Breaking News
Home / Lifestyle / ആദ്യരാത്രി: “ച്ചെ പുല്ല് ഇതാദ്യമേ ചെയ്തമതിയായിരുന്നു .വെറുതെ അളിയന്റെ മുമ്പിൽ നാണം കെട്ടു..!!

ആദ്യരാത്രി: “ച്ചെ പുല്ല് ഇതാദ്യമേ ചെയ്തമതിയായിരുന്നു .വെറുതെ അളിയന്റെ മുമ്പിൽ നാണം കെട്ടു..!!

ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത മ്മളെ മൊഞ്ചുള്ള മുഖത്തിന് വന്ന ലൈകും കമെന്റും വായിച്ചിരിക്കുമ്പോഴാണ് കയ്യിൽ പാൽ ഗ്ലാസ്സുമായിട്ട്മ്മളെ ബീവി പാത്തൂന്റെ
(ഫാത്തിമ ഫിദ )മാസ്സ് എൻട്രി.
ആ വരവ് ഇങ്ങളൊന്ന് കാണണം പിന്നെ ചുറ്റുള്ളതൊന്നും കാണൂല…..

പ്രേമിച്ചുകെട്ടിയത് കൊണ്ടാണോന്നറിയൂല ഓൾടെ മുഖത്തൊരു നാണവും മ്മള് കണ്ടീല ..പകരം മുഖത്തു രാവിലത്തെ ഡെക്കറേഷൻ( makeup) മാത്രം

എന്താടി നിന്റെ മുഖത്തൊരു നാണമൊന്നും കാണാത്തെ എന്നുള്ള ചോദ്യത്തിന് ആ നുണക്കുഴി കാട്ടി ഓൾ ഒന്ന് പുഞ്ചിരിച്ചു
പണ്ടും ഞാൻ വീണിരുന്നത് ആ നുണകുഴിയിൽ ആയിരുന്നേ…..

ഇക്കാക്ക ഇങ്ങളെ ഫോണൊന്ന്തെരി ഉമ്മാക്ക് ഒന്ന് വിളിച്ചാട്ടെ എന്നും പറഞ്ഓൾ മ്മളെ ഫോണെടുത്തു വിളിതുടങ്ങി ആ ഫോൺ വിളി അരമണിക്കൂർ നീണ്ടുനിന്നു .

മനസ്സിൽ അമ്മായിഅമ്മയെ കുറ്റംപറഞ്ഞു ചക്കരക്ക് ചുറ്റും ഈച്ച നട ക്കുന്നത് പോലെ ഞമ്മൾ ഓളെ പിന്നാലിം നടന്നു ..

ഉള്ളിലുള്ളദേഷ്യം പുറത്തുവന്നെങ്കിലും നാട്ടിലുള്ള ഫെമിനിച്ചികളെ ഓർത്തു തല്ക്കാലം സഹിച്ചുനിന്നു
ഫോൺ വിളി കഴിഞ് അടുത്ത് വന്നിരുന്ന് ഞമ്മളോട് സംസാരിച്ചിരുന്ന ഞമ്മളെ ബീവി ദാ കെടക്കണ് ചക്കവെട്ടിയിട്ട പോലെ നിലത്തു….

പടച്ചോനെ കുടുങ്ങി …എന്താ ചെയ്യേണ്ടതന്ന് ഒരു ഐഡിയയും ഇല്ലല്ലോ ആരെയെങ്കിലും ഒന്ന് വിളിക്കാമെന്ന് വെച്ചാൽ ആദ്യരാത്രി പെണ്ണ് ബോധംകെട്ട് വീണു എന്ന് പറഞ്ഞാൽ എല്ലാവരുടെയും ഉള്ളിൽ എന്ത് വിചാരമാ ഉണ്ടാകുക എന്ന് ഞമ്മക് നന്നായിട്ടറിയാം… .

കുറെ വിളിച്ചുനോക്കിയെങ്കിലും ഹേ ഹേ ഓള് അനങ്ങുന്നില്ല

അവസാനം ഞമ്മള് രണ്ടും കൽപിച് അളിയനെ വിളിച്ചു ….

“ഹലോ അളിയാ .…എന്തൊക്കെയുണ്ട് വിശേഷം”

“ഇജ്ജ് പാതിരാത്രിക്ക് വിശേഷം അറിയാൻ വിളിച്ചതാ …അതും അപ്പുറത്തെ റൂമിന്ന് ”

“അതല്ല അളിയാ ചെറിയ പ്രശ്‌നം ഉണ്ട് ”

“എന്ത് പ്രശ്‌നം”

“ഫിദ മോൾ വിളിച്ചിട്ട് എണീക്ക്ണില്ല്യാ”

“അതെന്തിനാ ഇപ്പോ എണീക്കുന്നത് രാവിലെ എണീറ്റപ്പോരേ”

“അതല്ലളിയാ ഓൾ ബോധം കെട്ട് വീണു ”

“ഹെ എന്ത്”

“കുന്തം ,ഇങ്ങള് ഇത്താത്താനോട് ഇങ്ങട്ട് വരാൻപറീ വേഗം”

ഫോൺവിളിച്ചു തീർന്നില്ല
അതാ വെര്ന്ന്ഇത്താത്തയും ഉമ്മയും അമ്മായിയും മക്കളും കൂടി ഒരു ജാഥക്കുള്ള ആള്ക്കാര്… ഞാനെന്തോ രാജ്യദ്രോഹകുറ്റം ചെയ്തപോലെഎല്ലാവരും എന്നെയൊന്ന് നോക്കിയിട്ട്റൂമിലേക്ക് കേറി

അതിന്റെടേൽ അളിയന്റെ ഫോണിലേക്ക് ആരോ വിളിച്ചു ഫോണിന്റെ ടോൺ ആണെങ്കിലോ കാത്തിരുന്ന് കാത്തിരുന്ന് പുഴമെലിഞ്ഞു……

ഫോൺ കട്ട് ആക്കിയ ശേഷം അളിയന്റെ ഒരു ആക്കിയ ഇളിയും കൂടി ആയപ്പോ ശെരിക്കും ദേഷ്യം വന്നു ,എന്ത് ചെയ്യാനാ പെങ്ങളെ കെട്ടിയോനായി പോയീലെ……

ഇത്താത്ത ഓൾടെ മുഖത്തുകുറച്ചുവെള്ളം തെളിച്ചപ്പോ ഞമ്മളെ ബീവി കണ്ണ് തുറന്നു

“ച്ചെ പുല്ല് ഇതാദ്യമേ ചെയ്തമതിയായിരുന്നു .വെറുതെ അളിയന്റെ മുമ്പിൽ നാണം കെട്ടു,ഞമ്മള് മനസ്സിൽ പിറുപിറുത്തു”

ഇത്താത്ത അളിയനോട് ആശുപത്രിയിൽ പോകാൻ കാർ എടുക്കാൻ പറഞ്ഞപ്പോ ഞാൻ ദാഹനീയമായ്‌ ചോദിച്ചു ബോധം വന്നില്ലേ ഇനിയിപ്പോ ആശുപത്രിയിൽ കൊണ്ടോണോന്ന്

അതിന് ഇത്താത്ത ദഹിപ്പിക്ക്ണ ഒരു നോട്ടം നോക്കി, ഹാവു യക്ഷികൾ വരെ തോറ്റുപോകും ആ നോട്ടത്തിന് മുന്നിൽ

അങ്ങനെ വണ്ടി നേരെ കോട്ടക്കൽ അൽമാസിലേക്ക് പാഞ്ഞു ..…

ഡോക്ടർ വന്ന് നോക്കിയിട്ട് പേടിക്കാനൊന്നുമില്ല എന്ന് പറഞ്ഞപ്പളാ ഞമ്മളെ ശ്വാസം നേരെവീണത്

രണ്ടു ദിവസമായിട്ട് ഭക്ഷണവും ഉറക്കവും ശെരിയാവാത്തകൊണ്ട് ബീപീ ഡൌൺ ആയതാ, ഇന്നിനി ഇവിടെ കിടക്കട്ടെ ഗ്ലുക്കോസ് കയറ്റിയിട്ട് രാവിലെ പോകാമെന്ന് പറഞ്ഞപ്പോൾ ഞമ്മളെ മനസ്സിലെ എല്ലാ ലെഡുവും ഒറ്റയടിക്ക് പൊട്ടിപോയി ….

ഭക്ഷണം കഴിക്കാതിരിക്കാൻ ഇവളുടെ വീട് സോമാലിയയിൽഒന്നും അല്ലായെന്ന് പറയണമെന്നുണ്ടെങ്കിലും ഞാൻ പറഞ്ഞീല .ഇനി അത് പറഞ്ഞതിന് ആ ഹിമാർ രണ്ടൂസം അഡ്മിറ്റ്ആക്കണം എന്നെങ്ങാനും പറഞ്ഞാലോ

ഉമ്മയും പെങ്ങളും റൂമിൽ നിന്ന് പുറത്തുപോയ നേരത്തു ദേഷ്യം കൊണ്ട് കത്തിജ്വലിക്കുന്ന മ്മളെ മുഖത്തേക്കൊന്ന് നോക്കിയിട്ട് ഓൾ ഒന്ന് ചിരിച്ചു
അതും ആ നുണകുഴി കാണിച്.
ഞമ്മള് ആ പുഞ്ചിരിയിൽ വീണു….

ഓൾക്കും നന്നായി അറിയാം നുണക്കുഴി ഞമ്മളെ വീക്നെസാണെന്ന്

“അല്ലെടി നിന്റെ ഉപ്പച്ചി നിനക്കൊന്നും തിന്നാൻ തരാറില്ലേ വെറുതെ ആളെ നാണം കെടുത്താൻ”

“സോറി ഇക്കാക്ക ”

“മ്മ് സാരല്ല്യാ , പോട്ടെ കഴിഞ്ഞത് കഴിഞ്ഞു..
അല്ല ആദ്യരാത്രി ഞമ്മക്ക് പകലാക്കിയാലോ” എന്ന് ചോദിച്ചതിന് കവിളിലൊരുമ്മയാണ് ന്റെ പാത്തു തന്നത്

അതിനർത്ഥം ആദ്യരാത്രി പകലാക്കാം എന്ന് തന്നെആയിരിക്കും ലേ….!

എന്നാലും ഇങ്ങനത്തൊരു ആദ്യരാത്രി ആർക്കും ഉണ്ടാവാതിരിക്കട്ടെ

പാത്തൂന്റെ സ്വന്തം കാക്കു

About Intensive Promo

Leave a Reply

Your email address will not be published.