Breaking News
Home / Lifestyle / പേടിയോടെയാണെങ്കിലും ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടിയാണ് ഈ ജോലി ചെയുന്നത്. പഠനം അവർക്ക് വെറുമൊരു സ്വപ്നം മാത്രമാണ്.

പേടിയോടെയാണെങ്കിലും ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടിയാണ് ഈ ജോലി ചെയുന്നത്. പഠനം അവർക്ക് വെറുമൊരു സ്വപ്നം മാത്രമാണ്.

മേക്കപ്പിന്റെ തിളക്കം ജാർഖണ്ഡിലെ മരണത്തിന് കാരണമാകുന്നോ?

‘ഞങ്ങളുടെ ഒരു ദിവസം തുടങ്ങുന്നത് ആഴമുള്ള കുഴികളിലേക്കാണ്. ഉള്ളിലേക്ക് പോകും തോറും കൂരാകൂരിരുട്ട്. പാറകൾ ഏത് നിമിഷവും വന്നു വീഴും. മരണം എപ്പോ വേണമെങ്കിലും ജീവൻ കൊണ്ടുപോകുന്ന അവസ്ഥ. ഈ ജോലി ചെയ്യാനുള്ള ഇഷ്ടംകൊണ്ടല്ല, ജീവിക്കാൻ വേറെ വഴിയില്ല.’ ഒരു പതിനാല് വയസ്സുകാരിയുടെ വാക്കുകളാണിത്. പേടിയോടെയാണെങ്കിലും ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടിയാണ് ഈ ജോലി ചെയുന്നത്. പഠനം അവർക്ക് വെറുമൊരു സ്വപ്നം മാത്രമാണ്.

ആധുനിക ലോകത്ത് വളരെ ധാരാളമായി ഉപയോഗിച്ച് വരുന്ന ഒരു വസ്തുവാണ് മേക്കപ്പ്. പണ്ട് സിനിമകളിൽ നടിമാർ മാത്രം ഉപയോഗിച്ചിരുന്ന മേക്കപ്പ് ഇപ്പോള്‍ പുരുഷന്മാർ ഉൾപ്പടെ എല്ലാരും ഉപയോഗിക്കുന്നു. എന്നാൽ ഇതിന്നെ കുറിച്ചല്ല നമ്മുക്ക് സംസാരിക്കാനുള്ളത്. ഇതിനുള്ളിൽ അകപ്പെട്ടിരിക്കുന്ന ചില കറുത്ത സത്യങ്ങളെകുറിച്ചാണ്. മേക്കപ്പുകളിൽ വളരെ പ്രധാനമായി ഉപയോഗിക്കുന്ന ഒരു ധാതുപദാർത്ഥമാണ് മൈക്ക. മൈക്ക ലോകത്തിലെ പല ഭാഗങ്ങളിൽനിന്ന് ലഭിക്കുമെങ്കിലും, നിലവാരം കൂടിയ മൈക്ക ഇന്ത്യയിലെ ജാർഖണ്ഡിലാണ്.

ആഴത്തിൽ ചെന്ന് ഖനനം ചെയ്തെടുക്കുന്നതാണ് ഈ ധാതുപദാര്‍ഥം. എന്നാൽ കുഴികളിൽ ജോലി ചെയുന്നത് അഞ്ചോ ആറോ വയസുള്ള കുട്ടികളാണ്. പ്രായമുള്ളവരും ഈ ജോലിയില്‍ ഏര്‍പ്പെടുന്നു. ഇവിടെ ചെന്നാൽ പ്രായമുള്ളവരെക്കാളും കുട്ടികളെയാണ് കാണാൻ സാധിക്കുന്നത്. സ്കൂളിൽ ഇരിക്കേണ്ട പ്രായത്തിൽ ഖനനം ചെയ്യാൻ പോവുകയാണ് ഇവിടുത്തെ കുട്ടികൾ. സന്തോഷകരമായ ജീവിതം വിട്ട് ഒരുനേരത്തെ ഭക്ഷണത്തിന് വേണ്ടി മാത്രം ജോലി ചെയുന്ന പിഞ്ചു കുട്ടികൾ. ഒരു ദിവസത്തെ അവരുടെ വരുമാനം വെറും 50 രൂപയോ 100 രൂപയോ മാത്രമാണ്.

2016ൽ റോയിട്ടേഴ്‌സ് നടത്തിയ അന്വേഷണത്തിൽ, ഖനനം ചെയുന്നത് കുട്ടികളാണെന്നും അതുകൊണ്ട് തന്നെ നിരവധി മരണങ്ങൾ സംഭവിച്ചിട്ടുണ്ടെന്നുമാണ് കണ്ടെത്താനായത്. 20,000ലധികം കുട്ടികളാണ് ഇതിൽ ഏർപ്പെട്ടിരിക്കുന്നതെന്നും അന്ന് അവര്‍ കണ്ടെത്തിയിരുന്നു.

സര്‍ക്കാര്‍ അറിഞ്ഞോ അറിയാതെയോ നടത്തുന്ന വ്യാപാരമാണിത്. ഒരു പക്ഷെ ഇത് അറിഞ്ഞാൽ തന്നെ ഇവരുടെ ആകെയുള്ള ഉപജീവന മാർഗം ഇത് മാത്രമാണ്. വിദ്യാഭ്യാസമില്ലായ്മ ഇവരുടെ ജീവിതത്തിൽ വലിയ പ്രതിസന്ധിയായി മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെ ഈ ജോലി പോയാൽ മറ്റൊരു ജോലി എന്ന് ആശ്വസിക്കാന്‍ ഇവര്‍ക്കാവില്ല.

ലഷ് പോലത്തെ ചില കമ്പനികൾ സ്വാഭാവിക മൈക്ക ഉപയോഗിക്കാതെ കൃത്രിമമായി ഉണ്ടാകുന്ന മൈക്ക ഉപയോഗികൻ തീരുമാനിച്ചു. ജീവനെടുത്ത് നേടുന്ന ലാഭം അവർക് വേണ്ടന്നുള്ള തീരുമാനം തന്നെയാണ് ഇതിന് കാരണം. മേക്കപ്പിന്റെ ഭംഗി കൂട്ടാൻ അവർക് ഇതല്ലാതെ വേറെ വഴി കാണാൻ കഴിയുമെന്നും അവർ പറഞ്ഞു. അതുകൊണ്ട് തന്നെ പല തരത്തിലുള്ള നിറത്തിലും, തിളക്കം ഒട്ടും കുറയാതെത്തന്നെ മൈക്കപ്പിടാന്‍ കൃത്രിമമായി ഉണ്ടാകുന്ന മൈക്ക സഹായിക്കും. ആഗോളതലത്തിൽ മൈക്ക വ്യവസായം ഒരു ബില്യൺ ഡോളർ വരെ ആസ്തിയുള്ളതാണ്.

ജാർഖണ്ഡിന്നെ തന്നെ വിശേഷിപ്പിക്കുന്നത് ഖനന സംസ്ഥാനമെന്നാണ്. പല തരത്തിലുള്ള ധാധുവസ്തുക്കളാല്‍ സമ്പന്നമാണ് ഈ സംസ്ഥാനം. അതിൽ മൈക്കയാണ് കൂടുതൽ ഖനനം ചെയ്യുന്നത്. കുറെ സമയവും, ക്ഷമയവും നിറഞ്ഞതാണ് ഈ ജോലി. ഒരു ദിവസം പോലും മുടക്കില്ലാതെയാണ് ഇവർ ഈ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത്. ഈ ധാധുവസ്തുക്കൾ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് അവിടെയുള്ള ആർക്കും തന്നെ അറിയില്ല. ഗവണ്മെന്റ് ഇവർക്കാവശ്യമുള്ള ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വത്തിനുമായി യാതൊരു നീക്കവും ഗവണ്‍മെന്റ് ചെയ്തിട്ടില്ല.

ജാർഖണ്ഡിൽ ജീവിക്കുന്ന ഇവര്‍ക്ക് ആകെയുള്ളത് ഒരു ചെറിയ കുടിൽ മാത്രമാണ്. പിന്നെയുള്ളത് മരണത്തെ മുഖാമുഖം കാണുന്ന ഈ ജോലിയും. ഇത് ചെയ്ത് കിട്ടുന്ന കാശ്‌ ഒരു നേരത്തെ ഭക്ഷണത്തിന് പോലും തികയില്ല. ഇവരുടെ ഈ വിഷമങ്ങൾക്കും നഷ്ടങ്ങൾക്കും ആരാണ് ഉത്തരവാദി? എന്ന് തീരും ഈ ദുരിതങ്ങളെല്ലാം തുടങ്ങിയ ഒട്ടനവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

About Intensive Promo

Leave a Reply

Your email address will not be published.