അഹമ്മദാബാദ്: അശ്ലീല സിനിമകള്‍ക്ക് അടിമയായിരുന്ന മകന്‍ അമ്മയെ ബലാത്സംഗം ചെയ്തു. ഗുജറാത്തിലെ പലന്‍പുരിലെ പഠാന്‍ പട്ടണത്തിലാണ് വ്യഴാഴ്ച്ചയാണ് 46കാരിയായ അമ്മയെ മകന്‍ ബലാത്സംഗം ചെയ്തത്.
വീടിനുള്ളില്‍ ഉറങ്ങി കിടക്കുകയായിരുന്ന അമ്മയെ വായ്പൊത്തിയാണ് മകന്‍ ബലാത്സംഗം ചെയ്തത്. വെള്ളം കുടിക്കാനെന്ന വ്യാജേന മുറിയിലെത്തിയാണ് പ്രതി സ്വന്തം അമ്മയോട് അതിക്രമം കാണിച്ചതെന്ന് പോലീസ് പറയുന്നു. ഏതാണ്ട് ഒരുമണിക്ക് മുറിയിലെത്തിയ പ്രതി അമ്മയെ വായ മൂടിക്കെട്ടി അക്രമിക്കുകയായിരുന്നു.സ്ത്രീ ബഹളം വെച്ചെങ്കിലും വീട്ടില്‍ സ്ഥിരമായി കലഹങ്ങള്‍ ഉണ്ടാവുന്നതിനാല്‍ അടുത്ത വീട്ടിലുള്ളവരൊന്നും അത്ര കാര്യമാക്കിയില്ല.
സംഭവം നടക്കുന്ന അന്ന് രാത്രിയും യുവാവ് മൊബൈലില്‍ പോണ്‍ സിനിമകള്‍ കണ്ടിരുന്നു. അമ്മയുടേയും 20കാരിയായ സഹോദരിയുടെയും മുന്നില്‍ വെച്ച് വരെ അശ്ലീല വീഡിയോകള്‍ യുവാവ് കാണുമായിരുന്നു. മുമ്പ് പല തവണ തന്നോട് മകന്‍ ലൈംഗിക ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നെന്നും അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.
സംഭവത്തിന് ശേഷം വലിയ മാനസികാഘാതം നേരിട്ടതിനാല്‍ ആദ്യം സംഭവം പുറം ലോകമറിഞ്ഞിരുന്നില്ല. പിന്നീട് ഭര്‍ത്താവിനോട് പറയുകയും ഭര്‍ത്താവ് മൂത്ത മകനെ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കാന്‍ ഈ അമ്മ തയ്യാറാവുന്നത്.