തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്ന് കാണാതായ പൂര്‍ണ ഗര്‍ഭിണിയെ രണ്ട് ദിവസത്തിന് ശേഷം കരുനാഗപ്പള്ളിയില്‍ നിന്ന് കണ്ടെത്തി. ടാക്സി ജീവനക്കാര്‍ തിരിച്ചറിഞ്ഞ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രസവത്തിന്‍റെ അവസാനഘട്ട പരിശോധനകള്‍ക്കായി മടവൂര്‍ സ്വദേശി ഷംനയെ ചൊവ്വാഴ്ച ഉച്ചയ്ക്ക് 11.30നാണ് എസ്എടി ആശുപത്രിയിലെത്തിയത്.
പിന്നാലെ പൊടുന്നനെ കാണാതാകുകയായിരുന്നു. രണ്ടുനാളായി പൊലീസിനെയും ബന്ധുക്കളെയും ദാരുണവാര്‍ത്ത കേട്ടവരെയും മുള്‍മുനയില്‍ നിര്‍ത്തിയൊടുവിലാണ് പൂര്‍ണ ഗര്‍ഭിണിയുടെ തിരോധാനത്തിന് ഉത്തരമാകുന്നു
സംസ്ഥാനത്തിനകത്തും പുറത്തും നിരവധിയിടങ്ങളില്‍ പൊലീസ് തിരച്ചില്‍ തുടരുന്നതിനിടെയാണ് കരുനാഗപ്പള്ളിയിയില്‍ നിന്ന് ടാക്സി ഡ്രൈവര്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നിലയില്‍ ഷംനയെ കണ്ടെത്തിയത്. ക്ഷീണിതയായ ഷംന ഇപ്പോള്‍ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലാണ്.
ഇവരുടെ ചിത്രങ്ങളടങ്ങിയ പരസ്യവും വാര്‍ത്തകളും കണ്ടാണ് ഡ്രൈവര്‍മാര്‍ യുവതിയെ തിരിച്ചറിഞ്ഞത്. കേസന്വേഷിക്കുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് ഉടന്‍ കരുനാഗപ്പള്ളിയിലെത്തും.
യുവതി ചെങ്ങന്നൂരിലെത്തിയതായി ഇന്ന് രാവിലെ മൊബൈല്‍ ടവര്‍ പരിശോധിച്ചതിലൂടെ വ്യക്തമായിരുന്നു. ഇന്നലെ രാത്രി വെല്ലൂരിലുണ്ടെന്നും സൂചന ലഭിച്ചിരുന്നു. ആശുപത്രി അധികൃതരുടെ അനാസ്ഥമൂലമാണ് ഷംനയെ കാണാതായതെന്ന് ബന്ധുക്കള്‍ ആരോപിക്കുകയും ചെയ്തതോടെ സംഭവം ചൂടുപിടിച്ചു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് പ്രസവത്തിനായെത്തിയ മടവൂര്‍ സ്വദേശിനി ഷംനയെ കാണാതായത്. ഷംനയുടെ മൊബൈല്‍ സിഗ്നല്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. കാണാതയത് മുതല്‍ ഷംന തുടര്‍ച്ചയായി ട്രയിനില്‍ സഞ്ചരിക്കുന്നതിന്റെ സൂചനയാണ് പൊലീസിന് ലഭിച്ചത്. ചൊവ്വാഴ്ച വൈകിട്ട് എറണാകുളത്തെത്തിയതായി കണ്ടെത്തിയെങ്കില്‍ ഇന്നലെ രാത്രിയോടെ വെല്ലൂരിലെത്തിയതായി മനസിലായി.
ഇതോടെ പൊലീസ് വെല്ലൂരിലേക്ക് പുറപ്പെടുകയും ചെയ്തു. ഇതിനിടെ ഇന്ന് രാവിലെ 9 മണിക്ക് മൊബൈല്‍ ടവര്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയതാകട്ടെ ചെങ്ങന്നൂരിലും പൂര്‍ണ ഗര്‍ഭിണിയെന്ന് പറഞ്ഞ സ്ത്രീയെ ഇത്രയും ദൂരം സഞ്ചരിക്കുന്നത് പൊലീസ് സംശയത്തോടെയാണ് കണ്ടിരുന്നത്. എന്താണ് സംഭവിച്ചത് എന്നറിയാന്‍ ഇനിയും കാത്തിരിക്കണം.