ഭൂരിഭാഗം പുരുഷന്‍മാരും അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നുണ്ടെന്നുള്ളത് പരസ്യമായ രഹസ്യമാണ്. എന്നാല്‍ ലൈംഗിക ഉത്തേജനം നല്‍കുന്ന പോണ്‍ വീഡിയോകള്‍ സ്ഥിരമായി കാണുന്നവരില്‍ കാലക്രമേണ ലൈംഗികശേഷി കുറഞ്ഞുവരുമെന്ന് പഠനങ്ങള്‍ പറയുന്നു. ആദ്യകാലത്ത് പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ കരുത്തേറിയതാകുമെങ്കിലും കാലക്രമേണ സാധാരണ ലൈംഗികപ്രക്രിയകളിലൂടെ ഉത്തേജനം കണ്ടെത്താന്‍ സാധിക്കാതെ ഇത്തരം ആളുകളില്‍ പതിയെ ലൈംഗികശേഷി കുറയുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.
തുടര്‍ച്ചയായി അശ്ലീലവീഡിയോ കാണുന്നതിലൂടെ ഡൊപ്പാമിന്‍ (ഉത്തേജനം നല്‍കുന്ന ഒരു രാസവസ്തു) വര്‍ധിക്കുന്നതിന്റെ ഫലമായാണ് ഇത് സംഭവിക്കുന്നത്. അതിനാല്‍ സാധാരണയില്‍ കവിഞ്ഞുള്ള ലൈംഗികപ്രക്രിയകളിലൂടെ മാത്രമേ ഇത്തരക്കാര്‍ക്ക് ഉത്തേജനം ലഭിക്കുകയുള്ളു. അതോടൊപ്പം ഇത്തരം വീഡിയോകളില്‍ കാണുന്ന അശ്ലീലരംഗങ്ങള്‍ക്കായി ഭാര്യയെ നിര്‍ബന്ധിക്കുന്നതുമൂലം പ്രശ്‌നങ്ങളിലേക്കും തുടര്‍ന്ന് വിവാഹമോചനത്തിലേക്കും പോകുന്ന സംഭവങ്ങള്‍ അടുത്തകാലത്ത് വര്‍ധിച്ചിട്ടുണ്ട്.
ഒപ്പം അശ്ലീലവീഡിയോകള്‍ക്ക് അടിമയായവര്‍ക്ക് അത് കാണാതെ ശാരീരികബന്ധത്തിന് സാധിക്കാത്ത അവസ്ഥയുണ്ടാകാറുണ്ടെന്നും പഠനം പറയുന്നു. അശ്ലീലവീഡിയോകളില്‍ കാണുന്ന പലതും സ്വാഭാവികമല്ലാത്തതും കച്ചവടാവശ്യങ്ങള്‍ക്കായി ഷൂട്ട് ചെയ്തതുമാണെന്ന് ലൈംഗികവിദഗ്ധന്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരക്കാരെ പ്രധാനമായും അശ്ലീലസൈറ്റുകളില്‍ നിന്ന് അകറ്റിനിര്‍ത്തുക, കൗണ്‍സലിംഗ് നല്‍കുക എന്നിവ വഴി പ്രശ്‌നത്തിന്റെ രൂക്ഷത കുറയ്ക്കാം.