Breaking News
Home / Lifestyle / ഒരു ഒച്ചയും ബഹളവും കേട്ടപ്പോള്‍ ഒന്ന്‍ പോയി നോക്കിയതാ.. കല്യാണം കഴികേണ്ടി വന്നു…!!

ഒരു ഒച്ചയും ബഹളവും കേട്ടപ്പോള്‍ ഒന്ന്‍ പോയി നോക്കിയതാ.. കല്യാണം കഴികേണ്ടി വന്നു…!!

ഓഫീസ് അവധിയാണെല്ലോന്ന് വച്ചു രാവലെതന്നെ കുളിച്ചൊരുങ്ങി ഒന്ന് അമ്പലത്തില് പോയി……തിരിച്ചു വരാൻ ￰നേരത്താ തൊടീന്ന് ഒരു ഒച്ചയും ബഹളവും കേട്ടത്.ചെന്നുനോക്കിയപ്പോഴല്ലേ മനസ്സിലായത് ……….മ്മടെ നാട്ടിലെ കുറച്ചു കുരുത്തംകെട്ട പിള്ളേരും ഒപ്പം മീനു വും ……….മീനു ആരാന്നല്ലേ…….ആള് നമ്മടെ സ്വന്തം മാമേടെ മോള് തന്നെ………രണ്ട് മാസം കഴിഞ്ഞാ എന്റെ കയ്യും പിടിച്ച് എന്റെ വീട്ടിലേക്ക് കേറണ്ട മൊതലാ ഇപ്പോ പിള്ളേരുടെ കൂടെ കൂടി ഊഞ്ഞാലാടാൻ വന്നേനെ….“എടി ചക്കപോത്തേ നിനക്ക് വേറൊരു പണീം ഇല്യാലെ “. ഒരു കാരണവരുടെ ഗൗരവത്തോടെ ഞാൻ ചോദിച്ചു…..“അയ്യേ പോയിപ്പോയി കണ്ണും കാണാണ്ടായോ ന്റെ കിച്ചുവേട്ടാ…….ഞാൻ ഇവിടൊരു പണി ചെയ്യുവല്ലേ “. അവള് കളിയാക്കികൊണ്ട് പറഞ്ഞു……..

“നീ ഇങ്ങോട്ട് ഇറങ്ങിക്കെ …..അയ്യേ നാണക്കേട് ഇത്രേം വളർന്നിട്ട് പിള്ളേർടെ കൂടെ ഊഞ്ഞാലാടി കളിക്കുവാ ”“എന്നോട് വല്യച്ഛൻ തന്ന്യാ പറഞ്ഞെ ആടിക്കൊളാന്‍….അപ്പോപിന്നെ പ്രശനം ഇല്ലല്ലോ…. ”അവള് വായകൊണ്ട്‌ ആംഗ്യം കാട്ടി….“.￰ഓഹ്……..ഊഞ്ഞാലാടാൻ പറ്റ്യേ പ്രായം ???”.“ഊഞ്ഞാലാടാൻ പ്രായം ഒക്കെ ഉണ്ടോ അതിന്…..ഇതൊക്കെ ഒരു രസല്ലേ…………ഊഞ്ഞാല് മോളിലേക്കു പൊങ്ങി കുത്തനെ താഴേക്ക് വരുമ്പോ എന്തൊരു കുളിരാന്ന് അറിയോ… ??”. അവള് ചിരിച്ചു…

“ആ ബെസ്റ്റ്…… ￶കയറും പൊട്ടി ഇതിന്റെ മോളീന്ന് നടുവും തല്ലി താഴേക്ക് വീഴുമ്പോ പഠിച്ചോളും …..അപ്പഴും നല്ല കുളിരു തന്നാ……..ഹല്ലപിന്നെ…“നീയായിട്ട് ഇറങ്ങുന്നോ അതോ ഞാൻ പിടിച്ചിറക്കണോ…. ”“അയ്യടാ…. ഞാനെങ്ങും ഇറങ്ങില്ല….. പിടിച്ചിറക്കിയാ ഞാൻ വല്യച്ചനോട് പറഞ്ഞുകൊടുക്കും ”അവൾ അങ്ങനെ പറഞ്ഞപ്പോ ലേശം പേടി ഇല്ല്ലാതില്ലാതെ വന്നെങ്കിലും ഞാനും വിട്ടുകൊടുത്തില്ല.

“ആ….ആ…….നീ എന്റടുത്തെക്ക് കിച്ചുവേട്ടാ അത് വാങ്ങിതാരുമോ……ഇതു വാങ്ങിതരുമോ…ന്നൊക്കെ ചോദിച്ച് ￶കിണുങ്ങില്ലേ …….അപ്പൊകാണിച്ചേരാട്ടോ…….. അതും നിന്റെ പുന്നാര വല്യച്ചനോട് തന്നെ ചോദിച്ചാമതി… “ഞാൻ പറഞ്ഞു….

“ഓ……..ഞാൻ. സഹിച്ചു….. ”“എന്തേലും കാണിക്ക്………പോ ” അതും പറഞ്ഞു ഞാൻ വീട്ടിലേക്ക് നടന്നു…….ഉച്ചക്ക് ഊണ് കഴിഞ്ഞ് ഒന്നു മയങ്ങാൻ കിടന്നപ്പോ ദേ വരുന്നു തമ്പുരാട്ടി …..ഞാൻ. പാതി മയങ്ങിയ പോലെ കിടന്നു….വന്നപ്പോഴേക്കും ആ വായാടി അവളുടെ പതിവ് സ്വഭാവം തെറ്റിക്കാതെ എഫ് എം റേഡിയോ പോലെ ചിലക്കാൻ തുടങ്ങി……ഞാൻ ഇതൊക്കെ കേട്ടിട്ടും കേൾക്കാത്ത പോലെ കിടന്നു.

“കിച്ചുവേട്ട…..എത്ര നേരായി ഞാൻ പറയുന്നു …… വല്ലോം കേൾക്കുന്നുണ്ടോ ???” അവളെന്നെ പിടിച്ചു കുലുക്കി …….“ഞാൻ. പറഞ്ഞോ നിന്നോട് ഇങ്ങനെ ചിലചോണ്ടിരിക്കാൻ …….പറയാനുള്ളതൊക്കെ പോയി നിന്റെ വല്യച്ചനോട് പറ…….മ ൂപ്പരവടെ എന്റമ ്മ ടെ അടുത്ത കാണും ……….പിന്നെ എന്റെ വീട്ടുകാർക്ക് എന്നെക്കാ ഇഷ്ടം നിന്നോടല്ലേ…. കേൾക്കാതിരിക്കാൻ വഴിയില്ല…… ” അവള് കാണാതെ മ നസ്സില്‍ ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു….“ഓഹോ ……..അപ്പൊഅതാണ് കാര്യം……അത് ഇതുവരെ വിട്ടില്ലല്ലേ …….ന്ന ഞാനും മ ിണ്ടണില്ല ……മ തിയോ ”

“ഓഹ്…….പിന്നേ ഞാനാരാ നിന്റെ അടിമ യോ ?? വേണങ്കി മ ിണ്ടിയാ മ തി……”. അതും പറഞ്ഞ് ഞാൻ കണ്ണടച്ച് കിടന്നു.“അയ്യടാ….ന്നട്ട് ഓഫീസിൽ ജോലി ചെയ്യുന്ന പെണ്ണുങ്ങളും ആയിട്ട് സല്ലപിക്കാനല്ലേ ഞാൻ പോയ്കഴിഞ്ഞിട്ട് …….അങ്ങനെഇപ്പൊ ഞാൻ പോണില്ല ”അവള് പിറകിലൂടെ വന്നെന്നെ കെട്ടിപിടിച്ചു.

“ഒന്ന് പോ പെണ്ണെ ……എനിക്ക് ഉറക്കം വരുന്നുണ്ട്…… അധികം കളിച്ചാലുണ്ടല്ലോ……വെറുതെ ചൊറിയാൻ നിക്കാതെ പോയെ…..”അവളുടെ കൈ വിടീപ്പിച്ച് ഞാൻ പറഞ്ഞു“മ ര്യാദക്ക് തേച്ചു കുളിച്ചാമ തി…….ഒരു ചൊറിച്ചിലും ഉണ്ടാവില്ല……”. ഉരുളയ്ക്കുപ്പേരി പോലെ അവള്‍ മറുപടിയും തന്നു….

“എന്റെ ഭഗവാനെ…. ഏത് നേരത്താണോ ഇവളെയൊക്കെ…… ” ഞാൻ പറഞ്ഞു….“ഓ….ഇനിയിപ്പോ പറഞ്ഞിട്ട് കാര്യം ഇല്ല….. പറ്റിപ്പോയില്ലേ ……സഹിച്ചോ…. ” അവൾ ചിരിച്ചു….പിന്നെ ഏട്ടാ ഒരു കാര്യം പറയാനാ ഞാൻ വന്നത് …….

“ഞാനും അമ്മയും അച്ഛനും അപ്പുവും കൂടി നാളെ മൂകാംബികക്ക് പോവാൻ നിക്കാ……,ഇന്നലെ ജ്യോത്സനെ കണ്ട് എന്റെ ജാതകം നോക്കിച്ചപ്പോ അങ്ങേരു പറഞ്ഞു സർപ്പദോഷം ഉണ്ട് ……പരിഹാരത്തിന് ഏതാണ്ടൊക്കയോ അമ്പലത്തില് പോണത്രെ……….”

“നിന്റെ അച്ഛന് വേറെ ഒരു പണിയും ഇല്ലേ …….ഇതെത്രമത്തെ വട്ട ജാതകം നോക്കിക്കണേ…….നിനക്ക് ഒന്നുപറഞ്ഞു മനസ്സിലാക്കിക്കൂടെ”

“ഇത് പോലൊരു അച്ഛനെ കിട്ടാൻ പുണ്യം ചെയ്യണം എന്തൊരുശ്രദ്ധയാ എന്റേം അപ്പൂന്റേം കാര്യത്തില് “. അവള് കൊഞ്ഞനം കുത്തി പറഞ്ഞു…..“മ്മ്മ്￰………അതെഅതെ……ജ്യോത്സ്യന് നല്ല വരുമാനവും ” ഞാൻ കളിയാക്കി

“ഇനീപ്പോ നീ എന്നാ റിട്ടേൺ ??”“ഒരാഴ്ച……അപ്പഴകും ഇങ്ങട്ട് എത്തും ”“ഹോ……..സമാധാനം…..അപ്പൊ ഒരാഴ്ച സ്വസ്ഥത ഉണ്ടാവുല്ലേ”ഇത് കേട്ടതും നല്ല അസ്സലൊരു പിച്ച് തന്നിട്ട് അവളു പൊയി…….പോവുമ്പോ വിളിച്ചു പറഞ്ഞു………

” വന്നിട്ട് കാണാട്ടോ …..വന്നാ ഞാൻ വച്ചിട്ടുണ്ട്ട്ടോ ഇതിനൊക്കെ ” ന്ന്……..പിറ്റേന്ന് എണീറ്റപ്പോ കൊറച്ചു നേരം വൈകിപ്പോയി……..ഒരു പത്തുമണി ആയിക്കാണും………ചായക്ക്‌ വേണ്ടി അടുക്കളയിൽ പോയപ്പോ ‘അമ്മ അവിടെയില്ല

‘അമ്മ ഉമ്മറത്തു ഇരുന്നുകരയുന്നു. വല്യമ്മമാരും അപ്പച്ചിമാരും ഒക്കെ വന്നിട്ടുണ്ട് ……കാര്യം അറിഞ്ഞപ്പോ ഞാൻ ആകെ തകർന്നുപോയി …..“അവർ സഞ്ചരിച്ച തീവണ്ടി കൂട്ടിയിടിച്ചു….. അഞ്ഞൂറോളം പേര് മരിച്ചു.കൊറേ പേരുടെ ബോഡി കിട്ടിയിട്ടില്ല …….കേട്ടപാടെ അച്ഛൻ അന്വേഷിക്കാൻ പോയിരിക്കയാ കിച്ചു……..”

നിർത്താതെ കരഞ്ഞുകൊണ്ട് ‘അമ്മ പറഞ്ഞു“മീനു????”. തളർന്നുകൊണ്ട് ഞാൻ ചോദിച്ചു…..അപ്പോഴേക്കും അച്ഛൻ വിളിച്ചു. ഞാൻ ഫോണെടുത്തു.“മോനെ……..അവര് പോയെടാ …….നിന്റെ അമ്മാവനും അമ്മായീം അപ്പുമോനും…..നമ്മളെ വിട്ട് പോയി ”അച്ഛൻ വാവിട്ടു കരഞ്ഞു.

“മീനു???”. സ്തബ്ധനായി ഞാൻ ചോദിച്ചു….“അറിയില്ല…….മീനുമോളെ കുറിച്ച് അറിഞ്ഞിട്ടില്ല …….നീ എത്രയും പെട്ടെന്ന് ഇങ്ങോട്ടൊന്നു വാ….”കേട്ടപാതി കേൾക്കാത്തപാതി ഞാൻ വണ്ടിയെടുത്തു അച്ഛന്റെ അടുത്തേക് ചെന്ന്

ആരോ പറഞ്ഞറിഞ്ഞു . കുറെ പേരെ ഹോസ്പിറ്റലൈസ് ചെയ്തെന്ന്. വേഗം ഹോസ്പിറ്റലിലേക്ക് പോയി……..പക്ഷെ അവിടെയും അവളെ കണ്ടെത്താനായില്ല…..ഞാൻ അവിടെ വച്ച് ￶സങ്കടവും ദേഷ്യവും കൊണ്ട് പൊട്ടിത്തെറിച്ചു.അച്ഛൻ ഒരു വിധത്തിൽ സമാധാനിപ്പിച്ചു എന്നെ വീട്ടിലേക്ക്‌ കൊണ്ടുവന്നു.

ഏകാന്തതയുടെ ഒരുമാസം…………തികച്ചും ഒരു ഭ്രാന്തനെ പോലെയായിരുന്നു ഞാൻ………..മീനു മീനു എന്ന് വിളിച്ചു അവളുടെ വസ്ത്രങ്ങളും ഫോട്ടോകളും കെട്ടിപ്പിടിച്ചു കിടന്നു ………പോവാൻ നേരം അവൾ എനിക്ക് സൂക്ഷിക്കാൻ തന്ന അവളുടെ സ്വർണ കൊലുസ്സ് മാറോട് ചേർത്ത് ഞാൻ കരഞ്ഞു ……

നാഥനാണെങ്കിലും ഒറ്റ നിമിഷം കൊണ്ട് ഞാൻ അനാഥനായത് പോലെ എനിക്ക് തോന്നി……..ഇടയ്ക്കിടെ നോക്കാതെ മാറാലപിടിച്ചു തകർന്ന അവളുടെ വീട്ടിലേക്ക് നോക്കിയിരുന്നു .അങ്ങനെ കടന്നുപോയ രണ്ടുമാസങ്ങൾ……..

ഒരുദിവസം ഉമ്മറത്ത് ഒരു കാറിന്റെ ശബ്ദം കേട്ടു………വീട്ടിൽ ആരും ഇല്ലാത്തതിനാൽ ഞാൻ പുറത്തേക്കിറങ്ങി നോക്കി…….അച്ഛനും അമ്മയും കാറിൽ നിന്ന് ഇറങ്ങി ഒപ്പം വയസ്സായ ഒരു സ്ത്രീയുംഞാൻ ഉള്ളിലേക്കു പോകാൻ തിരിഞ്ഞപ്പോൾ ഒരു വിളി കേട്ടു…..

“കിച്ചുവേട്ടാ…….”അതുവരെ ഇല്ലാതിരുന്ന എന്റെ ചിരിയും സന്തോഷവും നിറകണ്ണുകളോടെ പുറത്തേക്ക് വന്നു………മീനു എന്നു വിളിച്ചു തിരിഞ്ഞപ്പോൾ ഞാൻ കണ്ടത് ,വീൽച്ചെയറില് , ഇരിക്കുന്ന കരഞ്ഞു തളർന്ന ഒരു രൂപത്തെയായിരുന്നു.

ഓടിച്ചെന്ന് ഞാനവളെ കെട്ടിപ്പിടിച്ചു………അവളും അത് ആഗ്രഹിക്കുന്നത് പോലെ എനിക്ക് തോന്നി…..“എവിടെയായിരുന്നടി ചക്കപ്പോത്തെ……..ഇത്രനാളും ……. എന്നെയല്ലാതെ വേറെ ഒരുത്തനെ തേടികണ്ടുപിടിക്കാൻ പോയതാണോ ?”

അവള് കവിളത്തൊരു കുഞ്ഞടി തന്നിട്ട് പറഞ്ഞു“ഓഹ്…..പിന്നെ എനിക്ക് വേണ്ടി ആൾക്കാര് ക്യൂ നിൽക്കുവല്ലേ ”ഞാൻ ചിരിച്ചു….. ആ ചിരിയിലും എന്റെ മനസ്സ് വല്ലാതെ കരഞ്ഞിരുന്നു. കാത്തിരുന്നതിന്റെ പ്രതിഫലം ദൈവം എനിക്ക് തിരിച്ചു തന്നല്ലോ എന്നോർത്ത്.

“നീഎന്താ ഇതില് ചടഞ്ഞുകൂടി ഇരിക്കണെ??? എണീക്ക് നമുക്ക് അകത്തേക്ക് പോവാം ……വാ ” ഞാൻ അവളെ പിടിച്ചു വലിച്ചു.

About Intensive Promo

Leave a Reply

Your email address will not be published.