Breaking News
Home / Lifestyle / ഇത് മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യന്‍ പട്ടാള ആണ്‍കൂട്ടം കശ്മീര്‍ താഴ്വരയില്‍ ചെയ്യുന്നുണ്ട്; അരുന്ധതിയുടെ ഫൈസ്ബുക്ക്‌ പോസ്റ്റ്‌; പോസ്റ്റിനു എതിരെ കടുത്ത പ്രതിഷേധം..!!

ഇത് മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യന്‍ പട്ടാള ആണ്‍കൂട്ടം കശ്മീര്‍ താഴ്വരയില്‍ ചെയ്യുന്നുണ്ട്; അരുന്ധതിയുടെ ഫൈസ്ബുക്ക്‌ പോസ്റ്റ്‌; പോസ്റ്റിനു എതിരെ കടുത്ത പ്രതിഷേധം..!!

അരുന്ധതിയുടെ ഫൈസ്ബുക്ക്‌ പോസ്റ്റ്‌:-

ആസിഫയ്ക്ക് വേണ്ടി കശ്മീര്‍ വിരോധംപോലും മറന്ന് ഒരുപാടുപേര്‍ വേദനിക്കുന്നത് കണ്ടു. മനുഷ്യത്വം ജീവനോടെയുണ്ടെന്ന് കാണുന്നതില്‍ ആശ്വാസം. മേജര്‍ രവി സിനിമകളും സ്റ്റേറ്റ് സ്പോണ്‍സേര്‍ഡ് വാര്‍ത്തകളും കണ്ടുമാത്രം കശ്മീരിനെ അറിഞ്ഞവരോട് രണ്ട് കാര്യങ്ങള്‍;

1. കത്വയില്‍ പോലീസുകാരടങ്ങുന്ന ഹിന്ദു ആണ്‍കൂട്ടം ആസിഫയോട് ചെയ്തത്, മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യന്‍ പട്ടാള ആണ്‍കൂട്ടം കശ്മീര്‍ താഴ്വരയില്‍ ചെയ്യുന്നുണ്ട്. ജമ്മുവിലെ സാധാരണക്കാരായ ഹിന്ദുമതവിശ്വാസികള്‍ പോലും ആസിഫയെ റേപ്പ് ചെയ്ത് കൊന്നവര്‍ക്ക് വേണ്ടി തെരുവിലിറങ്ങിയത്, കൊലപാതകികള്‍ക്കായുള്ള പ്രകടനത്തില്‍ അവര്‍ ഇന്ത്യയുടെ ദേശീയ പതാക ഉപയോഗിച്ചത്, ഇന്ത്യന്‍ പട്ടാളത്തില്‍നിന്നാണ്. സ്വന്തം മണ്ണിനായി പോരാടുന്ന ജനങ്ങളുടെ ആത്മവീര്യം ഇല്ലാതാക്കാന്‍, റേപ്പ് ഒരു മികച്ച ആയുധമാണെന്നും, ക്രൂരതയുടെ കറ കഴുകിക്കളയാന്‍ ഒരു ദേശീയപതാക പിടിച്ചാല്‍ മതിയെന്നും പഠിപ്പിച്ചത് ഇന്ത്യന്‍ പട്ടാളമാണ്. ആ യാഥാര്‍ഥ്യത്തെ അംഗീകരിക്കാതെ ആസിഫയ്‌ക്ക് വേണ്ടി ഒഴുക്കുന്ന കണ്ണുനീര്‍ വിഫലമാവും, ആസിഫമാര്‍ ആവര്‍ത്തിക്കും.

2: ആസിഫ ”ബക്കര്‍വാള്‍” മുസ്ളീമായിരുന്നു. ആസിഫയുടെ കൊലപാതകത്തില്‍ അവളുടെ മുസ്ളീം എെഡന്‍റിറ്റിക്ക് എത്ര പ്രാധാന്യമുണ്ടോ അത്ര തന്നെ പ്രാധാന്യമുണ്ട് അവളുടെ ബക്കര്‍വാള്‍ എെഡന്‍റിക്കും. ഗുജ്ജറുകളെയും ബക്കള്‍വാളുകളെയും കശ്മീരി മുസ്ളീം പ്രമാണികള്‍ അധഃകൃതരായാണ് കരുതുന്നത്. ഇനിയും പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമം പാസാക്കിയിട്ടില്ലാത്ത കശ്മീരില്‍ SC/ST ആക്ട് നടപ്പാക്കി തങ്ങള്‍ക്കെതിരെയുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് ഗുജ്ജറുകളും ബക്കര്‍വാളുകളും വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്. അവരെ അംഗീകരിക്കാത്ത സവര്‍ണ മുസ്ളീങ്ങളും പണ്ഡിറ്റുകളും, ജാതി കശ്മീരിലും ഒരു യാഥാര്‍ഥ്യമാണെന്ന് കാട്ടിത്തരുന്നു.ആസിഫ മുസ്ളീമായിരുന്നു, ആസിഫ ദരിദ്രയായ ബക്കര്‍വാള്‍ മുസ്ളീമായിരുന്നു.

അതെ സമയം അരുന്ധതിയുടെ പോസ്റ്റിനു താഴെ സൈന്യത്തെ അപമാനിച്ചതിന് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *