സെക്സിനു ഏറ്റവും മികച്ച സമയം ഏതാണെന്ന് പലരും ചോദിക്കാറുണ്ട്. ഈ ചോദ്യത്തിന് ഉത്തരമായി സെക്സോളജിസ്റ്റുകള്‍ കൂടുതല്‍ പേരും പറയുന്നത് അതിരാവിലെയുള്ള സമയമാണ്. ശരീരത്തിലെ ഹോര്‍മോണ്‍ ഉത്പ്പാദനം ഭംഗിയായി നടക്കുന്നത് ഈ നേരത്താണെന്ന് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവു കൂടുതല്‍ കാണപ്പെടുന്നത് അതിരാവിലെയുള്ള നേരത്താണെങ്കിലും അവനില്‍ ആരോഗ്യമുള്ള ബീജങ്ങള്‍ കാണപ്പെടുന്നത് ഉച്ചനേരത്താണെന്ന് ഒരു വിഭാഗം സെക്സോളജിസ്റ്റുകള്‍ വാദിക്കുന്നു. മറ്റൊരു വിഭാഗം പേര്‍ പറയുന്നതു രാത്രി 11നു ശേഷമുള്ള സമയം തന്നെയാണ് സെക്സിന് ഏറ്റവും അനുയോജ്യം എന്നാണ്. എന്തായാലും പങ്കാളികള്‍ ഇരുവര്‍ക്കും ചേര്‍ന്ന് ഏറ്റവും ഉണര്‍വുള്ളതും സൌകര്യപ്രദവുമായ സമയം തിരഞ്ഞെടുത്താല്‍ അതുതന്നെയാണു സെക്സിനു പറ്റിയ സമയം.
ആഹ്ളാദം എത്ര നേരം? ഇരു പങ്കാളികള്‍ക്കും പൂര്‍ണതൃപ്തി വരും വരെയുള്ള ലൈംഗികബന്ധത്തിന് എത്ര സമയമെടുക്കുന്നു. അത്രയും സമയമാണ് സെക്സ് ദൈര്‍ഘ്യമായി കണക്കാക്കപ്പെടുന്നത്. എത്ര സമയം നീണ്ടു നിന്നു എന്നതിലല്ല, എത്രത്തോളം ആസ്വാദ്യകരമായി എന്നതാണു ചിന്തിക്കേണ്ടത്.
രതിമൂര്‍ച്ഛ എത്ര നേരം, സംഭോഗം എത്ര നേരം തുടങ്ങിയവയ്ക്കു കൃത്യമായ ഉത്തരം ലഭ്യമല്ല. കാരണം, ഇതു വ്യക്തിഗതം തന്നെയാണ്.
2 ലേഡീസ് ഫസ്റ്റ്
ലേഡീസ് ഫസ്റ്റ് എന്നുള്ള ചൊല്ലില്‍ പതിരില്ല. ലൈംഗികതയിലെ മൂന്ന് നിയമങ്ങള്‍ നിര്‍മിച്ചിരിക്കുന്നതു തന്നെ ഈ ചൊല്ലിനെ അടിസ്ഥാനപ്പെടുത്തിയാണ്.
രതിമൂര്‍ച്ഛ സ്ത്രീകള്‍ക്ക് പുരുഷന്‍ രതിമൂര്‍ച്ഛ നേടിയെടുക്കുന്നതിനു മുമ്പു തന്നെ സ്ത്രീയെ രതിമൂര്‍ച്ഛയിലേക്കെത്താന്‍ സഹായിക്കുകയാണു ചെയ്യേണ്ടത്. ഇതിനായുള്ള മാര്‍ഗങ്ങള്‍ വേണം പുരുഷന്‍ തേടേണ്ടത്. 49 ശതമാനം സ്ത്രീകള്‍ മാത്രമേ ലിംഗയോനീസംഭോഗത്തിലൂടെ രതിമൂര്‍ച്ഛയിലെത്താറുള്ളൂ. ബാക്കി ഭൂരിപക്ഷം പേരും മറ്റു പല മാര്‍ഗങ്ങളിലൂടെയാണു തൃപ്തി നേടുന്നത്.
രതിമൂര്‍ച്ഛയ്ക്കു ശേഷം പുരുഷന്‍ ക്ഷീണിതനാകുന്നതു സ്വഭാവികമാണ്. ഉടന്‍ തന്നെ മറ്റൊരു സംഭോഗത്തിന് ഒരുങ്ങാന്‍ അവനു കഴിയില്ല. ഒരു കൌമാരക്കാരന് മിനിറ്റുകളും ഒരു അമ്പതുകാരനു മണിക്കൂറുകളും അതിനായി വേണ്ടി വരും. എന്നാല്‍, സ്ത്രീകള്‍ക്ക് ഇത്തരത്തിലൊന്നില്ല. ഒരു തവണ രതിമൂര്‍ച്ച നേടിയതിനു ശേഷവും അവള്‍ക്കു മറ്റൊരു രതിമൂര്‍ച്ഛയിലേക്കു പെട്ടെന്നു പോകാന്‍ കഴിയും. ഭൂരിപക്ഷം പേര്‍ക്കും വിശ്രമമെടുക്കാതെ തന്നെ അടുത്ത ബന്ധപ്പെടലിലേക്കു പോകാനാകും.