Breaking News
Home / Lifestyle / വായനാറ്റം ഉണ്ടാവാനുള്ള കാരണങ്ങളും എന്നന്നേക്കുമായി അകറ്റാനുള്ള വഴികളും !!

വായനാറ്റം ഉണ്ടാവാനുള്ള കാരണങ്ങളും എന്നന്നേക്കുമായി അകറ്റാനുള്ള വഴികളും !!

വായ്‌നാറ്റത്തിനു കാരണം പലതാണ്. ദന്തരോഗങ്ങള്‍, മോണയ്ക്കുണ്ടാകുന്ന തകരാറുകള്‍, ദഹനപ്രശ്‌നങ്ങള്‍, ടോണ്‍സിലൈറ്റിസ് എന്തുമാവാം. ആവശ്യത്തിന് വെള്ളം കുടിക്കാതിരുന്നാലും ഇതേ പ്രശഅനം വരും.

മോണ രോഗങ്ങളോ മറ്റ് അസുഖങ്ങളോ ഒന്നുമില്ലെങ്കില്‍ പോലും വായ്‌നാറ്റം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് വായില്‍ ഉമ്മിനീര്‍ ഉത്പാദിപ്പിക്കപെടാതിരിക്കുന്നതുകൊണ്ടാണ്. അതിന് കാരണമായിത്തീരുന്നത് ആവശ്യത്തിന് വെള്ളം കുടിക്കാത്തതുമൂലമാണ്. ദിവസം എട്ടു ഗാസ് വെള്ളമെങ്കിലും കുടിക്കണം.അല്ലെങ്കില്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടും. ഇതോടെ ഉമിനീരിന്റെ അളവു കുറയും. വായ വരളുന്നതു വായ്‌നാറ്റത്തിനിടയാക്കും.

കൂടാതെ ദിവസവും രണ്ടുനേരം പല്ല് തേക്കുന്നുണ്ടെങ്കിലും ഒരിക്കല്‍ പോലും നാക്ക് വൃത്തിയാക്കാത്തവര്‍ക്കും വായ്‌നാറ്റം അനുഭവപ്പെടാറുണ്ട്. ഇത്തരക്കാരില്‍ വായ്‌നാറ്റം മറ്റുള്ളവരേക്കാള്‍ അധികമായി അനുഭവപ്പെടുകയും ചെയ്യുന്നതായി കണ്ടുവരുന്നു. അതിനാല്‍ ടങ്ക്‌ളീനര്‍ ഉപയോഗിച്ചു നാവു വൃത്തിയാക്കുക. എന്നാല്‍ ഒരുകാര്യം ശ്രദ്ദിക്കേണ്ടതുണ്ട്. ടങ്ക്‌ളീനര്‍ ഉപയോഗിക്കുമ്പോള്‍ നാവ് മുറിയാനോ രസമുകുളങ്ങള്‍ക്ക് കേട് പറ്റാനോ പാടില്ല.

ഇനി അടുത്തത് മോണ രോഗങ്ങള്‍ ഉള്ളവര്‍ അത് ചികിത്സിക്കുന്നത് വരെ വായ്‌നാറ്റം മറച്ചുവയ്ക്കാനുള്ള വഴികളാണ്. ഇതില്‍ പ്രധാനമായത് തെയിലയാണ്. അതിനാല്‍ കടുംചായ കുടിക്കുന്നത് നല്ലതാണ്. കടുംചായ കുടിക്കുന്നവരില്‍ വായ്‌നാറ്റം താരതമ്യേന കുറവായിരിക്കും. കൂടാതെ ഏലക്ക, പുതിനയില, ഇരട്ടിമധുരം, തക്കോലം എന്നിവ ഇടക്കിടെ വായിലിട്ട് ചവയ്ക്കുന്നത് നല്ലതാണ്. എന്നാല്‍ തക്കോലമാണ് ഉപയോഗിക്കുന്നതെങ്കില്‍ അത് ഇറക്കാതെ തുപ്പി കളയാന്‍ മറക്കരുത്.

വായ വൃത്തിയാക്കാന്‍ മൌത്ത് വാഷ് ഉപയോഗിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആല്‍ക്കഹോള്‍ ഇല്ലാത്ത മൌത്ത് വാഷറുകള്‍ ഉപയോഗിക്കണം. നിലവില്‍ വിപണിയില്‍ ഉള്ളവയില്‍ കൂ!ടുതലും ആല്‍ക്കഹോള്‍ അടങ്ങിയവയാണ്. ആല്‍ക്കഹോള്‍ വായ്‌നാറ്റം കുറയ്കുകയല്ല മറിച്ച് അത് വര്‍ധിപ്പിക്കാനേ ഇടയാക്കൂ. ആഹാരത്തിനും നമ്മുടെ വായ്‌നാറ്റത്തിനു തമ്മില്‍ ബന്ധനുണ്ടെന്ന് അറിയാമല്ലോ. അതിനാല്‍ ഭക്ഷണം കഴിച്ച ശേഷം വായ വൃത്തിയാക്കുന്നതുപോലെ തന്നെ പ്രധാനമാണ് കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതും.

അധികനേരം ഭക്ഷണം കഴിക്കാതെ ഇരിക്കുന്നവര്‍ക്ക് ദഹന പ്രശ്‌നങ്ങള്‍ ഉഅണ്ടാകാനുള്ള സാധ്യത അധികമാണ്. ഇത്തരക്കാര്‍ അധികനേരം ആഹാരം കഴിക്കാതിരിക്കരുത്. മറ്റു വഴിയില്ലെങ്കില്‍ മിന്റ് ചേര്‍ത്ത മിഠായിയെങ്കിലും നുണയുക. കൂടാതെ തണ്ണിമത്തന്‍, കാരറ്റ്, ആപ്പിള്‍ എന്നിവ കൂടുതല്‍ കഴിക്കുക. ഇവയില്‍ അടങ്ങിയിട്ടുള്ള വിറ്റമിന്‍ എയും സിയും വായ്‌നാറ്റത്തോടു പൊരുതും.

About Intensive Promo

Leave a Reply

Your email address will not be published.