ചെറുവത്തൂർ തുരുത്തിയിലെ മുഹമ്മദ് ഷാഫി, തന്റെ മകൾ മിദ്‌ഹ ഫാത്തിമയുടെ 6ആം പിറന്നാളിൻ സമ്മാനമായി നൽകിയത് 2 മാസം മരം കൊണ്ട് സ്വന്തമായി നിർമ്മിച്ച മനോഹരമായ കൊച്ചു കളിവീട്.. ഇന്നത്തെ സമൂഹം കുട്ടികൾക്ക് വേണ്ടി ടാബും പുത്തൻ ഡ്രസ്സും ചോകളേറ്റുമൊക്കെ പിറന്നാൾ സമ്മാനമായി നൽകുമ്പോൾ 2 മാസത്തെ വെക്കേഷനിൽ തന്റെ മകൾക്കും കൂട്ട്കാർക്കും കളിച്ച് രസിക്കാനായി സ്വന്തമായി ഒരു വീടുണ്ടാക്കി നൽകി.. എല്ലാ സൗകര്യങ്ങളോടുമുള്ള മനോഹരമായ വീട്..
വെക്കേഷൻ സമയത്ത് പണ്ട് കാലത്ത് കൊച്ച് വീടുണ്ടാക്കിയും മണ്ണപ്പം ഉണ്ടാക്കി കളിച്ചതുമൊക്കെ ഇപോൾ ഓർമ്മയിലേക്ക് പോയിക്കൊണ്ടിരിക്കുകയാൺ.. ഗെയിം ഇലും ടാബിലും അടിമപ്പെട്ട നമ്മുടെ കുട്ടികൾക്ക് ഇത്തരം വീട് കൗതുകമായിരിക്കും.. ഷാഫിയുടെ ഈ സമ്മാനം പ്രശംസനീയമാൺ… ഏപ്രിൽ 16നു നടന്ന മകളുടെ പിറന്നാളിൻ വീട്ടിൽ കയറൽ ചടങ്ങ് കഴിഞ്ഞു…ഇനിയുള്ള മാസം കൂട്ടുകാരൊത്ത് മിൻഹ ഫാത്തിമ തന്റെ സ്വന്തം വീട്ടിൽ കളിച്ച് രസിക്കും….