കഴിഞ്ഞ വാരം വളരെയേറെ ചർച്ച ചെയ്യപ്പെട്ട സംഭവമാണ് ബാലതാരമായ നന്ദന വർമ്മയുടെ ഇൻസ്റ്റാഗ്രാം ചിത്രത്തിന് അശ്ലീല കമന്റ് ഇട്ട ആഭാസനോട് താരം ശക്തമായി പ്രതികരിച്ചത്. നന്ദന ഇൻസ്റ്റാഗ്രാമിൽ സാരി ഉടുത്ത ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും, ഇതിനു പിന്നാലെ ഒരു യുവാവ് നടിയെ പ്രകോപിപ്പിക്കുന്ന തരത്തിൽ അശ്ലീല വാക്ക് ഉപയോഗിച്ച് കമന്റ് ചെയ്യുകയുമാണ് ഉണ്ടായത്.
ഇത് കണ്ട നന്ദന കമന്റിന് പ്രതികരണവുമായി എത്തി. നന്ദനയുടെ ശക്തമായ പ്രതികരണത്തെ പ്രോത്സാഹിപ്പിച്ച് ധാരാളം ആളുകൾ എത്തിയെങ്കിലും, ചെയ്തത് അൽപം കൂടി പോയി എന്നും ആളുകൾ പറയുകയുണ്ടായി. ഇതിനു പ്രതികരണവുമായി നന്ദന വീഡിയോ വഴി എത്തി.