Breaking News
Home / Lifestyle / അറബ് യുവതിയുമായി അവിഹിത ലൈംഗിക ബന്ധം; ഏഷ്യന്‍ യുവാവിന് അജ്മാനിൽ കിട്ടിയത് എട്ടിന്റെ പണി..!!

അറബ് യുവതിയുമായി അവിഹിത ലൈംഗിക ബന്ധം; ഏഷ്യന്‍ യുവാവിന് അജ്മാനിൽ കിട്ടിയത് എട്ടിന്റെ പണി..!!

അജ്മാനിൽ അറബ് യുവതിയുമായി അവിഹിത ലൈംഗിക ബന്ധം പുലർത്തിയ ഏഷ്യന്‍ പ്രവാസി യുവാവിന് അജ്മാന്‍ ക്രിമിനല്‍ കോടതി മൂന്ന് മാസം തടവ് ശിക്ഷയ്ക്ക് വിധിച്ചതായി റിപ്പോർട്ടുകൾ. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും ഉത്തരവുണ്ട്.

39 കാരിയായ അറബ് യുവതി 200 ദിര്‍ഹത്തിന് മസാജ് ചെയ്ത് കൊടുക്കാമെന്ന് പറഞ്ഞാണ് 23 കാരനായ ഏഷ്യന്‍ യുവാവുമായി പരിചയപ്പെടുന്നത്. ഇതിനായി സ്ത്രീയുടെ സ്ഥലത്തെത്തിയ യുവാവിനോട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് ഇവര്‍ പണം ആവശ്യപ്പെട്ടു.

ലൈംഗിക ബന്ധത്തിന് ശേഷം യുവാവ് മസാജ് ചെയ്ത് നല്‍കാന്‍ സ്ത്രീയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇവര്‍ ഈ ആവശ്യം നിരാകരിച്ചു. തന്റെ പണം തിരികെ നല്‍കാന്‍ യുവാവ് ആവശ്യപ്പെട്ടെങ്കിലും യുവതി തയ്യാറായില്ല. തുടര്‍ന്ന് യുവാവ് സ്ത്രീയുടെ ഫോണുമെടുത്ത് സ്ഥലംവിടുകയായിരുന്നു. പിന്നീട് ഇവര്‍ യുവാവിനെ വിളിച്ചെങ്കിലും പണം തിരികെ തന്നാല്‍ മാത്രമേ മൊബൈല്‍ ഫോണ്‍ തിരികെ നല്‍കുകയുള്ളൂവെന്ന് അറിയിക്കുകയായിരുന്നു.

വിവരം ലഭിച്ചതനുസരിച്ച്‌ സ്ഥലത്തെത്തിയ അജ്മാന്‍ പോലീസ് പട്രോള്‍ ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. എന്നാൽ യുവാവ് ഉയര്‍ത്തിയ ആരോപണങ്ങള്‍ എല്ലാം യുവതി നിഷേധിച്ചു. തനിക്ക് സാമ്പത്തിക പ്രശ്നമുണ്ടെന്ന് മനസിലാക്കിയ പ്രതി തന്നെ സഹായിക്കാമെന്ന് പറഞ്ഞ് നിരവധി തവണ വിളിക്കുകയായിരുന്നുവെന്നാണ് യുവതി പറഞ്ഞത്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *