സ്വവര്‍ഗവിവാഹവും സ്വവര്‍ഗരതിയും തെറ്റായി കരുതപ്പെടുന്ന നാടാണ് ഇന്ത്യ. അത്തരമൊരു നാട്ടില്‍ സ്വവര്‍ഗരതിക്കാരായ മക്കളെ മാതാപിതാക്കള്‍ എന്തു ചെയ്യും? മക്കളുടെ സ്വവര്‍ഗരതി ചികിത്സിച്ചു ഭേദമാക്കുമോ? അതോ മക്കള്ക്കിഷ്ട്ടമുള്ള പങ്കാളിക്കൊപ്പം ജീവിക്കാന്‍ അനുവദിക്കുമോ?. അറിയില്ല, ആ സമയത്തെ നമ്മുടെ മാനസികാവസ്ഥ നമ്മളെ മറ്റൊരാളാക്കി തീര്‍ക്കാനും സാധ്യതയുണ്ട്. എന്നാല്‍ നമ്മുടെ രാജ്യത്തിന്റെ ഭാഗങ്ങളായ ബാംഗ്ലൂരുവിലും തെലങ്കാനയിലും നടക്കുന്നത് മറ്റ് ചില കാര്യങ്ങളാണ്.
സ്വവര്‍ഗരതിക്കാരനായ മകനെ നേരെയാക്കിയെടുക്കാന്‍ അവനുമായി ബലമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന അമ്മമാരുള്ള നാട്. കര്‍ണാടകയിലെ ബാംഗ്ലൂരുവിലാണ് സ്വന്തം അമ്മ മകനുമായി ബലമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
തെക്കേ ഇന്ത്യയില്‍ ഇത്തരം സംഭവങ്ങള്‍ പുതിയ കാര്യമല്ലെന്നാണ് ഇതിനെക്കുറിച്ച് ഗവേഷണം നടത്തുന്ന ദീപ്തി തടാംഗി പറയുന്നത്. സ്വഭാവം നന്നാക്കാനുള്ള ചികിത്സയുടെ ഭാഗമായാണ് ഈ ആക്രമണം നടത്തുക.സ്വവര്‍ഗരതിക്കാരായ ആണിനെയും പെണ്ണിനെയും ശരിയാക്കാന്‍ ഏല്പ്പിക്കുന്നതാകട്ടെ ബന്ധുക്കളെ തന്നെയും.
പോലീസ് കേസും മറ്റ് പ്രശ്നങ്ങളും ഉണ്ടാകാതിരിക്കാനാണ് ഇത്. ശിക്ഷാരീതി പോലെ ചെയ്യുന്ന ഈ കറക്ടീവ് റേപ്പിന്റെ തുടക്കം ദക്ഷിണാഫ്രിക്കയിലാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. സെക്സിനോട് ഇരകള്‍ക്കുള്ള കാഴ്ച്ചപാട് തന്നെ ഈ ബലാത്സംഗത്തിന് ശേഷം മാറുമത്രെ.
അതേസമയം 2007 ല്‍ ദക്ഷിണാഫ്രിക്കയില്‍ രണ്ട് പെണ്‍കുട്ടികളെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് തീയിട്ട് കൊന്നത് കറക്ടീവ് റേപ്പിന്റെ ഭാഗമാണെന്നും പറയുന്നുണ്ട്. ഇതിന്റെ മറ്റൊരു ഇരയാണ് വുലേനി ഫന എന്ന പെണ്‍കുട്ടി. ഫുട്ബോള്‍ കളിച്ച് തിരിച്ചുവരുമ്പോഴാണ് നിന്നെ ഞങ്ങള്‍ ശരിക്കുമുള്ള പെണ്ണാക്കി തരാം എന്ന് പറഞ്ഞ് 4 പേര് ചേര്‍ന്ന് ഫനയെ ബലാത്സംഗം ചെയ്ത് കൊന്നത്.
നമ്മുടെ നാടും ഇക്കാര്യത്തില്‍ മോശമല്ല.കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ നമ്മുടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് ഇത്തരത്തിലുള്ള 15 സംഭവങ്ങളാണ്. അത് കൊണ്ട് തന്നെയാണ് താന്‍ നിര്‍മ്മിച്ച സത്യവതി എന്ന ഷോര്‍ട്ട് ഫിലിമില്‍ ലെസ്ബിയനാണ് എന്ന് മാതാപിതാക്കള്‍ക്ക് സംശയം തോന്നിയത്കൊണ്ട് അമ്മാവന് ബലാത്സംഗം ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ കഥ പറയാന്‍ ദീപ്തി തടാംഗി മുതിര്‍ന്നതും.