Breaking News
Home / Lifestyle / പെണ്ണ് കെട്ടൽ എന്നത് സെക്സിനു വേണ്ടി മാത്രമാണെന്നാണ് തെറ്റിദ്ധരിക്കുന്നവരാണ് ഭൂരിഭാഗവും പക്ഷേ..!!

പെണ്ണ് കെട്ടൽ എന്നത് സെക്സിനു വേണ്ടി മാത്രമാണെന്നാണ് തെറ്റിദ്ധരിക്കുന്നവരാണ് ഭൂരിഭാഗവും പക്ഷേ..!!

ചിലരോട് എന്താടാ പെണ്ണൊന്നും കെട്ടണില്ലേന്ന് ചോദിച്ചാൽ അപ്പോ പറയും വേറെ ഒരു പണിയില്ലാഞ്ഞിട്ടോ……… കല്യാണം കഴിച്ചു കുടുങ്ങാനൊന്നും എന്നെ കിട്ടൂല്ല…… കെട്ടിയവന്മാരൊക്കെ കുടുങ്ങി കിടക്കാണ്…. അത് മാത്രല്ല പെണ്ണൊക്കെ കെട്ടണേല് എത്ര പൈസ വേണം …ആ പൈസ ഉണ്ടെങ്കിൽ എന്തെല്ലാം ചെയ്യാം എന്നൊക്കെ……

പെണ്ണ് കെട്ടി കഴിഞ്ഞാലു എങ്ങനെയാ കുടുങ്ങുന്നേ എന്ന് ചോദിച്ചാല് പറയും…… പിന്നെ ഒരു ഫ്രീഡം കിട്ടൂല്ല.. … ചങ്ങായിമാരെ കൂടെ ടൂർ പോവാൻ പറ്റൂല്ല …. രാത്രി നേരത്തെ വീട്ടിൽ അടങ്ങേണ്ടി വരും…. പറയുമ്പോ പറയുമ്പോ സാരിയും ചുരിദാറും വാങ്ങി കൊടുക്കണം……… വയറ്റിലെങ്ങാൻ ആയാൽ പിന്നെ മാസാമാസം ഡോക്ടറെ കാണിക്കൽ … ചെക്കപ്പ്….. പ്രസവ ചെലവ് …പ്രസവം കഴിഞാൽ ചിലവോടു ചെലവ്……… പിന്നെ തൊട്ടതിനും പിടിച്ചതിനും ഒക്കെ ചെലവ്…… അതിനേക്കാൾ നല്ലത് ഇങ്ങനെ ഒറ്റയ്ക്ക് നടക്കണതാ………. അതാവുമ്പോ ആരെയും നോക്കണ്ട എന്റെ കാര്യം മാത്രം നോക്കിയാൽ മതി …. പിന്നെ ഒരുത്തീടെ കൂടെ കിടക്കണമെന്നു പൂതിയാവണേൽ വല്ല ഗുണ്ടല്പേട്ടിലോ, മൈസൂരൊ പോയാ മതി….. എന്നൊക്കെയുള്ള ഡൈലോഗ്സ് അടിക്കും

അങ്ങനെ ചിന്തിക്കുന്നവരോട് മാത്രം ഒരു കാര്യം പറയട്ടെ…..

…. കല്യാണം കഴിക്കുമ്പോൾ വല്യ ആർഭാടം വേണമെന്നു നിർബന്ധം ഉള്ളവർക്കു അങ്ങനെ വല്യ പൈസ ഒക്കെ വേണ്ടി വരും…. അല്ലാത്തവർക്കു ചെറിയ പൈസയെ ആവുള്ളു… .. പണ്ടൊക്കെ കല്യാണം നടത്തുമ്പോൾ നാല് പേര് അറിയണം…അതോണ്ട് കുറച്ചു ആർഭാടം വേണമെന്നൊക്കെ നിർബന്ധം ഉണ്ടായിരുന്നു.. … ഇപ്പോഴത്തെ മാതാപിതാക്കൾക്ക് മക്കൾ ആരുടേയും കൂടെ ഒളിച്ചോടാതെ… നാട്ടാരെ കൊണ്ട് പറയിപ്പിക്കാതെ കെട്ടിച്ചു വിട്ടാ മതിയെന്ന ഒറ്റ ചിന്തയെ ഉള്ളൂ….

എത്ര ആർഭാടമായി കല്യാണം നടത്തിയാലും ചോറും തിന്നിട്ടു പല്ലിന്റെ ഇടേല് കുത്തി കുറ്റം പറയാനും കുറേ പേരുണ്ടാവും…….പോരാത്തേന് വല്യ പൈസ കടവും ഉണ്ടാക്കി വെച്ചിട്ടുണ്ടാകും….. ചെറിയ രീതിയിൽ കല്യാണം നടത്തിയാൽ കൂടിയാൽ ഒരാഴ്ച കുറ്റം പറയും….. പിന്നെ ആരും മിണ്ടില്ല…..

പിന്നെ കെട്ടി കഴിഞ്ഞാലുള്ള ചിലവ്… . വല്ലപ്പോഴും ഒരു സാരി അല്ലേൽ ഒരു ചൂരിദാർ അത്രേ ഉള്ളൂ… … അല്ലാണ്ട് ദിവസോം വാങ്ങി കൊടുക്കൊന്നും വേണ്ട …. ഒരു ചുരിദാറൊക്കെ വാങ്ങി കൊടുക്കുമ്പോൾ ഓൾടെ മുഖത്തു കാണുന്ന ആ സന്തോഷമുണ്ടല്ലോ….. അതൊന്നും പെണ്ണ് കെട്ടണ്ടാന്നും പറഞ്ഞ് നടക്കണ നിങ്ങക്കൊന്നും പറഞ്ഞ മനസ്സിലാവൂല്ല.. …. അപ്പോ ചോയ്ക്കും ആ ചിരി കാണാൻ ലവ്വർക്ക് വാങ്ങി കൊടുത്ത പോരേ എന്ന്……പോരാ, കെട്ടിയോളെ ചിരി അത് ഓൾടെ മനസ്സ് നിറഞ്ഞു വരുന്നതാ…. … അല്ലാണ്ട് നാളെ തേക്കണോ മറ്റന്നാൾ തേക്കണോ എന്ന് വിചാരിച്ചു നടക്കണ അവളുമാരുടെയോ അവന്മാരുടെയോ ആക്കിയ ചിരി പോലെയല്ല…. …

… പതിനെട്ടു വയസ്സ് വരെ വളർത്തി വലുതാക്കിയ ഉമ്മയുടെയും ബാപ്പയുടേയും ബാക്കിയുള്ളവരുടെയും പൂർണ്ണ സമ്മതത്തോടെ…… ഒരു മുറിക്കുള്ളിൽ കയറ്റിവിട്ട്….. ഇന്നാ നീ എന്തു വേണേലും ആയിക്കോന്നും പറഞ്ഞു നിന്റെ കയ്യിൽ അവളെ ഏല്പിക്കുമ്പോ കിട്ടുന്ന ആ സന്തോഷം…..100 വട്ടം നീ ഗുണ്ടൽപേട്ടിൽ പോയാലും കിട്ടില്ല എന്നത് നിങ്ങൾക്ക് ഞാൻ എഴുതി ഒപ്പിട്ടു തരാം…. … ആ നേരത്ത് ഞമ്മക്ക് ഞമ്മളോട് തന്നെ ഒരു ബഹുമാനം തോന്നും… ഞമ്മളെ വിശ്വസിച്ചു നീ നോക്കിക്കോട എന്നും പറഞ്ഞ് ഒരുത്തിയെ തന്നാൽ ആർക്കായാലും ബഹുമാനം തോന്നിപ്പോകും… അത് സർവ്വസാധാരണം….

കെട്ടി കഴിഞ്ഞ് പുറത്തൊക്കെ പോയി വരുമ്പോൾ ഞമ്മളെയും കാത്തു മെയിൻ ഡോറിന്റെ മുന്നിൽ ഒരു തല ഉണ്ടാവും…… അതിപ്പോ ആ വീട്ടിൽ എവിടെ ആയിരുന്നാലും വണ്ടീടെ സൗണ്ട് കേട്ടാൽ ഓള് ഓടിയെത്തും……… അതിപ്പോ നിന്റെ ഉമ്മയോ പെങ്ങളോ വരുമെന്ന് തോന്നുന്നുണ്ടോ… ആ നിൽപ്പും നാണവും കാണണേൽ പെണ്ണ് കെട്ടന്നെ വേണം….

ഡ്രെസ്സൊക്കെ മാറ്റി കുളിച്ചു വരുമ്പോളേക്ക് ചായക്ക്‌ ചായയോ ചോറിനു ചോറോ എടുത്തു വെച്ചിട്ടുണ്ടാകും……. എത്ര ലേറ്റ് ആയാലും അവളും തിന്നിട്ടുണ്ടാവൂല്ല….ഞമ്മൾ തിന്നുമ്പോളും ഓള് തിന്നൂല…. ചോറ് തിന്നുന്നേന്റെ ഇടേല് ഞമ്മളെ ഒളി കണ്ണിട്ട് ഒരു നോട്ടമുണ്ട്…….അപ്പോ ഒരു ഉരുള ചോറ് വായിലു വെച്ച് കൊടുത്താൽ ആരേലും കാണുന്നുണ്ടോന്നു നോക്കി ഒരു തിന്നലുണ്ട്………ചോറൊക്കെ തിന്നു കഴിയാനായാൽ പ്‌ളേറ്റിൽ കുറച്ചു ബാക്കി വെക്കണം….. അത് അവൾക്കുള്ളതാ…… ഞമ്മള് തിന്നതിന്റെ ബാക്കി തിന്നാൻ കെട്ടിയോളെ അല്ലാണ്ട് വേറെ ആരെയെങ്കിലും കിട്ടുവോ???

പിന്നെ ടൂർ പോവാൻ വിടൂല്ല… … രാത്രി ലേറ്റ് ആവാൻ പറ്റില്ലാന്ന് ഒക്കെ ചിന്തിക്കുന്നവരോട്.. …. നല്ല പ്രായത്തിൽ കുറേ ചങ്ങായിമാരുടെ കൂടെ അടിച്ചു പൊളിച്ചതല്ലേ… ….സ്വന്തം കെട്ടിയോളെ കൂട്ടി കറങ്ങാൻ പോവുന്ന സുഖം അറിഞ്ഞിട്ടില്ലല്ലോ……. ഒന്ന് പോയി നോക്കണം……… അധികം ദൂരെയൊന്നും പോവണ്ട…. അടുത്തുള്ള പാർക്കിലോ ബീച്ചിലോ ഓൾടെ കയ്യും പിടിച്ചു ചുമ്മാ ഒന്ന് നടന്നു നോക്കിയാൽ മതി…….. കെട്ടും മുന്നേ ഏതേലും കെട്ടിയോനും കെട്ടിയോളും പോവുമ്പോൾ നമ്മളിൽ പലരും ആഗ്രഹിച്ചിട്ടുണ്ടാവില്ലേ … ഓളെയും കൂട്ടി ഇത് പോലെ നടക്കണമെന്ന്…. അതെ പോലെ ഞമ്മള് കെട്ടുന്ന പെണ്ണും ആഗ്രഹിക്കാനുണ്ടാവും…. അത് നമ്മളറിഞ്ഞങ്ങു ചെയ്ത മതിയെന്ന് മാത്രം……..പിന്നെ ഇടയ്ക്ക് രാത്രി ബൈക്കിന് പിന്നിലിരുത്തി ഒന്ന് കറങ്ങാൻ പോയാ മതി… ഓളുടെ സ്നേഹം വാരിക്കോരി തന്നോളും….

പിന്നെ കെട്ടിക്കഴിഞ്ഞാലും ചങ്ങായിമാരോടൊപ്പം ടൂർ പോവാണ്ട് പറ്റൂല്ലാന്നു ഉള്ളവർക്ക് രണ്ടു ദിവസമൊക്കെ ടൂർ പോവാൻ സമ്മതിക്കാത്ത കെട്ടിയോൾസ് ഒന്നും ഉണ്ടാവൂല… അഥവാ അങ്ങനെ ഉണ്ടെങ്കിൽ തന്നെ… ഓളോട് ഓളുടെ വീട്ടിൽ പോയി നിന്നോ എന്ന് പറഞ്ഞ് നോക്ക്… രണ്ടീസാക്കണ്ട ഒരാഴ്ച കഴിഞ്ഞ് വന്നോ ന്ന് പറയും……… പിന്നെ ഉണ്ടാവും ഇടയ്ക്കിടെ ഒരു ഫോൺകോൾ…… എവിടെയാണ്,,, എന്താണ് എന്നൊക്കെ അറിയാനും…. കുരുത്തക്കേട് ഒന്നും കളിക്കരുത്, ശ്രദ്ധിക്കണം എന്നൊക്കെ പറഞ്ഞ് ഞമ്മൾടെ അടുത്തില്ലാതെ… അടുത്തുള്ള പോലെ കെയർ ചെയ്യാനും വേണ്ടിയുള്ള ഫോൺകോൾ… …. അതൊക്കെ ന്ന് അനുഭവിക്കണം എന്നാലേ അതിന്റെയൊക്കെ സുഖം മനസ്സിലാവൂ….

പിന്നെ വയറ്റിലായാൽ പൈസ ചിലവിന്റെ കാര്യം ചിന്തിക്കുന്നവരോട്….

പൊന്നു ചങ്ങായിമാരെ… ചുമ്മാ ബഡായി പറയാണെന്ന് കരുതരുത്…. ഈ പറഞ്ഞതിനെക്കാളൊക്കെ വല്യ സുഖാണ് വയറ്റിയായാൽ …. ഓരോ ദിവസം വയറിന്റെ വലിപ്പം കൂടുന്നുണ്ടോന്നു നോക്കലും… ആണാണോ പെണ്ണാണൊന്നു പറഞ്ഞു അടിയുണ്ടാക്കലും……നടപതിരയ്ക്കു കാലിനു മസിലു കേറി കെട്ടിയോൾ നിലവിളിക്കുമ്പോ കാല് തിരുമ്മി കൊടുക്കാനും … ഏഴാം മാസം കഴിഞ്ഞാലു വയറ്റിനുള്ളീന്നു കുട്ടി അനങ്ങുന്നത് കാണാനും,,, ചെവിയോർത്തു വെച്ച് സൗണ്ട് കേൾക്കലും അനുഭവിക്കണേൽ സ്വന്തമായിട്ട് ഒരുത്തിയെ തന്നെ വേണം…. അല്ലാണ്ട് ഒരാളും ഇതിനൊന്നും നിന്ന് തരില്ല….

പിന്നത്തെ പ്രധാനപെട്ട ഒരു സുഖം എന്നത് പ്രസവത്തിനു… …. പൊന്നു മക്കളെ അതൊരു വല്ലാത്ത സമയാണ് ….പ്രസവത്തിനു പോവും മുന്നേ ഒരു കരച്ചിൽ ഉണ്ട്.. …. ഞമ്മളെത്ര കഠിന ഹൃദയം ഉള്ളവനാണേലും കണ്ണ് നിറഞ്ഞു പോവും.. …. കണ്ണ് നിറഞ്ഞു വരുന്നത് മറ്റുള്ളോരു കണ്ടാൽ കളിയാക്കുമല്ലോ എന്നോർത്ത് കരയാണ്ട് പിടിച്ചു നിക്കുന്നൊരു അവസ്ഥയുണ്ട് ……. ഓസ്കാർ കിട്ടേണ്ട പെർഫോമൻസ് ആവുമത്……ലേബർ റൂമിൽ അങ്ങട് കൊണ്ട് പോയാൽ… പ്രസവം നോർമൽ ആവുമോ.. ഓപ്പറേഷൻ ആവുമൊ.. … കുട്ടി ആണാണോ പെണ്ണാണോ. ….പിന്നെ വേണ്ടാത്ത കുറേ ചിന്തകൾ.. ….ആവശ്യമില്ലാത്ത കുറെ സംശയങ്ങൾ …. തീരുമാനിച്ചുറപ്പിച്ച കുറേ സ്വപ്‌നങ്ങൾ ഒക്കെ കൂടി വല്ലാത്തൊരു അവസ്ഥ…… സ്വന്തം കെട്ടിയോൾ തന്നെ ലേബർ റൂമിൽ കേറണം ഇങ്ങനെ ഒരു അവസ്ഥ അനുഭവിച്ചറിയാൻ…. അല്ലാതെ വല്ലവന്റെയും ഭാര്യമാര് പ്രസവിക്കുമ്പോ ഇതൊന്നും തോന്നൂല്ല….

അവസാനം പ്രസവിച്ചു എന്നറിഞ്ഞാൽ ഉണ്ടൊരു സുഖം…. അത് ഇപ്പോ പറയണില്ല… പറഞ്ഞാൽ ഇപ്പോ തന്നെ പെണ്ണ് കെട്ടണമെന്ന് തോന്നിപ്പോവും…..

ഇതൊന്നും കൂടാതെ നിങ്ങൾക്കു ഒരു ഉമ്മയുടെയും ഉപ്പയുടെയും അനിയത്തി ഏട്ടത്തിമാരുടെ സ്നേഹം കൂടി കിട്ടും….. അത് സ്വന്തം വീട്ടുകാർ തരുന്നുണ്ടല്ലോ എന്ന് വിചാരിക്കണ്ട……. കെട്ടി കഴിഞ്ഞാൽ നിങ്ങൾ കരുതും എന്ത് കൊണ്ട് കുറേ നേരത്തെ കെട്ടീല്ല എന്ന്…. തോന്നിയില്ലെങ്കിൽ ഒരു ലക്ഷം നിങ്ങൾക്കു ഞാൻ തരും…. ബെറ്റ് വെച്ചോ… . ആൺമക്കൾ ഇല്ലാത്ത വീടാണെൽ പിന്നെ പറയണ്ട….നിങ്ങളായിരിക്കും അവളുടെ ഉമ്മയുടെ പൊന്നോമന മകൻ….. വേണേൽ അഞ്ചു ലക്ഷം ബെറ്റ് വെച്ചോ….

പെണ്ണ് കെട്ടൽ എന്നത് സെക്സിനു വേണ്ടി മാത്രമാണെന്നാണ് തെറ്റിദ്ധരിക്കുന്നവരാണ് ഭൂരിഭാഗവും…..സുഖമുണ്ട്….. ഓളെ ഞമ്മളെ നെഞ്ചിൽ തലവെച്ചു കിടത്തി….. പല പല കഥകളും കാര്യങ്ങളും സംസാരിക്കാം ഒരു സുഖാണ്…. സത്യത്തിൽ പെണ്ണ് കെട്ടിയാലുള്ള മൊത്തം സുഖം നോക്കിയാൽ സെക്‌സിന് 20% മാത്രമേ ഉണ്ടാവുള്ളൂ എന്നത് പരമ സത്യം…..

കെട്ടുന്ന പെണ്ണ് കുറച്ചു കുരുത്തക്കേട്ടുള്ളതും കൂടിയാണേൽ പറയണ്ട ….. മരണ മാസ്സായിരിക്കും ജീവിതം

About Intensive Promo

Leave a Reply

Your email address will not be published.