Breaking News
Home / Lifestyle / പ്ലാനറ്റ് എക്‌സ് അഥവാ നിബിരു ;ഏപ്രില്‍ 23ന് എത്തുന്ന നിബുരു ലോകാവസാനത്തിന് കാരണമാകുമോ..?

പ്ലാനറ്റ് എക്‌സ് അഥവാ നിബിരു ;ഏപ്രില്‍ 23ന് എത്തുന്ന നിബുരു ലോകാവസാനത്തിന് കാരണമാകുമോ..?

ബഹിരാകാശത്ത് സ്ഥിതി ചെയ്യുന്ന ഒരു അദൃശ്യ ഗ്രഹം ഭൂമിയുടെ നിലനില്‍പ്പിന് ഭീഷണി സൃഷ്ടിക്കുന്നുവെന്നും, അത് ക്രമേണ ലോകവാസനത്തിലേക്ക് എത്തുമെന്ന വാദവുമായി ചില ശാസ്ത്രജ്ഞന്മാര്‍ രംഗത്ത് .പ്ലാനറ്റ് എക്‌സ് എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ഈ ഗ്രഹത്തിന്റെ ഔദ്യോഗിക നാമം “നിബുരു” എന്നാണ്. നിബുരു ഒരു ഗ്രഹമല്ലെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും കോണ്‍സ്പിരസി തിയറിസ്റ്റുകള്‍ അത് അംഗീകരിക്കുന്നില്ല. ഇക്കൂട്ടരുടെ ഏറ്റവും പുതിയ പ്രവചനം ഈ വരുന്ന ഏപ്രില്‍ 23ന് നിബുരു ആകാശത്ത് പ്രത്യക്ഷപ്പെടുമെന്നും, അത് ലോകവസാനത്തിന്റെ ആരംഭമാകുമെന്നുമാണ്.

ഇതിനു മുന്‍പു മൂന്നു തവണയാണു നിബിരു ഭൂമിയിലേക്കു വന്നിടിക്കുമെന്ന പ്രവചനമുണ്ടായിട്ടുള്ളത്- 2015 ഏപ്രിലിലും ഡിസംബറിലും പിന്നാലെ 2016 ഡിസംബറില്‍. ഇപ്പോഴിതാ 2018 ഏപ്രിലിലും! മായന്‍ കലണ്ടര്‍ പ്രകാരം 2012ല്‍ ലോകം അവസാനിക്കുമെന്ന ഒരു പ്രവചനവുമുണ്ടായിട്ടുണ്ട്. അന്നും പ്ലാനറ്റ് എക്സ് ഭൂമിയില്‍ വന്നിടിക്കുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. പക്ഷേ ഒന്നും സംഭവിച്ചില്ല.

നിബിരുവിന്റെ വരവോടെ മൂന്നാം ലോക മഹായുദ്ധത്തിനു തുടക്കമാകുമെന്നാണ് ഡേവിഡ് മിയേഡ് എന്നയാളുടെ പ്രവചനം. 2018 ഏപ്രിലിലായിരിക്കും അത് സംഭവിക്കുക. അതില്‍ത്തന്നെ ഏപ്രില്‍ 23നായിരിക്കും എല്ലാറ്റിന്റെയും തുടക്കം. ബൈബിള്‍ വചനങ്ങളെയും ഇത്തരമൊരു പ്രവചനത്തിനു വേണ്ടി ആശ്രയിച്ചിട്ടുണ്ട് ഡേവിഡ്.

‘ദ് ട്വല്‍ത്ത് പ്ലാനറ്റ്’ എന്ന പുസ്തകത്തിലൂടെ 1976ല്‍ അമേരിക്കന്‍ എഴുത്തുകാരന്‍ സക്കറിയ സിഷിന്‍ ആണ് ആദ്യമായി നിബിരുവിനെ ലോകത്തിനു പരിചയപ്പെടുത്തുന്നത്. ‘അന്നുനാക്കി’ എന്ന അന്യഗ്രഹജീവികള്‍ കയ്യേറിയതാണ് ആ ഗ്രഹം എന്നാണ് വിശ്വാസം.

അവരാണ് മനുഷ്യനെ സൃഷ്ടിച്ചതും! ‘ടിയാമത്ത്’ എന്ന ഗ്രഹവുമായി ഒരിക്കല്‍ നിബിരു കൂട്ടിയിടിച്ചു. അങ്ങനെയാണ് ഭൂമി സൃഷ്ടിക്കപ്പെടുന്നതെന്നും സിഷിന്‍ എഴുതുന്നു. ആഫ്രിക്കയില്‍ സ്വര്‍ണ ഖനനത്തിനു വേണ്ടി ശ്രമിച്ചിരുന്നു അന്നുനാക്കി. ഖനികളില്‍ അടിമകളാക്കാന്‍ വേണ്ടി അവര്‍ സൃഷ്ടിച്ചതാണ് ‘ഹോമോ സാപിയന്‍സ്’ എന്ന മനുഷ്യകുലത്തെയെന്നുമാണ് പുസ്തകത്തിലെ അവകാശവാദം.

ഇന്നേവരെ ഒരു വാനനിരീക്ഷകന്റെയും നാസയുടെ കൂറ്റന്‍ ടെലസ്‌കോപ്പുകളുടെയുമൊന്നും മുന്നില്‍ പ്ലാനറ്റ് എക്സ് പ്രത്യക്ഷപ്പെട്ടിട്ടില്ല. നിബിരുവുമായി ബന്ധപ്പെട്ട നുണക്കഥകള്‍ വ്യാപകമായതോടെ നാസ തന്നെ 2012ല്‍ നേരിട്ടു പ്രസ്താവനയിറക്കി വെറുതെ ജനത്തെപ്പറ്റിക്കാനുള്ള തന്ത്രമാണ് നിബിരു എന്നതായിരുന്നു അത്. അഥവാ നിബിരു ഭൂമിയെ ലക്ഷ്യം വച്ചു വരികയാണെങ്കില്‍ ഗവേഷകര്‍ കഴിഞ്ഞ ദശാബ്ദത്തില്‍ത്തന്നെ ഇക്കാര്യം കണ്ടുപിടിച്ചിരുന്നേനേയെന്നും നാസ വിശദമാക്കി. എങ്കിലും പലരുടെയും മനസ്സിലൂടെ ഇപ്പോഴും പ്ലാനറ്റ് എക്സ് ഭൂമിക്കു നേരെ പാഞ്ഞടുത്തു കൊണ്ടിരിക്കുകയാണ്

About Intensive Promo

Leave a Reply

Your email address will not be published.