തിരുവനന്തപുരം തിരുവല്ലത്ത് കണ്ടെത്തിയ മൃതദേഹം കോവളത്ത് നിന്ന് കാണാതായ വിദേശ വനിത ലിഗയുടേതെന്ന നിഗമനത്തില്‍ പൊലീസ്. മൃതദേഹത്തിലെ വസ്ത്രങ്ങള്‍ ലിഗയുടേതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. സ്ഥിരീകരിക്കാനായി ഡി.എന്‍.എ പരിശോധന നടത്തും. കൊലപാതക സാധ്യത പരിശോധിക്കുന്നതായി തിരുവനന്തപുരം ഡി,സി.പി ജി.ജയദേവ് പറഞ്ഞു.
ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലായതിനാല്‍ പ്രത്യക്ഷത്തില്‍ തിരിച്ചറിയാനായില്ല. പക്ഷെ മൃതദേഹത്തില്‍ കണ്ട ടീ ഷര്‍ട്ടും ലെഗിന്‍സും കാണാതായ സമയത്ത് ലിഗ ധരിച്ചിരുന്നതാണെന്ന് സഹോദരി ഇലീസും ഭര്‍ത്താവ് അന്‍ഡ്രൂസും പൊലീസിനെ അറിയിച്ചു. മുടിയുടെ നിറത്തിലും സാമ്യമുണ്ട്. ലിഗ ഉപയോഗിക്കാറുള്ള സിഗരറ്റ് കൂട് പരിസരത്ത് നിന്ന് കണ്ടെത്തി.ഇതാണ് മരിച്ചത് ലിഗയാകാമെന്ന നിഗമനത്തിന് കാരണം.
വിഷാദ ചികിത്സക്കെത്തിയ ലിത്വാനിയ സ്വദേശി ലിഗയെ മാര്‍ച്ച് 14നാണ് കാണാതായത്. സംസ്ഥാനത്തിനകത്തും പുറത്തും തിരയുന്നതിനിടെയാണ് ഇന്നലെ വൈകിട്ട് അജ്ഞാതമൃതദേഹം കണ്ടത്.
നാട്ടുകാര്‍ പോലും കടന്ന് വരാത്ത കാട് നിറഞ്ഞ പ്രദേശത്താണ് മൃതദേഹം കണ്ടത്. ഒരു വിദേശ വനിത സ്വയം ഇവിടേക്ക് വരാന്‍ സാധ്യതയില്ലാത്തതാണ് കൊലപാതകമെന്ന സംശയത്തിന് ബലം നല്‍കുന്നത്.
മൃതദേഹത്തില്‍ കണ്ട ജാക്കറ്റും ചെരിപ്പും ലിഗയുടേതല്ലെന്ന ബന്ധുക്കള്‍ പറയുന്നതും സംശയം വര്‍ധിപ്പിക്കുന്നു. പൊലീസ് അന്വേഷണം പ്രഹസനമായിരുന്നുവെന്ന പരാതിയും സഹോദരി ഉന്നയിച്ചു.
പോസ്റ്റുമോര്‍ട്ടത്തിലൂടെ മരണകാരണം സ്ഥിരീകരിച്ച ശേഷം തുടരന്വേഷണ രീതി നിശ്ചയിക്കാനാണ് പൊലീസ് തീരുമാന