Breaking News
Home / Lifestyle / അപ്രഖ്യാപിത ഹർത്താലിനു പിന്നിലെ തല ഈ പത്തൊൻപതുകാരന്റേത് !!

അപ്രഖ്യാപിത ഹർത്താലിനു പിന്നിലെ തല ഈ പത്തൊൻപതുകാരന്റേത് !!

അപ്രഖ്യാപിത ഹർത്താലിനു പിന്നിലെ മുഖ്യ ആസൂത്രകനെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം തെൻമല ഉറുകുന്ന് അമരായത്തിൽ അമർനാഥ് ബൈജു (19) ആണ് വാട്സാപ് ഗ്രൂപ്പുണ്ടാക്കി ഹർത്താൽ സന്ദേശം പ്രചരിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു.

അമർനാഥിനൊപ്പം വാട്സാപ് ഗ്രൂപ്പുകളിലൂടെ ഹർത്താൽ സന്ദേശം പ്രചരിപ്പിച്ച തിരുവനന്തപുരം കുന്നപ്പുഴ നിറക്കകം സിറിൽ നിവാസിൽ എം.ജെ.സിറിൽ (22), നെല്ലിവിള വെണ്ണിയൂർ പുത്തൻവീട് സുധീഷ് (22), നെയ്യാറ്റിൻകര വഴുതാക്കൽ ഇലങ്ങംറോഡ് ഗോകുൽ ശേഖർ (21), നെല്ലുവിള വെന്നിയൂർ അഖിൽ (23) എന്നിവരെയും അറസ്റ്റ് ചെയ്തു.

അമർനാഥ് മുൻ ആർഎസ്എസ് പ്രവർത്തകനാണെന്നു പൊലീസ് പറഞ്ഞു. സംഘടനയിൽനിന്നു പുറത്തായശേഷം ആർഎസ്എസ്സിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം പ്രചാരണം നടത്തിവരികയായിരുന്നു. കഠ്‌വ സംഭവമുണ്ടായപ്പോൾ ആർഎസ്എസ്സിനെ പ്രതിരോധത്തിലാക്കാനാണു ഹർത്താൽ ആഹ്വാനം നടത്തിയതെന്നാണു പൊലീസ് പറയുന്നത്.

വോയ്‌സ് ഒാഫ് യൂത്ത്, വോയ്സ് ഒാഫ് സിസ്റ്റേഴ്സ് എന്നീ വാട്സാപ് ഗ്രൂപ്പുകളാണു പ്രതികൾ ഹർത്താൽ സന്ദേശം പ്രചരിപ്പിക്കാൻ ഉപയോഗിച്ചതെന്നു പൊലീസ് പറഞ്ഞു. ഹർത്താലിനു രണ്ടുദിവസം മുൻപാണു ഗ്രൂപ്പുണ്ടാക്കിയത്. അറസ്റ്റിലായവരെ കോടതി റിമാൻഡ് ചെയ്തു.

അറസ്റ്റു രേഖപ്പെടുത്തിയ അഞ്ചു പേരെ കൂടാതെ മറ്റ് അഡ്മിനുകളും നിരീക്ഷണത്തിലാണ്. കലാപ ശ്രമം, പൊതുമുതൽ നശിപ്പിക്കൽ, പൊലിസിനെ ആക്രമിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കു മേൽ ചുമത്തിയിട്ടുണ്ട്. വോയിസ് ഓഫ് യൂത്ത് ഗ്രൂപ്പ് നാലിന്റെ അഡ്മിൻ തിരൂർ കൂട്ടായിലുള്ള 16 കാരൻ പൊലിസിന്റെ നിരീക്ഷണത്തിലാണ്.

ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് ഫെയ്സ്ബുക് ലൈവ് നടത്തിയ മുണ്ടേരി സ്വദേശി ഇ.കെ.ജാസിമും ഒപ്പമുണ്ടായിരുന്ന കെ.വി.ഷംഷാദ്, പി.വി.മിഥിലാജ് എന്നിവരെയുമാണ് കണ്ണൂർ ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ആറരലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്. സന്ദേശങ്ങൾ അയക്കാൻ ഉപയോഗിച്ച ഇരുപത്തിയേഴ് മൊബൈൽ ഫോണുകളും ജില്ലയിലെ വിവിധയിടങ്ങളില്‍നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *