Breaking News
Home / Lifestyle / ചില പുരുഷന്മാർ സ്ത്രീകളുടെ മാറിടത്തിലേക്ക്‌ തുറിച്ചു നോക്കുന്നതിന്റെ കാരണം അറിയാമോ?

ചില പുരുഷന്മാർ സ്ത്രീകളുടെ മാറിടത്തിലേക്ക്‌ തുറിച്ചു നോക്കുന്നതിന്റെ കാരണം അറിയാമോ?

പെണ്ണിന്റെ മാറത്തേക്ക് മാത്രം ഒരുവൻ നോക്കിയിരിക്കുന്നുണ്ടെങ്കിൽ എന്താണ് അതിന് പിന്നിലെ കാരണം എന്ന് പലപ്പോഴും നമ്മൾ ആലോചിക്കറില്ലേ? അശ്ലീല ലക്ഷ്യത്തോടെ നോക്കുന്നവനെ തിരിച്ചറിയണം എങ്കിൽ എന്തുകൊണ്ട് അവൻ അങ്ങനെ നോക്കുന്നു എന്ന് കൂടി അറിയണം… 11 കാരണങ്ങളാണ് പ്രധാനമായും സ്ത്രീയുടെ മാറിടത്തിലേക്കുള്ള തുറിച്ചുനോട്ടത്തിന് പിന്നിലെന്നാണ് പഠനങ്ങൾ പറയുന്നത്….

കൂടാതെ ലൈംഗികതൃപ്തിക്കായി സ്തനങ്ങളെ ഉപയോഗിക്കുന്ന ഏക ജീവിവർഗമാണ് മനുഷ്യൻ.അതുകൊണ്ട് കൂടി ഒരു ശ്രദ്ധ പുരുഷന്മാരിൽ എപ്പോഴും സ്ത്രീ സ്തനങ്ങളിലേക്ക് ഉണ്ടാകും.

സുന്ദരികളായ പെൺകുട്ടികളെ കാണുമ്പോൾ പുരുഷന്മാർ നോക്കാറുള്ളത് തെറ്റല്ല അതുകൊണ്ട് തന്നെ നോക്കുന്നവർ മുഴുവൻ അവളെ പ്രാപിക്കാൻ കൊതിക്കുന്നുവെന്ന് തെറ്റിദ്ധരിക്കരുത്.

എന്തുകൊണ്ടാണ് പുരുഷന്മാർ സ്ത്രീകളുടെ മാറിടത്തിലേക്ക് നോക്കുന്നത് എന്നതിന്റെ ഒന്നാമത്തെ കാരണം സ്ത്രീകളുടെ മാറിടം കാണാൻ മനോഹരമാണ് എന്നത് തന്നെയാണ്. വലുതോ ചെറുതോ എന്നതല്ല കാര്യം. ഒരു സ്ത്രീയുടെ ശരീരത്തിൽ പുരുഷന് സാധാരണ ഗതിയിൽ ശ്രദ്ധിക്കാൻ സാധ്യതയുള്ള ആദ്യത്തെ അവയവമാണ് സ്തനങ്ങൾ.

സ്ത്രീ ശരീരത്തിൽ കൃത്യമായ ഒടിവുകളും വളവുകളുമുള്ള അപൂർവ്വം അവയവങ്ങളിലൊന്നാണ് സ്തനങ്ങൾ.

പുരുഷ ശരീരത്തിൽ ഇത്തരം വലിപ്പമേറിയ മാറിടങ്ങൾ ഇല്ലാത്തത് കൊണ്ടും ഈ അഴകളവുകൾ സ്ത്രീസൗന്ദര്യത്തിന്റെ മാത്രം പ്രത്യേകതയായത് കൊണ്ടും എതിർലിംഗക്കാരിൽ അത് താല്പര്യമുണ്ടാക്കുന്നു.

സ്ത്രീ സൗന്ദര്യത്തിന്റെ മുഖ്യഘടകങ്ങളിൽ ഒന്നാണ് സ്തനങ്ങൾ. അതുകൊണ്ട് മനോഹരമായ സ്തനങ്ങളോട് കൂടിയ സ്ത്രീകളെ ആരും നോക്കിപോകാറുണ്ട്. അതിപ്പോ എതിർലിംഗം താനെ ആവണം എന്നില്ല സ്ത്രീകൾ പോലും മറ്റുള്ള സ്ത്രീകളുടെ മാറിടത്തേക്ക് തുറിച്ചു നോക്കാറുണ്ട്.

സ്ത്രീകളുടെ സ്തനവലിപ്പത്തെക്കുറിച്ചുള്ള പുരുഷനുണ്ടാകുന്ന ജിജ്ഞാസ തന്നെയാണ് നോട്ടത്തിന് പിന്നിലെ മറ്റൊരു കാരണം. ഓരോ സ്ത്രീകളുടെയും സ്തനവലിപ്പവും ആകൃതിയും വ്യത്യസ്തമായിരിക്കും എന്നത് തന്നെ ഇതിന് പിന്നിലെ മനശാസ്ത്രം.

ലൈംഗിക ബന്ധത്തിൽ സ്തനങ്ങൾക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്, അതുകൊണ്ട് തന്നെയാണ് സ്ത്രീകളുടെ സ്തനങ്ങൾ കാണുന്നവരിൽ ലൈംഗിക ചിന്തകളുണ്ടാകുന്നത് എന്നും വിവിധ പഠനങ്ങള് പറയുന്നു. സ്തനങ്ങളിലേക്ക് തുറിച്ചുനോക്കുന്നതിനുള്ള ഒരു കാരണമായും ഇത് പറയപ്പെടുന്നു.

സ്ത്രീകളിൽ സ്തനങ്ങളുണ്ടെങ്കിലേ ക്ലീവേജ് ഉണ്ടാകൂ എന്നത് ഒരു രഹസ്യമല്ല. പുരുഷന്മാർ അറിഞ്ഞും അറിയാതെയും ക്ലീവേജുകൾ നോക്കാറുണ്ട്. ഒരാൾക്ക് മുഴുവന് സമയവും മുഖത്ത് തന്നെ നോക്കിയിരിക്കാൻ കഴിയില്ല എന്നതും ഒരു സത്യമാണ് പലപ്പോഴും അബദ്ധത്തിലും ഇതൊക്കെ സംഭവിക്കാറുണ്ട്.

ചില പുരുഷന്മാർക്ക് സ്ത്രീകളുടെ അടിവസ്ത്രത്തോടുള്ള താല്പര്യം കൊണ്ടാണ് മാറിടത്തിലേക്ക് തുറിച്ചുനോക്കുന്നത് എന്നും കരുതപ്പെടുന്നു. സ്ത്രീകൾ ഉള്ളിൽ ഇട്ടിരിക്കുന്നത് മനോഹരമായ അടിവസ്ത്രം ആണോ എന്നറിയാൻ വേണ്ടി മാത്രമാണത്രെ ഇവരുടെ നോട്ടം.

കുഞ്ഞുങ്ങളെ പ്രസവിക്കാനും അവരെ മുലയൂട്ടി ആരോഗ്യത്തോടെ വളർത്താനും സ്തനങ്ങളുടെ പങ്ക് വലുതാണ് എന്ന് കരുതുന്ന പുരുഷന്മാരുണ്ട്. അതും സ്ത്രീ സ്തനങ്ങളിലേക്ക് നോക്കാൻ പുരുഷൻ ഒരു കാരണമായി കരുതുന്നു.

ചില സ്ത്രീകൾ പുരുഷന്മാരുടെ നോട്ടം മാറത്തേക്ക് വന്നുവെന്ന് അറിയുന്ന മാത്രയിൽ വളരെയധികം അസ്വസ്ഥരാകും. മറ്റ് ചിലരാകട്ടെ അറിഞ്ഞ ഭാവം പോലും കാട്ടുകയില്ല. എന്നാൽ ഇവർ കാര്യങ്ങളെല്ലാം അറിയുന്നുമുണ്ടാകും. മുഖം പോലെ ഒരു ശരീര ഭാഗം തന്നെയാണ് എല്ലായിടവും എന്ന് കരുതുന്നവരാണ് അവർ അതുകൊണ്ടാണ് ഒരാൾ മുഖത്ത് നോക്കി അതേ കണ്ണോടെ മാറത്തു നോക്കുമ്പോൾ അതിൽ തെറ്റിദ്ധരിക്കേണ്ട കാര്യമില്ല എന്ന് കരുതുന്നത്.

അതേ സമയം അയാളുടെ നോട്ടം മാറത്തു വരുന്നുവെന്ന് കണ്ട് നിങ്ങളുടെ വസ്ത്രം ശരിയാക്കാനും അസ്വസ്ഥത പ്രകടിപ്പിക്കാനും തുടങ്ങുമ്പോഴാണ് ആദ്യ നോട്ടത്തിന്റെ അർത്ഥം മാറുന്നത്. ചുരുക്കി പറഞ്ഞാൽ സ്ത്രീകളുടെ ഇതുപോലത്തെ പ്രവർത്തികളും മറ്റുള്ളവരുടെ നോട്ടത്തിന്റെ അർത്ഥം മാറ്റിക്കുന്നു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *