Breaking News
Home / Lifestyle / കല്യാണത്തിനു ഉത്തമ കാലം ? ആണും പെണ്ണും അറിയണം ഇത്. (മാതാപിതാക്കള്‍ അറിഞ്ഞിരിക്കുക..!!

കല്യാണത്തിനു ഉത്തമ കാലം ? ആണും പെണ്ണും അറിയണം ഇത്. (മാതാപിതാക്കള്‍ അറിഞ്ഞിരിക്കുക..!!

വന്ധ്യത പോലെയുള്ള പ്രശ്‌നങ്ങള്‍ ഏറിവരുന്ന സമയമാണിത്. ബീജത്തിന്റെയും അണ്ഡത്തിന്റെയും ഗുണനിലവാരത്തുള്ള മാറ്റങ്ങള്‍ വന്ധ്യതയുടെ പ്രധാന കാരണമാണ്. പ്രായംകൂടുന്തോറും ബീജത്തിന്റെയും അണ്ഡത്തിന്റെയും ഗുണനിലവാരത്തില്‍ വ്യത്യാസമുണ്ടാകുന്നു. ഇവിടെയിതാ, ഓരോ പ്രായത്തിലും ബീജത്തിനും അണ്ഡത്തിനും സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

പ്രായം- 20 മുതല്‍ 25 വരെ

ഏറ്റവും ഗുണനിലവാരമുള്ള അണ്ഡം പെണ്‍കുട്ടികളില്‍ കാണപ്പെടുന്നത് ഈ പ്രായത്തിലാണ്. പെണ്‍കുട്ടികള്‍ ഗര്‍ഭിണിയാകാന്‍ ഏറ്റവും അനുയോജ്യമായ സമയവും ഇതാണ്. ഈ സമയം ഗര്‍ഭിണിയാകുന്നവര്‍ക്ക് ജനിക്കുന്നത് പൊതുവെ ഏറ്റവും ആരോഗ്യമുള്ള കുട്ടികളായിരിക്കും.

ബീജം ഓരോ മൂന്നു മാസം കൂടുന്തോറും പുതുക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

പ്രായം- 25 മുതല്‍ 30 വരെ

അണ്ഡത്തിന്റെ ഗുണനിലവാരത്തില്‍ ഈ സമയം ചെറിയ കുറവുണ്ടാകും. ഫെര്‍ട്ടിലിറ്റി നിലയിലും കുറവുണ്ടാകുന്നു. 20-25 പ്രായത്തെ അപേക്ഷിച്ച്, പെണ്‍കുട്ടികള്‍ ഗര്‍ഭിണായാകാനുള്ള സാധ്യത നാലില്‍ ഒന്നായിരിക്കും.

ജീവിതരീതിയിലുള്ള വ്യത്യാസംകൊണ്ട് പുരുഷന്‍മാരിലെ ബീജത്തിന്റെ അളവിലും ഗുണനിലവാരത്തിലും കുറവുണ്ടാകുന്ന പ്രായമാണിത്.

പ്രായം 30 മുതല്‍ 35 വരെ

സ്‌ത്രീകളിലെ അണ്ഡത്തിന്റെ അളവ് വളരെ കുറഞ്ഞുവരുന്ന സമയമാണിത്. അതുകൊണ്ടുതന്നെ ഗര്‍ഭിണായുകന്നതിനുള്ള സാധ്യതയും ഈ പ്രായത്തില്‍ കുറയുന്നു.

ഗുണനിലവാരം കുറഞ്ഞ ബീജങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന സമയമാണിത്. ബീജത്തിന്റെ വേഗതയും ഈ പ്രായത്തില്‍ കുറവായിരിക്കും. അതുകൊണ്ടുതന്നെ ഈ പ്രായത്തിലുണ്ടാകുന്ന കുട്ടികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ജന്മവൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലായിരിക്കും.

പ്രായം 35 മുതല്‍ 42 വരെ

ഈ സമയം ഉല്‍പാദിപ്പിക്കുന്ന അണ്ഡങ്ങള്‍ക്ക് ക്രോമസോമല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഈ പ്രായത്തിലുണ്ടാകുന്ന കുട്ടികള്‍ക്ക് ജന്മവൈകല്യമുണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കും. ഈ പ്രായത്തില്‍ ഗര്‍ഭഛിദ്രത്തിനുള്ള സാധ്യത കൂടുതലും ഗര്‍ഭിണായാകാനുള്ള സാധ്യത പകുതിയുമായിരിക്കും.

ഗുണനിലവാരം കുറഞ്ഞ ബീജങ്ങളും എണ്ണം കൂടിവരും. ബീജങ്ങളുടെ വേഗതയും എണ്ണവും കുറയുന്നതിനാല്‍ കുട്ടികളുണ്ടാകാനുള്ള സാധ്യതയിലും വലിയ കുറവുണ്ടാകുന്നു.

പ്രായം 40 മുതല്‍ 45 വരെ

19ല്‍ ഒരു സ്‌ത്രീയുടെ അണ്ഡത്തിന് ക്രോമസോമല്‍ പ്രശ്നം കണ്ടുവരുന്നു. ഈ പ്രായത്തില്‍ സിസേറിയന്‍ നിരക്ക് 20-25 പ്രായത്തെ അപേക്ഷിച്ച് ഇരട്ടിയാകുകയും സാധാരണ പ്രസവത്തിനുള്ള സാധ്യത കുറഞ്ഞുവരികയും ചെയ്യുന്നു.

ഈ പ്രായത്തിലെ ബീജത്തിലുണ്ടാകുന്ന കുട്ടികള്‍ക്ക് ഓട്ടിസം ഉള്‍പ്പടെയുള്ള വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

പ്രായം 45ന് മുകളില്‍

ഈ പ്രായത്തിലെത്തുന്ന സ്‌ത്രീകളില്‍ സ്വന്തം അണ്ഡത്തില്‍നിന്ന് ആരോഗ്യകരമായ ഗര്‍ഭധാരണത്തിനുള്ള സാധ്യത വളരെ നേരിയതോതിലാകും.

ഈ പ്രായത്തിലുള്ള പുരുഷന്‍മാരുടെ ബീജത്തില്‍നിന്ന് ഉണ്ടാകുന്ന കുട്ടികള്‍ക്ക് പലതരം ജന്മവൈകല്യങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

About Intensive Promo

Leave a Reply

Your email address will not be published.