പഞ്ചേന്ദ്രിയങ്ങളിൽ ഏറ്റവും വലിയവൻ. പക്ഷേ ഏറ്റവും ദുർബലനും ആൾ തന്നെയാണ്. പറഞ്ഞുവരുന്നതു നമ്മുടെ ത്വക്കിനെക്കുറിച്ചാണ്. ഇഷ്ടമില്ലാത്തതു കണ്ടാൽ നമ്മൾ മുഖം വീർപ്പിക്കുന്നതു പോലെ ത്വക്കും ചുമന്നു വീർക്കും. എന്തിന്, ഹോർമോണുകളുടെ വികൃതിത്തരങ്ങൾ വരെ സൈൻ ബോർഡിലെന്ന പോലെ തെളിഞ്ഞുവരുന്നതു ത്വക്കിലാണ്.
വ്യക്തിത്വശുചിത്വം പാലിക്കണം. രണ്ടു നേരം കുളിക്കുക. ചർമം വൃത്തിയായും ഈർപ്പരഹിതമായും സംരക്ഷിക്കുക. മറ്റുള്ളവർ ഉപയോഗിക്കുന്ന സോപ്പ്, ചീപ്പ്, തോർത്ത് എന്നിവ ഉപയോഗിക്കാതിരിക്കുക. ദിവസവും രാവിലെ അൽപനേരം ഇളംവെയിൽ കൊള്ളുന്നത് ചർമാരോഗ്യത്തിന് നല്ലതാണ്. എന്നാൽ ഉച്ചയ്ക്ക് 12 മുതൽ രണ്ടുമണിവരെയുള്ള വെയിൽ നേരിട്ടേൽക്കുന്നത് ഒഴിവാക്കണം. അധികം വെയിൽ കൊള്ളേണ്ടിവരുന്നവർ സൺസ്ക്രീനുകൾ ഉപയോഗിക്കണം. കൃത്യമായ ഇടവേളകളിൽ മുഖം കഴുകുക. ശുദ്ധജലം മുഖത്ത് തളിക്കുന്നതും മുഖക്കുരു തടയുന്നതിന് സഹായകമാണ്.
പ്രമേഹ രോഗികൾ രക്തത്തിലെ ഷുഗർനില നിയന്ത്രിച്ചു നിർത്തണം.ഗുഹ്യഭാഗങ്ങളുടെ ശുചിത്വത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാകണം. വസ്ത്രങ്ങൾ വരിഞ്ഞുകെട്ടി ഉടുക്കാതെ അൽപം വായുസഞ്ചാരം ഉപയോഗിക്കുക. പോളിയെസ്റ്റർ, സിൽക്ക് വസ്ത്രങ്ങൾ ഒഴിവാക്കുക. അടിവസ്ത്രങ്ങളുടെ കാര്യത്തിൽ കൂടുതൽ ശുചിത്വം പാലിക്കുക.
ചർമ്മത്തെ ബാധിക്കുന്ന ചില രോഗങ്ങളെ കുറിച്ച് അറിയാം
- ചുണങ്ങ് ഒരു ഫംഗസ് രോഗം, പ്രമേഹ രോഗികളിൽ കൂടുതലായി കണ്ടുവരുന്നു. കുറഞ്ഞ പ്രതിരോധശേഷിക്കു പുറമേ എണ്ണമയമുള്ള ചർമം, ചൂടുള്ള കാലാവസ്ഥ, അമിത വിയർപ്പ് എന്നിവ കാരണമാകാം.
- ഈർപ്പമുള്ളതും അമിതവിയർപ്പുള്ളതുമായ ചർമം, ചർമത്തിലുണ്ടാകുന്ന മുറിവുകൾ, വ്യക്തിശുചിത്വമില്ലായ്മ എന്നിവയാണ് പ്രധാന കാരണങ്ങൾ. സെർമറ്റോഫൈറ്റ്സ് എന്ന ഫംഗസാണ് രോഗകാരണം.
- ചർമത്തിൽ വെള്ളം നിറഞ്ഞ് കുമിളകൾ ഉണ്ടാകുന്ന അവസ്ഥ. വായിലും മറ്റു ശരീരഭാഗങ്ങളിലും കുമിളകൾ ഉണ്ടാകാം. അലർജിയാണ് കുമിളരോഗങ്ങൾക്കു കാരണം. ഇത് പകരുന്ന രോഗമല്ല.
- മറ്റുള്ളവരിലേക്ക് പെട്ടന്ന് പകരുന്ന ഒരു വൈറസ് രോഗമാണ് അരിമ്പാറ. ചർമത്തിലെ പുറംപാളിയിലുള്ള കോശങ്ങൾ അതിവേഗം വളരുന്നതാണ് കാരണം.
- കഠിനമായ ചൊറിച്ചിലാണ് സ്കേബിസിന്റെ രോഗലക്ഷണം. സാർകോപ്റ്റസ് സ്കാബി എന്ന പാരസൈറ്റുകളാണ് രോഗകാരണം.
- വെള്ളപ്പാണ്ട് ചർമത്തിൽ നിറം നൽകുന്ന മെലാനിൽ എന്ന വർണവസ്തു നഷ്ടമാകുന്ന അവസ്ഥയാണ്. മറ്റൊരാളിലേക്ക് പകരുകയില്ല.
- ചർമത്തിൽ വെള്ളം നിറഞ്ഞ് കുമിളകൾ ഉണ്ടാകുന്ന അവസ്ഥയാണ് പെഫിഗസ്. വായിലും മറ്റു ശരീരഭാഗങ്ങളിലും കുമിളകൾ ഉണ്ടാകാം. അലർജിയാണ് കുമിളരോഗങ്ങൾക്കു കാരണം.