ്ട്… എന്നാൽ ഇപ്പൊ പുറത്തു ഉള്ളവർക്ക് നമ്മുടെ താളപ്പിഴ മനസ്സിലായി തുടങ്ങിയത് പോലെ ഉണ്ട്..
നീ എന്താ നീന പറയുന്നേ
അപ്പുറത്തെ മനു ഇന്ന് എന്റെ അടുത്ത് വന്നു.. ഹരിയേട്ടൻ തരാത്തത് അവൻ എനിക്ക് തരാം ന്നു…..
നീ എന്ത് പറഞ്ഞു..
ഒന്നും പറഞ്ഞില്ല.. അവിടെ നിന്നും പോന്നു…
നീന കരഞ്ഞു തുടങ്ങി..
പെണ്ണേ.. എന്തെ ഒന്നും പറയാതിരുന്നത്….
ഒന്നുല്ല ഹരിയേട്ടാ… അപ്പൊ പറഞ്ഞാൽ എന്റെ വാക്കുകൾക്ക് ശക്തി കാണില്ല എന്നു തോന്നി… നുണ പണ്ടേ എനിക്ക് വഴങ്ങില്ലല്ലോ..
നീന ഹരിയുടെ നെഞ്ചിലേക്ക് ചാഞ്ഞു..
കരയല്ലേ.. ഞാൻ തന്നെ നന്നായി നോക്കുന്നില്ല എന്നുണ്ടോ ??
ഒരിക്കലും ഇല്ല ഹരിയേട്ടാ… എനിക്കിവിടെ സ്വർഗം ആണ്… എന്നാലും ഇടയ്ക്കു വല്ലാത്ത മടുപ്പ്.. ശൂന്യത..ആർക്കും എന്നെ വേണ്ടാത്ത പോലെ….
ഞാൻ ആണോ തെറ്റുകാരൻ ???
അല്ല…. നമ്മൾ… മക്കളുടെ കാര്യം നോക്കി നടക്കുന്നതിനു ഇടയിൽ ഞാനും നമ്മളെ മറന്നു.. എന്റെ തെറ്റ് ആണ്…
ഇനി ഒന്നും പറയണ്ട… ഹരി അവളുടെ വാ പൊത്തി…
ഇനി പറയാനുള്ളത് നാളെ അവന്റെ മുഖത്ത് നോക്കി പറഞ്ഞാൽ മതി..
നീന ഒന്നും പറയാൻ ഇല്ലാതെ ആ പഴയ മണവാട്ടി പെണ്ണായി ഹരിയുടെ നെഞ്ചിലെ രോമത്തിൽ മുഖം ഒളിപ്പിച്ചു..
Nb:ആരെങ്കിലും ഒരാൾ മുൻകൈ എടുത്താൽ പല ദാമ്പത്യ പ്രശ്നനങ്ങളും മാറും.
ഇല്ലെങ്കിൽ അത് മുതൽ എടുക്കാൻ ആളുകൾ വന്നു കൊണ്ടേ ഇരിക്കും