കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ ശ്രദ്ധ നേടിയെടുത്ത ഒരു മേഖലയാണ് കോഴി വളർത്തൽ വ്യവസായം. ഇറച്ചിക്കും മുട്ടയ്ക്കും അലങ്കാരത്തിനായുമാണ് സംസ്ഥാനത്ത് കോഴികളെ വളര്‍ത്തിയിരുന്നത്. നാടന്‍ കോഴികളില്‍ നിന്ന് ഇറച്ചിക്കോഴിയിലേക്ക് കൂടുമാറിയ വ്യവസായം ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കരിങ്കോഴി വളര്‍ത്തുന്നതിലാണ്.
മാംസത്തിനും മുട്ടയ്ക്കും പോഷകമൂല്യവും ഔഷധഗുണവുമുണ്ടെന്നുള്ള കണക്കുകൂട്ടലാണ് കരിങ്കോഴിയ്ക്ക് സംസ്ഥാനത്ത് ആവശ്യക്കാരെ കൂട്ടുന്നത്. കരിങ്കോഴി മുട്ടയൊന്നിന് 30 മുതല്‍ 40 വരെ വില ലഭിക്കുകയും ആറുമാസം വരെ പ്രായമുള്ള കോഴിയൊന്നിന് 600 രൂപയ്ക്ക് വിപണിയില്‍ വാങ്ങാനാളുണ്ടെന്നതും കരിങ്കോഴി (കടക്നാഥ്) വളര്‍ത്തലിനെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങളാണ്.
“സത്യം പറഞ്ഞാ ഇപ്പൊ ഇതുങ്ങളെക്കൊണ്ടാ ജീവിക്കുന്നെ… വെട്ടാറായ നൂറ്റെൺപതോളം റബറുണ്ട്. വെട്ടിയാലെന്നാ കിട്ടാനാ…. ഇതാവുമ്പം മാസം ചുരുങ്ങിയത് മുപ്പതിനായിരം രൂപയുടെ കോഴി വിൽക്കാം. മുട്ട വിറ്റും കിട്ടും നല്ലൊരു വരുമാനം,” പുരയിടത്തിലെ ഒന്നരയേക്കർ വരുന്ന റബർത്തോട്ടത്തിൽ സ്വതന്ത്രമായി വിഹരിക്കുന്ന കോഴികളെ നോക്കി, തക്കസമയത്ത് ഈ ബുദ്ധി തോന്നിച്ച ദൈവത്തിന് പീലിപ്പോസ് നന്ദി പറയുന്നു
“കരിങ്കോഴിക്കും നമ്മുടെ നാടൻകോഴിക്കും നല്ല ഡിമാൻഡാ…. അടവച്ച് വിരിഞ്ഞശേഷം ഒരു പരസ്യംകൂടി കൊടുത്താൽ കാസർകോടു മുതലുള്ളവർ വാങ്ങാനെത്തും. റബറു വെട്ടിക്കിട്ടുന്നതുമായി തട്ടിച്ചു നോക്കുമ്പം ഇതുതന്നെയാ നേട്ടം
സാധാരണ മുട്ടക്കോഴിക്ക് നല്കുന്നതുപോലെ കരിങ്കോഴിക്ക് തീറ്റയായി അരി, ഗോതമ്പ് എന്നിവ നല്‍കാം. ചോളം, സോയ, മീന്‍പൊടി, ചോളപൊടി, കക്ക എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് നൽകിയാൽ മുട്ട ഉത്പാദനം കുടും; കറിയുപ്പ് കൂടി ചേര്‍ക്കാം.
തീറ്റയില്‍ പൂപ്പല്‍ പിടിക്കാതിരിക്കാന്‍ പ്രത്യേകമായി ശ്രദ്ധിക്കണം അല്ലെങ്കില്‍ അഫ്ലാടോക്സിന് എന്ന ഫംഗസ് ബാധയുണ്ടാകും തീറ്റയില്‍ കലര്‍ത്തി നല്കുന്ന മീന്‍പൊടിയില്‍ മണ്ണോ (പൂഴി) കടല്‍ കക്കകളുടെ കഷണങ്ങളോ ഉണ്ടാകാന്‍ പാടില്ല. ചോളവും ചോളത്തവിടും ഉണക്കമുള്ളതായിരിക്കണം തീറ്റ കൂടാതെ പച്ചിലകളും പച്ചപ്പുല്ലും പഴങ്ങളും ഭക്ഷണമായിക്കൊടുക്കാം
നഗരത്തിരക്കിലും അല്പം സമയവും സ്ഥലവുമുണ്ടെങ്കില്‍ കരിങ്കോഴി വളര്‍ത്താം. പകല്‍ സമയങ്ങളില്‍ കൂട്ടില്‍ നിന്നു പുറത്ത് വിട്ടു വളര്‍ത്തുന്നതാണ് കൂടുതല്‍ നല്ലത്. സ്ഥലപരിമിധി ഉള്ളവര്‍ക്ക് ചെറിയ കൂടുകളിലും തുറന്നു വിടാതെ കരിങ്കോഴിയെ വളര്‍ത്താം. ഇതിനായി പ്രത്യേകം തയാറാക്കിയ കൂടുകളുണ്ട്. കമ്പി ഗ്രില്ലുകള്‍ ഘടിപ്പിച്ച കൂടുകളാണ് അനുയോജ്യം. 60:50:35 സെന്റിമീറ്റര്‍ വലുപ്പമുള്ള ഒരു കൂട്ടില്‍ നാലു കോഴികളെ വരെ വളര്‍ത്താം. കൂട്ടില്‍ തന്നെ തീറ്റക്കും വെളളത്തിനുമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കണം.
സ്വന്തമായി അടയിരിക്കാന്‍ മടിയുള്ളവയാണ് കരിങ്കോഴികള്‍. ഇതിനാല്‍ മറ്റു കോഴികള്‍ക്ക് അടവെച്ചുവേണം കുഞ്ഞുങ്ങളെ വിരിയിക്കാന്‍. ഒരു മാസം 20 മുട്ടയോളം ലഭിക്കും. ഏകദേശം ആറു മാസം പ്രായമാകുമ്പോള്‍ മുട്ടയിടീല്‍ തുടങ്ങും. സാധാരണ കോഴികളെ പോലെ ധാന്യങ്ങളും ചെറുകീടങ്ങളുമാണ് പ്രധാന ആഹാരം. ഇതിനു പുറമെ നുറുക്കിയ അരിയോ ഗോതമ്പോ ചോളമോ നല്‍കാം. വീട്ടില്‍ മിച്ചം വരുന്ന ഭക്ഷണസാധനങ്ങളും ഇവ കഴിക്കും
ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍
10 എണ്ണം വളർത്താൻ ഉദ്ദേശിക്കുന്നു എങ്കിൽ ഒരു പൂവനും ഒമ്പത് പിടയും വാങ്ങി വളര്‍ത്താം എല്ലാം ഒരേ പ്രായത്തിൽ ഉള്ളത് വാങ്ങുന്നതാണ് ഉചിതം. കോഴിയിനങ്ങളുടെ കലര്‍ച്ച ഒഴിവാക്കാനായി കരിങ്കോഴികളെ പ്രത്യേകമായി വളര്ത്തേണ്ടതാണ്ആറ് മാസം മുതൽ മുട്ട ലഭിച്ചു തുടങ്ങും. കോഴിക്ക് കൊടുക്കേണ്ട മെഡിസിന കുറിച്ചും വാക്സിന് കുറിച്ചും മൃഗാശുപത്രികളില്‍ നിന്നും വിവരങ്ങൾ ലഭ്യമാണ്. കരിങ്കോഴി വളര്‍ത്തലിന് പ്രോത്സാഹനവുമായി ധാരാളം ഫാമുകളും സംഘങ്ങളും രംഗത്തുണ്ട്.
കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് നല്‍കുന്നവരും, മുട്ട വിപണനം നടത്തുന്നവരും പരിശീലനം നല്‍കുന്നവരും കേരളത്തിൽ എല്ലായിടത്തും ഉണ്ട്
തൂവലുകള്‍, കാല്, നഖം, നാവ്, മാംസം അങ്ങനെ അടിമുടി കറുപ്പന്മാരായ കരിങ്കോഴികള്‍ക്ക് പ്രതിരോധ ശേഷി കൂടുതലാണ്. കൊഴുപ്പും കൊളസ്ട്രോളും കുറവുള്ള മാംസമാണ് ഇവയ്ക്കുള്ളത്. വൈറ്റമിനും അമിനോ ആസിഡും ഫോസ്ഫറസും ഇരുമ്പും അടങ്ങിയിട്ടുള്ളതിനാല്‍ ഇവ കൂടുതല്‍ ആരോഗ്യപ്രദമാണ്. മാംസവും, രക്തവും ആയുര്‍വേദ ചികിത്സയ്ക്കും ഉപയോഗിക്കുന്നുണ്ട്.
കരിങ്കോഴി മുട്ടയൊന്നിന് 30 മുതല്‍ 40 വരെ വില ലഭിക്കും. ഒരു ദിവസം പ്രായം ഉള്ള കോഴിക്കുഞ്ഞിന് 45 മുതല്‍ 65 വരെയാണ് വില.ഒരുമാസം പ്രായം ഉള്ള കോഴിക്ക് 100 രുപ, രണ്ട് മാസത്തിന് 200, മൂന്ന് മാസത്തിന് 300, ആറു മാസം പ്രായമുള്ളതിന് 600 എന്ന നിരക്കിലും വിലക്കാൻ കഴിയും.1000 മുതല്‍ 1500 രൂപവരെയാണ് ഒരു പൂര്‍ണ വളര്‍ച്ചയെത്തിയ കോഴിയുടെ വില. പൂര്‍ണ വളര്‍ച്ചയെത്തിയ കരിങ്കോഴി പൂവന് ഒന്നര മുതല്‍ രണ്ടര കിലോ വരെ തൂക്കമുണ്ടാകും.
NB:കോഴി കുഞ്ഞുങ്ങള്‍, മുട്ട, മുട്ടകോഴികള്‍ പരിപാലനം തുടങ്ങിയവയെ കുറിച്ച് കൂടുതല്‍ അറിയാന്‍ മൊബൈല്‍ നമ്പരുകള്‍ ആവശ്യമുള്ളവര്‍ പോസ്റ്റ് ഷെയര്‍ ചെയ്യുക ശേഷം കമന്റുകള്‍ ചെയ്യുക എല്ലാവര്ക്കും മെസ്സേജ് ആയി അയച്ചു തരുന്നതാണ്