Breaking News
Home / Lifestyle / സുഹൃത്തിന്റെ നഗ്ന വിഡിയോ വാട്ട്സ് ആപ്പിൽ കണ്ട ഷോക്ക് പങ്കുവച്ച് യുവാവ്..!!

സുഹൃത്തിന്റെ നഗ്ന വിഡിയോ വാട്ട്സ് ആപ്പിൽ കണ്ട ഷോക്ക് പങ്കുവച്ച് യുവാവ്..!!

ഇഷ്ടപ്പെട്ടവർക്ക് മൊബൈലിൽ നഗ്നചിത്രങ്ങളും വിഡിയോകളും പകർത്തി വാട്ട്സ് ആപ്പിലൂടെ അയച്ച് പിന്നീട് പരസ്പരം അകലുമ്പോള്‍ അവ പ്രചരിച്ചത് മൂലം ആത്മഹത്യ ചെയ്തവരുടെ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. വാട്ട്സ് ആപ്പിലും മറ്റും അത്തരത്തിൽ എത്രയധികം ലീക്ക്ഡ് വിഡിയോകളാണ് ദിവസവും ഷെയർ ചെയ്യപ്പെടുന്നത്. വേണ്ടപ്പെട്ടവരുടെ ആരുടെയെങ്കിലും ദൃശ്യം നമ്മൾക്ക് കിട്ടിയാലോ? ശരിക്കും ഞെട്ടിപ്പോകില്ലേ. അവരുടെ പിന്നീടുള്ള അവസ്ഥയെന്തായിരിക്കും.

അത്തരത്തിലൊരു അനുഭവം പങ്കുവയ്ക്കുകയാണ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സുശാന്ത് നിലമ്പൂർ എന്ന യുവാവ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്ലസ് ടു കഴിഞ്ഞ സമയം ഒരു കോഴ്സിൽ പരിചയപ്പെട്ട പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോ കണ്ട് ഞെട്ടിയ അനുഭവമാണ് വേദനയോടെ സുശാന്ത് ഫേസ്ബുക്ക് വിഡിയോയിൽ പറഞ്ഞിരിക്കുന്നത്. വാട്‌സ്ആപ്പില്‍ ഒരു അശ്ലീല ഗ്രൂപ്പിലാണ് ആ പെണ്‍കുട്ടിയുടെ വീഡിയോ കണ്ടത്. സഹോദരീ തുല്യമായ ഒരു ബന്ധമായിരുന്നു പെണ്‍കുട്ടിയുമായി ഉണ്ടായിരുന്നതെന്നും അത് വളരെയധികം വേദനിപ്പിച്ചെന്നും സുശാന്ത് പറയുന്നു.

അച്ഛന്‍ ചെറുപ്പത്തിലേ മരിച്ചു പോയ അവളെ അമ്മയാണ് വളര്‍ത്തിയിരുന്നത്. ഓണക്കാലത്തൊക്കെ അവളുടെ വീട്ടില്‍ പോയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം അവളെക്കുറിച്ച് യാതൊന്നും കേൾക്കാതെ ഇരിക്കുമ്പോൾ കഴിഞ്ഞ ദിവസമാണ് അവളുടെ നഗ്ന വീഡിയോ ലഭിച്ചത്. ആ സംഭവത്തിന് ശേഷം അവള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതായി അറിഞ്ഞുവെന്നും യുവാവ് പറയുന്നു. സ്‌നേഹം പ്രകടപ്പിച്ച് അടുത്തു കൂടുന്നവരോട് ‘നോ’ എന്ന് പറയേണ്ട സാഹചര്യമുണ്ടായാല്‍ അത് പറയാന്‍ മടിക്കരുത്.

അല്ലാത്ത പക്ഷം നിങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ ഇത്തരത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലോ പോണ്‍ സൈറ്റുകളിലോ വരാന്‍ സാധ്യതയുണ്ടെന്നും സുഷാന്ത് മുന്നറിയിപ്പ് നൽകുന്നു. മാത്രമല്ല മൊബൈൽ കേടായി അത് നന്നാക്കാൻ കടകളിൽ കൊടുക്കുമ്പോഴും ഇത്തരത്തിൽ വിഡിയോയും ദൃശ്യങ്ങളും ചോരാനിടയുണ്ടെന്നും അതിനാൽ ആരും ഇത്തരത്തിലുള്ള ദൃശ്യങ്ങൾ പകർത്തരുതെന്നും സുശാന്ത് അപേക്ഷിക്കുന്നു

About Intensive Promo

Leave a Reply

Your email address will not be published.