Breaking News
Home / Lifestyle / നവവധുവായി അണിഞ്ഞൊരുങ്ങി പെണ്‍കുട്ടികള്‍, പ്രതീക്ഷകള്‍ തെറ്റിച്ച് ആര്യയുടെ നിലപാട്; കണ്ണീര്‍ കടലായി ഗ്രാന്റ് ഫിനാലെ വേദി; താരത്തിന്റെ ‘കൈകഴുകലിനെതിരെ’ പ്രേക്ഷകര്‍..!!

നവവധുവായി അണിഞ്ഞൊരുങ്ങി പെണ്‍കുട്ടികള്‍, പ്രതീക്ഷകള്‍ തെറ്റിച്ച് ആര്യയുടെ നിലപാട്; കണ്ണീര്‍ കടലായി ഗ്രാന്റ് ഫിനാലെ വേദി; താരത്തിന്റെ ‘കൈകഴുകലിനെതിരെ’ പ്രേക്ഷകര്‍..!!

കണ്ണീര്‍ കടലായി ആര്യയ്ക്ക് പരിണയത്തിന്റെ ഗ്രാന്റ് ഫിനാലെ വേദി. തമിഴ് താരം ആര്യയുടെ വിവാഹം കാത്തിരുന്ന പ്രേക്ഷരുടെയും അണിഞ്ഞൊരുങ്ങി എത്തിയ പെണ്‍കുട്ടികളുടെയും പ്രതീക്ഷകള്‍ തെറ്റിച്ചാണ് ഗ്രാന്റ് ഫിനാലെ വേദിയില്‍ ആര്യ തന്റെ നിലപാട് അറിയിച്ചത്. വിവാഹ പ്രായം എത്തിയ ആര്യ തന്റെ നവവധുവിനെ തേടിാന്‍ തുടങ്ങിയത് റിയാലിറ്റി ഷോയിലൂടെയായിരുന്നു.

തുടക്കം 16 പെണ്‍കുട്ടികളാണ് ആര്യയുടെ ഭാര്യാപട്ടം അലങ്കരിക്കണമെന്ന മോഹത്തോടെ എത്തിയത്. ശേഷം നടന്ന എലിമിനേഷന്‍ റൗണ്ടുകളില്‍ പലരും പുറത്തായി. അവസാനം വരെ എത്തിയത് മൂന്നു പേര്‍ മാത്രമാണ്. ഇവര്‍ മൂന്നു പേരും അണിഞ്ഞൊരുങ്ങി നവവധുവായി ഗ്രാന്റ് ഫിനാലയിലും എത്തി. മകളുടെ കല്യാണത്തിന് ആശീര്‍വദിക്കാന്‍ അവരുടെ മാതാപിതാക്കളും സദസ്സില്‍ എത്തിയിരുന്നു.

തുടക്കം മുതല്‍ റിയാലിറ്റി ഷോയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉര്‍ന്നിരുന്നു. കണ്ണില്‍പൊടിയിട്ട് ചാനല്‍ റേറ്റിംങ് കൂട്ടാനുള്ള തന്ത്രമാണിതെന്നും ഒരു വിഭാഗക്കാര്‍ പറഞ്ഞിരുന്നു. അവസാനം അതുപോലെ സംഭവിച്ചില്ലേ എന്നും ഇവര്‍ അവകാശപ്പെട്ടു. എല്ലാവരെയും ഒരു പോലെ സങ്കടത്തിലാക്കി ആരെയും വധുവായി തെരഞ്ഞെടുക്കാനാവില്ല എന്ന് താരം അറിയിച്ചു.

‘ഇങ്ങനെയാരു വേദിയില്‍ തനിയ്ക്ക് അതിനു സാധിക്കുകയില്ല. ഈ ന്ദര്‍ഭത്തില്‍ രണ്ടു പെണ്‍കുട്ടികളെ വിഷമിപ്പിച്ച് അവരുടെ മാതപിതാക്കളോടൊപ്പം പറഞ്ഞു വിടുന്നത് അവരുടെ കല്യാണം മുടങ്ങുന്നതിനു സമാനമായിരിക്കും. ആ തോന്നല്‍ രണ്ടു കുടുംബങ്ങളേയും മോശമായി ബാധിക്കും. അതിനു തനിയ്ക്ക് താല്‍പര്യമില്ല’ ആര്യ പറയുന്നു. താരത്തിന്റെ ആ പ്രതികരണം പ്രേക്ഷകരെയും നവവധുവായി എത്തിയ പെണ്‍കുട്ടിയെയും കുടുംബത്തെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.

വേദിയില്‍ പറഞ്ഞില്ലെങ്കിലും തന്റെ തീരുമാനം ഉടനെ അറിയിക്കുമെന്നും ആര്യ കൂട്ടിച്ചേര്‍ത്തു. അതിനു കുറച്ചു ദിവസത്തെ സമയം വേണമെന്നും സാധരണ ഗതിയില്‍ താന്‍ ആ തീരുമാനം അറിയിക്കുമെന്നും ആര്യ വ്യക്തമാക്കി. താരത്തിന്റെ നിലപാടിനെ പെണ്‍കുട്ടികളുടെ സ്വാഗതം ചെയ്തു. എ്‌നനാല്‍ ഇതിനു മുന്‍പും മറ്റുള്ള പെണ്‍കുട്ടികള്‍ പുറത്തായപ്പോള്‍ ഈ പറയുന്ന വിഷമവും വേദനയും ഉണ്ടായില്ലല്ലോ…? അതുമാത്രം ഒഴിച്ചിടുന്നതെന്തിനാണെന്നും സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നുണ്ട്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *