കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഒരു വിവാഹാലോചനയിലാണ്, ബധിരയും മൂകയുമായ മകള്‍ക്ക് വേണ്ടിയാണ് വരനെ അന്വേഷിക്കുന്നത്. 15 വര്‍ഷങ്ങള്‍ക്കു ശേഷം പാകിസ്താനില്‍ നിന്നും 2015ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ബധിരയും മൂകയുമായ ഗീതയ്ക്കു വേണ്ടിയാണ് കേന്ദ്രമന്ത്രിയുടെ വിവാഹാലോചന
ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയായിലുടെയാണു സുഷമ സ്വരാജ് മകള്‍ക്കു വേണ്ടി വരനെ അന്വേഷിക്കുന്നത്.
കുട്ടിക്കാലത്തു അബദ്ധത്തില്‍ പാകിസ്താനിലെത്തിയ ഗീതയെ പോലീസ് പിടികൂടുകയും പിന്നീട് സര്‍ക്കാരിന്റെ കീഴിലുള്ള അഭയകേന്ദ്രത്തില്‍ പാര്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്നു കറാച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദി ഫൗണ്ടേഷന്‍ ഗീതയുടെ സംരക്ഷണം ഏറ്റെടുത്തിരുന്നു. തുടര്‍ന്നു 2015 ല്‍ ഇന്ത്യയില്‍ മടങ്ങി എത്തി എങ്കിലും ഗീതയുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമം ഇതുവരെയും ഫലം കണ്ടെത്തിയില്ല. മാതാപിതാക്കളാണ് എന്ന് അവകാശപെട്ട് നിരവധി പേര്‍ എത്തി എങ്കിലും ഗീത ആരേയും തിരിച്ചറിഞ്ഞില്ല. 2017 ല്‍ മധ്യപ്രദേശേ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാനുമായി സുഷമ സ്വരാജ് നടത്തിയ കൂടി കാഴ്ചയിലാണു ഗീതയുടെ വിവാഹകാര്യം സുഷമ പ്രഖ്യാപിച്ചത്.
ഈ മാസം എട്ടിന് ബധിരനും മൂകനുമായ വരനെ സുഷമ ഗീതയ്ക്കു വേണ്ടി കണ്ടെത്തി എങ്കിലും ഗീത അതു നിരസിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണു വരനെ കണ്ടെത്താനുള്ള ശ്രമം വിപുലമാക്കിയത്. ഗീതയ്ക്കു വന്ന ആലോചനകളില്‍ എഴുത്തുകാരും ജോതിഷിയും എഞ്ചിനിയറും സൈനികരും ഉള്‍പ്പെടെയുള്ളവര്‍ ഉണ്ട്. 1
15 പേരുടെ ലിസ്റ്റാണു തയാറാക്കിരിക്കുന്നത്. ഇതില്‍ നിന്നു ഗീതയ്ക്ക് ഇഷ്ടമുള്ള ആളെ തിരഞ്ഞെടുക്കാം. ഗീതയെ വിവാഹം കഴിക്കുന്നവര്‍ക്കു വീടും സര്‍ക്കാര്‍ ജോലിയും ലഭിക്കും. എന്നാല്‍ ഇതു ലഭിക്കാന്‍ വേണ്ടി ആരും ഗീതയെ വിവാഹം കഴിക്കാന്‍ വരണ്ട എന്ന സുഷമ സ്വരാജ് പ്രത്യേകം പറഞ്ഞിട്ടുണ്ട്.