രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി മകള്‍ നഷ്ടപ്പെട്ട വേദനയില്‍ കഴിയുന്ന ഒരമ്മ. കാഡ്‌ബെറിയുടെ മിനി എഗ്‌സ് കുട്ടികള്‍ക്ക് നല്‍കരുതെന്നാണ് പറയുന്നത്. മിനി എഗ്‌സ് തൊണ്ടയില്‍ കുരുങ്ങി അഞ്ച് വയസുകാരി മരിച്ചു. ഈസ്റ്റര്‍ ആഘോഷിക്കാനിരിക്കെയാണ് ഈ അമ്മയ്ക്ക് ഇങ്ങനെയൊരു ദുരവസ്ഥ ഉണ്ടായത്.
മൂന്നു വര്‍ഷമായി മകള്‍ മരിച്ചിട്ട്. ഇപ്പോഴാണ് സോഫി എന്ന യുവതി ഇക്കാര്യം അറിയിക്കുന്നത്. കുട്ടികള്‍ക്ക് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല ഈ ഭക്ഷണപദാര്‍ത്ഥം എന്നാണ് പറയുന്നത്. തൊണ്ടയില്‍ കുരുങ്ങിയപ്പോള്‍ യുവതി അത് വായിലൂടെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുട്ടിയെ പുറംതിരിച്ച് നിര്‍ത്തി പുറത്ത് തട്ടിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. സംഭവസമയം കുട്ടിയുടെ പുറകില്‍ അടിച്ചതാണ് നില വഷളായതെന്ന് ഡോക്ടര്‍ പറയുന്നു.
തന്റെ കുഞ്ഞിന്റെ കണ്ണുകള്‍ അടഞ്ഞുപോകുന്നത് നേരില്‍ കണ്ടെന്നും അമ്മ പറയുന്നു. കുഞ്ഞിനെ തനിക്ക് രക്ഷിക്കാനായില്ല. ഇത്തരം ഭക്ഷണ സാധനങ്ങള്‍ കുട്ടികള്‍ക്ക് പ്രിയമാണ്. രക്ഷിതാക്കള്‍ ഇത്തരം കൃത്രിമ സാധനങ്ങള്‍ വാങ്ങിക്കൊടുക്കാതിരിക്കുക. ആരോഗ്യത്തിന് മാത്രമല്ല പെട്ടെന്നുള്ള അപകടത്തിനും കാരണമാകാം.