Breaking News
Home / Lifestyle / തന്നെ തൊട്ടാൽ ആത്മഹത്യ ചെയ്യുമെന്ന് ആദ്യ രാത്രിയിൽ വധു ഭർത്താവിനോട്‌, സംഭവം പോലീസ്‌ സ്റ്റേഷനിൽ എത്തിയപ്പോഴാണ് എല്ലാവരും ശരിക്കും ഞെട്ടിയത്‌..!!

തന്നെ തൊട്ടാൽ ആത്മഹത്യ ചെയ്യുമെന്ന് ആദ്യ രാത്രിയിൽ വധു ഭർത്താവിനോട്‌, സംഭവം പോലീസ്‌ സ്റ്റേഷനിൽ എത്തിയപ്പോഴാണ് എല്ലാവരും ശരിക്കും ഞെട്ടിയത്‌..!!

ആഡംബര വിവാഹത്തിന്റെ ആദ്യരാത്രി പോലീസ് സ്‌റ്റേഷനില്‍. ആദ്യ രാത്രിയില്‍ അപ്രതീക്ഷിതമായി നവവധു വിവാഹമോചനം കൂടി ആവശ്യപ്പെട്ടതോടെ വരനും ബന്ധുക്കളും വെട്ടിലായി. തന്നേക്കാള്‍ അഞ്ചു വയസിനു ഇളയ കാമുകനൊപ്പം പോകണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ഒടുവില്‍ യുവാവിനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി പൊലീസ് പ്രശ്നം പരിഹരിച്ചു. പൊലീസ് സ്റ്റേഷനില്‍ നടന്ന ആദ്യ രാത്രി ആരോ ഫേസ്ബുക്ക് ലൈവ് ആക്കുകയും ചെയ്തു.

ആര്യനാട് പറണ്ടോട് സ്വദേശിയായ യുവതിയുടെ അരുവിക്കര സ്വദേശിയായ പ്രവാസി യുവാവും തമ്മിലുള്ള ആദ്യരാത്രിയാണ് പൊലീസ് സ്റ്റേഷനില്‍ അവസാനിച്ചത്. വിവാഹവും വരന്റെ വീട്ടിലെ രാത്രി സല്‍ക്കാരവും കഴിഞ്ഞ ശേഷമാണ് യുവതിയുടെ മട്ടുമാറിയത്. ആദ്യരാത്രിയ്ക്കായി മുറിക്കുള്ളില്‍ കയറി കതകടച്ചതോടെ യുവതിയുടെ മട്ടുമാറി. തന്നെ തൊട്ടാല്‍ ആത്മഹത്യ ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയ യുവതി നിലവിളിക്കാന്‍ തുടങ്ങി. ഇതോടെ വീട്ടുകാര്‍ ഓടിയെത്തി.

തുടര്‍ന്നാണ് യുവതി തന്റെ പ്രണയത്തെപ്പറ്റി വെളിപ്പെടുത്തിയത്. വിവാഹം കഴിച്ച ഭര്‍ത്താവിനൊപ്പം ജീവിക്കാനാവില്ലെന്നും പറവൂര്‍ സ്വദേശിയായ കാമുകനൊപ്പം പോകണമെന്നും യുവതി നിലപാടെടുത്തു. ഇടയ്ക്കു ബ്ലേഡ് ഉപയോഗിച്ചു യുവതി കൈമുറിക്കാനും ശ്രമിച്ചു. ഇതോടെയാണ് നവവരനും ബന്ധുക്കളും പൊലീസിനെ വിളിച്ചത്. തുടര്‍ന്നു വധുവിന്റെ ബന്ധുക്കളും സ്ഥലത്ത് എത്തി. ഏറ്റവും ഒടുവില്‍ രണ്ടു കൂട്ടരെയും പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി. നവവരനു നഷ്ടപരിഹാരം നല്‍കാമെന്ന യുവതിയുടെ ബന്ധുക്കളുടെ ഉറപ്പില്‍ പ്രശ്നം അവസാനിപ്പിച്ചു.

ഇതിനിടെ തന്നെ വിവാഹം കഴിക്കണമെന്ന യുവതിയുടെ അഭ്യര്‍ഥന പതിനേഴുകാരനായ കാമുകന്‍ തള്ളി. ഇതോടെ യുവതി തന്നെ പീഡിപ്പിച്ചതിനുള്ള തെളിവുകള്‍ സഹിതം കാമുകനെതിരെ പൊലീസില്‍ പരാതി നല്‍കി. കാമുകനു പ്രായപൂര്‍ത്തിയായ ശേഷം വിവാഹം നടത്താമെന്ന ധാരണയില്‍ പ്രശ്നം താല്കാലികമായി പരിഹരിച്ചു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *