Breaking News
Home / Lifestyle / പത്താം ക്ലാസുകാരന്‍ എയിംസില്‍ വ്യാജ ഡോക്ടറായി വിലസിയത് അഞ്ചുമാസം; അദ്നാന്റെ അറിവില്‍ ഞെട്ടി പോലീസ്..!!

പത്താം ക്ലാസുകാരന്‍ എയിംസില്‍ വ്യാജ ഡോക്ടറായി വിലസിയത് അഞ്ചുമാസം; അദ്നാന്റെ അറിവില്‍ ഞെട്ടി പോലീസ്..!!

ന്യൂഡല്‍ഹി: പത്താം ക്ലാസ് വരെ മാത്രം പഠിച്ച പത്തൊമ്പതുകാരന്‍ വ്യാജ ഡോക്ടറായി വിലസി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനെ പറ്റിച്ചത് അഞഅഞ്ചുമാസം. ബിഹാര്‍ സ്വദേശിയായ അദ്നാന്‍ ഖുറമാണ് അപ്രതീക്ഷിതമായി പോലീസിന്റെ വലയിലായത്. രാജ്യത്തെ സുപ്രധാന മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ വരെ പറ്റിച്ച് അദ്നാന്‍ പോലീസിനു വരെ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള അദ്നാന്റെ മരുന്നുകളെ കുറിച്ചുള്ള വിപുലമായ അറിവില്‍ ഞെട്ടിയിരിക്കുകയാണ് പോലീസ്. അദ്നാന്‍ വ്യാജ പേരില്‍ എയിംസിലെ ഡിപ്പാര്‍ട്ട്മെന്റിലും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും സുഹൃത്തുക്കളെ സൃഷ്ടിച്ചെടുത്തു. ഡോക്ടര്‍മാര്‍ക്ക് വേണ്ടിയുള്ള പരിപാടികളിലും അവരുടെ സമരത്തിലും അദ്നാന്‍ സജീവ സാന്നിധ്യമായിരുന്നു. എയിംസിലെ എല്ലാ ഡിപ്പാര്‍ട്ട്മെന്റ് മേധാവികളുടെ പേരുകളും മനപ്പാഠമാണ്.

കുടുംബാംഗങ്ങളുടെ ചികിത്സയ്ക്ക് പണമുണ്ടാക്കാനാണ് വ്യാജ ഡോക്ടറായതെന്നും ഡോക്ടര്‍മാരുമായി അടുത്ത് ഇടപഴകാന്‍ മാത്രമാണു നാടകം കളിച്ചതെന്നും യുവാവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

സ്റ്റെതസ്‌കോപ് അണിഞ്ഞുള്ള ചിത്രം അദ്നാന്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. എയിംസില്‍ 2000 ത്തിലധികം ഡോക്ടര്‍മാരുണ്ട്. അതുകൊണ്ടു പരസ്പരം തിരിച്ചറിയാന്‍ വളരെ പ്രയാസമാണ്. ഈ സാഹചര്യമാണ് അദ്നാന്‍ മുതലെടുത്തത്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *