Breaking News
Home / Lifestyle / ഉറങ്ങി എണീക്കുമ്പോള്‍ അവള്‍ അരികെ കിടക്കുന്നത് കാണാന്‍ ഇന്നും കൗതുകമാണ്; അഭിഷേക് ബച്ചന്‍..!!

ഉറങ്ങി എണീക്കുമ്പോള്‍ അവള്‍ അരികെ കിടക്കുന്നത് കാണാന്‍ ഇന്നും കൗതുകമാണ്; അഭിഷേക് ബച്ചന്‍..!!

താരദമ്പതികള്‍ ഐശ്വര്യറായിയും-അഭിഷേക് ബച്ചനും ബോളിവുഡിലെ മാതൃകാ ദമ്പതികളാണ്. ഒന്നിച്ചുള്ള ജീവിതത്തിന്റെ 11 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ കുഞ്ഞുമാലാഖ ആരാധ്യയുമൊത്ത് ജീവിതം ആഘോഷമാക്കുകയാണ് താരങ്ങള്‍.
ഇടയ്ക്ക്, താരദമ്പതികള്‍ വിവാഹമോചനത്തിനൊരുങ്ങുകയാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അത്തരം ഗോസിപ്പുകളെയെല്ലാം കാറ്റില്‍പ്പറത്തുകയാണ് അഭിഷേക്.

നിങ്ങള്‍ എല്ലാവരും ഐശ്വര്യറായി എന്ന നടിയെക്കുറിച്ച് നേരത്തേ കേട്ടിട്ടുണ്ട്. ഞാനും അതെ. അന്ന് ഞാന്‍ നടന്‍ പോലും ആയിട്ടില്ല. എല്ലാവര്‍ക്കും അവള്‍ ആകാശത്തിലെ മാലാഖയായിരുന്നു. പക്ഷേ പരസ്പരം അടുത്തറിഞ്ഞപ്പോള്‍ എനിക്ക് ഭൂമിയിലെ റാണിയായി. വിനയം, കുടുംബബന്ധങ്ങളോട് പുലര്‍ത്തുന്ന ആദരവ്, വിശ്വാസം അതെല്ലാം എന്നെ അവളിലേക്ക് അടുപ്പിച്ചു’ -അഭിഷേക് പറയുന്നു.

‘എനിക്ക് ഐശ്വര്യയോട് എന്തും പറയാം. നല്ലതാണെങ്കിലും മോശമാണെങ്കിലും. കാരണം എന്റെ അഭിപ്രായത്തില്‍ ദാമ്പത്യം സൗഹൃദമാണ്. അല്ലാതെ പരസ്പരമുള്ള ഭരണമല്ല. ഇന്നും ഓരോ ദിവസവും ഞങ്ങള്‍ക്ക് പുതിയ അധ്യായമാണ്. രാവിലെ ഉറക്കം കഴിഞ്ഞ് എഴുന്നേല്‍ക്കുമ്പോള്‍ തൊട്ട് അരികെ കിടക്കുന്നത് കാണാന്‍ ഇന്നും കൗതുകമാണ്. ഒരു കാപ്പിയ്ക്ക് വേണ്ടി പരസ്പരം കാലുപിടിക്കുകയും തല്ലുകൂടുകയും ചെയ്യുന്നത് രസമാണ്.’-അഭിഷേക് പറഞ്ഞു.

നടി എന്ന നിലയില്‍ സിനിമയില്‍ അഭിഷേകിനേക്കാള്‍ വിജയം കൊയ്തിട്ടുള്ളയാളാണ് ഐശ്വര്യ. ഇതെക്കുറിച്ച് അഭിഷേകിന്റെ മറുപടി ഇങ്ങനെ ‘ഒരു ഭര്‍ത്താവ് ഭാര്യയെ നിയന്ത്രിക്കുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ പിടിച്ചു വയ്ക്കുന്നുണ്ടെങ്കില്‍ അതില്‍ രണ്ട് കാരണങ്ങളുണ്ട്. ഒന്ന് അയാള്‍ക്ക് അസൂയയാണ്. മറ്റൊന്ന് അയാള്‍ക്ക് തന്നില്‍ പോലും വിശ്വാസമില്ലാത്തതാണ്’.

ന്യൂയോര്‍ക്കിലെ ഒരു ഹോട്ടല്‍ ബാല്‍ക്കണിയില്‍ വച്ചായിരുന്നു ഐശ്വര്യയോട് അഭിഷേക് വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന സത്യം തുറന്ന് പറയുന്നത്. ഒരു പുഞ്ചിരിയായിരുന്നു ഐശ്വര്യയുടെ മറുപടി

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *