തച്ചനാട്ടുകര: കരിങ്കല്ലത്താണിയിലെ സ്വകാര്യ ഡോക്ടറുടെ വീട്ടിലെ പരിശോധന മുറിയോടു ചേര്‍ന്ന ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. കരിങ്കല്ലത്താണി ചോലയില്‍ ഡോ.അബ്ദുല്‍ റഹ്മാന്‍, ഭാര്യ ഡോ. ഹസീന റഹ്മാന്‍ എന്നിവര്‍ താമസിക്കുന്ന വീട്ടിലെ പരിശോധന മുറിയോടു ചേര്‍ന്ന് രോഗികള്‍ക്ക് ഉപയോഗിക്കാനുള്ള ശുചിമുറിയുടെ ക്ലോസറ്റിലാണ് പൂര്‍ണ വളര്‍ച്ചയെത്തിയ പെണ്‍കുട്ടിയുടെ ജഡം കണ്ടെത്തിയത്.
ഇന്നലെ രാവിലെ വീട്ടുജോലിക്കാരി ക്ലോസറ്റ് അടഞ്ഞ നിലയിലാണെന്നു ഡോക്ടറെ അറിയിച്ചിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഡോക്ടര്‍, അടുത്ത വീട്ടില്‍ ജോലിയെടുത്തിരുന്ന പ്ലംബര്‍മാരെ വിളിച്ചു വരുത്തി. ഇവര്‍ വന്നു പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ തല ഭാഗം ക്ലോസറ്റില്‍ കണ്ടത്.
ക്ലിനിക്കിലെ ശുചിമുറി വൃത്തിയാക്കിയപ്പോൾ കുഞ്ഞിന്റെ തല ലഭിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പാലക്കാട്–മലപ്പുറം ജില്ലാതിര്‍ത്തിയിലെ സ്വകാര്യ ക്ലിനിക്കിലാണ് സംഭവം. ശുചിമുറിയിൽ വെള്ളംപോകാൻ തടസം നേരിട്ടതിനെ തുടർന്നാണ് ഡോക്ടർ പ്ലംബറെ വിളിക്കുന്നത്. പ്ലംബറെത്തി ശുചിമുറിയിലെ തടസം നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
പെട്ടന്നാണ് കൈയിൽ പന്തുപോലെ ഉരുണ്ട ഒരു വസ്തുകൈയിൽ തടഞ്ഞത്. കുട്ടികൾ പന്ത് ക്ലോസ്റ്റിൽ ഇട്ടതാകുമെന്നുകരുതി വലിച്ചെടുത്തപ്പോൾ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. രണ്ടുദിവസം പ്രായമായ പെൺകുഞ്ഞിന്റെ തലയാണ് ഉയർന്നുവന്നത്.
പൊക്കിൾകൊടിയോടുകൂടിയുള്ള രണ്ടുദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം മനുഷ്യത്വമുള്ളവരുടെ കണ്ണുനനയിക്കുന്ന കാഴ്ചയായിരുന്നു. ക്ലിനിക്കിലെത്തിയെ ആരോ കുഞ്ഞിനെ ഫ്ലഷ് ചെയ്തതാകാം, അതുമല്ലെങ്കിൽ ശുചിമുറിയിൽ പ്രസവിച്ചിട്ട് കുഞ്ഞിനെ ഇത്തരത്തിൽ ദാരുണമായി കൊന്നതാകാം എന്ന നിഗമനത്തിലാണ് പൊലീസ്.
പൊക്കിൾ കൊടിയുള്ളതിനാൽ പ്രസവിച്ച ഉടൻ കൊന്നതാകാമെന്ന സാധ്യതയാണ് പൊലീസ് കൂടുതലായി അന്വേഷിക്കുന്നത്. ഏതായാലും ക്ലിനിക്കിലെത്തി യ എല്ലാരോഗികളുടെയും പേരും വിവരങ്ങളും പരിശോധിച്ച് നാട്ടുകല്‍ പൊലീസ് അന്വേഷണം തുടരുകയാണ്.