Breaking News
Home / Lifestyle / അഭിനയം കാണുമ്പോഴാണ് ബോറായി തോന്നുന്നത്; ഇനി ഒരുമിച്ചഭിനയിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ബിജു മേനോന്‍..!!

അഭിനയം കാണുമ്പോഴാണ് ബോറായി തോന്നുന്നത്; ഇനി ഒരുമിച്ചഭിനയിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ബിജു മേനോന്‍..!!

ബിജു മേനോനും സംയുക്ത വര്‍മ്മയും ഒരുമിച്ചഭിനയിച്ച സിനിമകളെല്ലാം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചവയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള സംയുക്ത വര്‍മ്മയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ഇതേക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ വ്യക്തമായ സൂചന നല്‍കാതെ ഒഴിഞ്ഞു മാറുകയാണ് ഇരുവരും.

അഭിമുഖങ്ങളിലെല്ലാം ഈ ചോദ്യം ഇരുവരും നേരിട്ടിട്ടുണ്ട്. മികച്ച അവസരം ലഭിച്ചാല്‍ തിരിച്ചുവരുമെന്ന് സംയുക്ത തന്നെ വ്യക്തമാക്കിയിരുന്നു. ബിജു മേനോന്റെ ചിത്രമായ സാള്‍ട്ട് മാഗോ ട്രീയിലേക്ക് താരത്തെ പരിഗണിച്ചിരുന്നു. എന്നാല്‍ താരത്തിന് ഈ വേഷം സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല.

മഴ, മേഘമല്‍ഹാര്‍ , മധുരനൊമ്പരക്കാറ്റ് തുടങ്ങിയ സിനിമകള്‍ ചിത്രീകരിക്കുമ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും ഇരുവരും പ്രണയിക്കുകയായിരുന്നു. തുടക്കത്തിലെ എതിര്‍പ്പുകളെ അനുകൂലമാക്കി മാറ്റി ഇരുവരും വിവാഹിതരാവുകയും ചെയ്തു. സിനിമയിലെ അതേ കെമിസ്ട്രി തന്നെ ഇവര്‍ ജീവിതത്തിലും നിലനിര്‍ത്തുന്നത്.

സിനിമയില്‍ സജീവമല്ലെങ്കിലും പൊതുപരിപാടികളിലെല്ലാം താരം തന്റെ സാന്നിധ്യം അറിയിക്കാറുണ്ട്. അതുകൊണ്ട് തന്നെ എന്നും ആരാധകര്‍ തിരക്കിയിരുന്ന കാര്യവും തിരിച്ചുവരവിനെക്കുറിച്ചായിരുന്നു. നല്ല കഥാപാത്രത്തെ ലഭിച്ചാല്‍ തിരിച്ചുവരുമെന്ന് ഇരുവരും ഉറപ്പ് തന്നിരുന്നു. എന്നാല്‍ അതെന്ന് സംഭവിക്കുമെന്നറിയാനായുള്ള കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്.

യോഗാ പഠനവുമായി ബന്ധപ്പെട്ട തിരക്കിലാണ് സംയു്കത വര്‍മ്മ.യോഗ ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സിനിമയിലേക്ക് തിരിച്ച് വരുന്നതുമായി ബന്ധപ്പെട്ട് സംയുക്തയും മടി കാണിക്കുകയാണ്. യോഗ പഠനവുമായി മുന്നേറാനാണ് തീരുമാനം. തിരിച്ചുവരവില്‍ ഒരുമിച്ച് അഭിനയിക്കണമെന്നൊക്കെ ഇടയ്ക്ക് പറയാറുണ്ട്. പ്രേക്ഷകരും ഇതാഗ്രഹിക്കുന്നുണ്ട്. പരസ്യത്തില്‍ ഇരുവരേയും ഒരുമിച്ച് കണ്ടിരുന്നുവെങ്കിലും സിനിമയ്ക്കായി ഒരുമിക്കുമോയെന്നും അവര്‍ ചോദിച്ചിരുന്നു.

“ഇനി ഒരുമിച്ച് അഭിനയിക്കുന്നത് അത്ര സുഖമായിരിക്കില്ല. പ്രധാനപ്പെട്ട ഡയലോഗുകളൊക്കെ പറയുമ്പോള്‍ മുഖത്ത് നോക്കിയാല്‍ ചിരി വരും. എന്‍ഗേജ്‌മെന്റ് കഴിഞ്ഞതിന് ശേഷമായിരുന്നു മേഘമല്‍ഹാറില്‍ അഭിനയിച്ചത്. ആ സിനിമ ഇപ്പോള്‍ കാണുമ്പോള്‍ ഉടന്‍ തന്നെ ചാനല് മാറ്റും. സ്വന്തം അഭിനയം കാണുമ്പോഴാണ് ബോറായി തോന്നുന്നത്” എന്നാണ് ഇതെക്കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബിജു മേനോന്‍ വ്യക്തമാക്കിയത്.

About Intensive Promo

Leave a Reply

Your email address will not be published.