ശ്രീനഗര്‍: കാശ്മീരിലെ കത്തുവയില്‍ മൃഗീയമായി പീഡിപ്പിച്ചു കൊന്ന സംഭവത്തില്‍ പ്രതികളായ ഹിന്ദുത്വവാദികള്‍ക്കെതിരെ പ്രതിഷേധ ചിത്രം വരച്ചതിന് സംഘപരിവാറിന്റെ ഭീഷണി ചിത്രകാരിയും അധ്യാപികയുമായ ദുര്‍ഗ മാലതിയ്ക്ക് നേരെയാണ് സമൂഹമാധ്യമങ്ങില്‍ സംഘടിത ആക്രമണം നടക്കുന്നത്. ചിത്രം പിന്‍വലിക്കണമെന്നാണ് ഇവരുടെ ആവശ്യം. എട്ടു വയസ്സുകാരിയെ അങ്ങേയറ്റം പീഡിപ്പിച്ച് മൃഗീയത കാണിച്ച വര്‍ഗത്തോടുള്ള കടുത്ത പ്രതിഷേധമാണ് ചിത്രത്തിലൂടെ തുറന്നടിച്ചതെന്ന് ചിത്രകാരി പറയുന്നു. ആരെല്ലാം ഭീഷണി ഉയര്‍ത്തിയാലും എടുത്ത നിലപാടില്‍ നിന്നും ഒരടി പോലും പിന്മാറില്ലെന്ന് ദുര്‍ഗ തറ്പിച്ച് പറയുന്നു.
ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയുമാണ് വിവിധ ഭാഷകളില്‍ നിന്നുള്ളവര്‍ ഭീഷണി മുഴക്കുന്നത്. അതോടൊപ്പം കേട്ടാലറക്കുന്ന തെറിവളികളും ഉരുന്നുണ്ട്. ചിത്രത്തിന് പിന്തുണ നല്കി ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെയും സംഘടിത ആക്രമണം നടക്കുന്നുണ്ട്. ദുര്‍ഗയുടെ പ്രൊഫൈല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും പ്രചരണവും ഉയരുന്നുണ്ട്. ഇന്ത്യയെ ഇത്തരത്തില്‍ അപമാനിച്ച ദുര്‍ഗ തീവ്രവാദിയാണെന്ന് വരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
ലിംഗം കൊണ്ട് ചിന്തിക്കുന്നവര്‍..
ലിംഗം കൊണ്ട് രാഷ്ട്രീയം പറയുന്നവര്‍…
ലിംഗം കൊണ്ട് പ്രാര്‍ത്ഥിക്കുന്നവര്‍…
അവരുടേതും കൂടിയാണു ഭാരതം..
ഇങ്ങനെ പോയാല്‍ അവരുടെ മാത്രമാകും…
ഈ അഞ്ച് വരികളും ഇതിനോടെപ്പം ചേര്‍ച്ച ചിത്രവും ഹിന്ദുത്വവാദികളെ പ്രകോപിപ്പിച്ചത്. ലിംഗത്തില്‍ പെണ്‍കുട്ടിയെ കെട്ടിയിട്ടതായിരുന്നു ചിത്രം. ഹൈന്ദവ ചിഹ്നങ്ങളും ചിത്രത്തിലുണ്ടായിരുന്നു. തുടര്‍ന്നാണ് മലയാളികളുടെ ഭീഷണിയും തെറിവിളിയും ആരംഭിച്ചത്. പിന്നീട് ഉത്തരേന്ത്യന്‍ പേരുകളിലുള്ള പ്രൊഫൈലുകളില്‍ നിന്നും ഭീഷണി തുടങ്ങി. ‘റേപ്പും കൊലപാതകവും ഇവിടെ വാര്‍ത്തയായതിനെത്തുടര്‍ന്നാണ് ഇത്തരമൊരു ചിത്രം വരച്ചത്. ലിംഗത്തിന് പുറത്ത് ഒരു കുട്ടിയെ കെട്ടിയിട്ടിരിക്കുന്നു. അതിന് മുകളില്‍ ഒരു കുറിയുമുണ്ട്.
പൂണൂലും ഇട്ടിരുന്നു. അത് നന്നായി ഷെയര്‍ ചെയ്യപ്പെട്ടു. അതിന് തുടര്‍ച്ചയായി ലിംഗമുള്ള ത്രിശൂലം വരച്ചു. നാടോടികളെ ഓടിക്കാന്‍ വേണ്ടി കുട്ടിയെ റേപ്പ് ചെയ്തുവെന്നാണല്ലോ. അത് ഷെയര്‍ ചെയ്ത സുഹൃത്തുക്കള്‍ക്കും തെറി വിളികളാണ്. വളരെ മോശം ഭാഷയിലാണ് ചീത്തവിളിക്കുന്നത്.’ ദുര്‍ഗ പറയുന്നു. വ്യക്തിപരമായി അധിക്ഷേപിക്കുകയാണ്. ട്വിറ്ററിലും ആക്രമണമുണ്ട്. എപ്പോഴും പിന്തുണയ്ക്കാന്‍ ആളുണ്ടാവില്ലെന്നും ജീവനു വേണ്ടി യാചിക്കേണ്ടി വരുമെന്നുമൊക്കെയാണ് ഭീഷണി ദുര്‍ഗ കൂട്ടിച്ചേര്‍ത്തു.
പേഴ്സണല്‍ മെസേജുകളായും ഭീഷണി സന്ദേശം വരുന്നുണ്ടെന്ന് ദുര്‍ഗ പറയുന്നു. കൂടാതെ ദുര്‍ഗയ്ക്കെതിരെ ഫോട്ടോ വെച്ച് ഇംഗ്ലീഷിലും പ്രാദേശിക ഭാഷകളിലും പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഹൈന്ദവ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്ന് കാണിച്ച് നിയമ നടപടി സ്വീകരിക്കുമെന്നും ഭീഷണിയുണ്ട്. എന്നാല്‍ ഇതിനെയൊന്നും ഭയക്കുന്നില്ലെന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി കോടതിയെ സമീപിക്കുന്ന കാര്യം ആലോചിക്കുകയാണെന്നും ദുര്‍ഗ പ്രതികരിച്ചു.
‘പോസ്റ്റുകള്‍ നീക്കം ചെയ്യില്ല. എത്രകാലം ഇവരെ പേടിച്ച് പോസ്റ്റുകള്‍ നീക്കം ചെയ്യും. അങ്ങനെ സുരക്ഷിതയാവേണ്ട. നിയമപരമായി തന്നെ മുന്നോട്ട് പോകും’. ദുര്‍ഗ പറയുന്നു. ഭീഷണിപ്പെടുത്തിയാല്‍ നിലപാടില്‍ നിന്ന് പിറകോട്ട് പോകുമെന്നത് തെറ്റിദ്ധാരണയാണെന്ന് ദുര്‍ഗ വ്യക്തമാക്കുന്നു. നേരത്തെ സമൂദായ സംഘടനയുടെ കോളേജില്‍ അധ്യാപക ജോലി ചെയ്യുന്നതിനിടെ ഇത്തരം നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പുറത്തുവരികയായിരുന്നുവെന്നും ദുര്‍ഗ പറഞ്ഞു.