Breaking News
Home / Lifestyle / നിറഞ്ഞ സദസിനെ സാക്ഷിയാക്കി സിനിമാസ്‌റ്റൈലില്‍ വധുവിന്റെ ഒളിച്ചോട്ടം..!!

നിറഞ്ഞ സദസിനെ സാക്ഷിയാക്കി സിനിമാസ്‌റ്റൈലില്‍ വധുവിന്റെ ഒളിച്ചോട്ടം..!!

ലക്‌നൗ: വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ നിറഞ്ഞ സദസിനെ സാക്ഷി നിര്‍ത്തി സിനിമാ സ്‌റ്റൈലില്‍ വധുവിന്റെ ഒളിച്ചോട്ടം. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് സിനിമാക്കഥകളെ വെല്ലുന്ന സംഭവം നടന്നത്.

കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ നിറഞ്ഞ സദസിനെ സാക്ഷി നിറുത്തിയായിരുന്നു യുവാവിന്റെ രംഗപ്രവേശം. വിവാഹ മുഹൂര്‍ത്തത്തിന് തൊട്ടുമുമ്പ് ബൈക്കിലെത്തിയ കാമുകന്‍ കൈയില്‍ കരുതിയിരുന്ന വരണമാല്യം കതിര്‍മണ്ഡപത്തിലിരുന്ന കാമുകിയുടെ കഴുത്തിലേക്കെറിഞ്ഞു.
തുടര്‍ന്ന് വധുവും കൈയിലുണ്ടായിരുന്ന ഹാരം കാമുകന്റെ അടുത്തെത്തി അണിയിച്ചു.

എന്നാല്‍ സിനിമയിലെ നായകനെപ്പോലെ കാമുകിയെയും കൊണ്ട് വിജയശ്രീ ലാളിതനായാണ് നമ്മുടെ കാമുകന്‍ പോയതെന്നൊന്നും കരുതണ്ട. വരന്റെ ബന്ധുക്കളുടെ വക അടിയുടെ പൊടി പൂരമായിരുന്നു പിന്നീട്. ഒടുവില്‍ പോലീസെത്തിയാണ് കാമുകനെ രക്ഷിച്ചത്.

ഒരുമിച്ച് പഠിച്ച തങ്ങളുടെ വിവാഹത്തിന് ബന്ധുക്കള്‍ സമ്മതിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഈ മാര്‍ഗം സ്വീകരിക്കേണ്ടി വന്നതെന്ന് കമിതാക്കള്‍ പൊലീസിനെ അറിയിച്ചു.

ഇന്നേരമത്രയും വരന്‍ മണ്ഡപത്തില്‍ സ്തബ്ധനായി ഇരിക്കുകയായിരുന്നു.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *