Breaking News
Home / Lifestyle / ആർത്തവ ദിവസങ്ങളിൽ അവൾക്ക്‌ ആശ്വാസം ലഭിക്കാൻ പങ്കാളി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ! ഭാര്യയെ സ്നേഹിക്കുന്നവര്‍ അറിഞ്ഞിരിക്കുക :)

ആർത്തവ ദിവസങ്ങളിൽ അവൾക്ക്‌ ആശ്വാസം ലഭിക്കാൻ പങ്കാളി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ! ഭാര്യയെ സ്നേഹിക്കുന്നവര്‍ അറിഞ്ഞിരിക്കുക :)

മാസത്തിലെ ‘ആ ദിവസങ്ങളിൽ’ ഒരു സ്ത്രീ ഏതെല്ലാം തരത്തിലുള്ള ബുദ്ധിമുട്ടുകളിലൂടെയാണ് കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നതെന്ന് പുരുഷന് മനസ്സിലാക്കാൻ പലപ്പോഴും കഴിഞ്ഞെന്ന് വരില്ല, അതുകൊണ്ട് തന്നെ അത്തരം അവസരങ്ങളിൽ അവളെ ഏത് രീതിയിൽ സഹായിക്കണം ആശയക്കുഴപ്പം ഉണ്ടായി എന്നും വരാം. എന്നാലും വിവേകബുദ്ധിയും, മറ്റൊരാളുടെ വികാരത്തെ മാനിക്കാൻ കഴിവുള്ള ഒരാൾ എന്ന നിലയിലും തനിക്ക് കഴിയുന്ന രീതിയിൽ ഏതൊരാളെയും സഹായിക്കാൻ അവൻ ബാധ്യസ്ഥനാണ്.

നിങ്ങളുടെ ജീവിതപങ്കാളി അഥവ ഭാര്യ ഇങ്ങനെ ഒരു വിഷമഘട്ടത്തിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയാൽ അവൾക്ക് ആശ്വസം പകരുന്ന രീതിയിൽ നിങ്ങൾക്ക് ചെയ്യാവുന്ന ചില കാര്യങ്ങളെ കുറിച്ച് അറിയാം. ആദ്യം ആ ദിവസങ്ങളിൽ അവൾ എന്തൊക്കെ ബുദ്ധിമുട്ടുകളിലൂടെ കടന്ന് പോകേണ്ടി വരുന്നു എന്ന് മനസ്സിലാക്കുകയാണ് വേണ്ടത്. ഒരു പുരുഷനായതുകൊണ്ട് തന്നെ സ്ത്രീയുടെ ‘ആ ദിവസങ്ങളിലെ’ ബുദ്ധിമുട്ടുകൾ പൂർണ്ണമായി ആറിയുക എന്നത് അസാധ്യമായ കാര്യം തന്നെയാണ്, പക്ഷെ എങ്ങനെയൊക്കെയുള്ള ബുദ്ധിമുട്ടുകൾ ആ സമയത്ത് അവർക്ക് സഹിക്കേണ്ടി വരും എന്ന് മനസ്സിലാക്കാൻ ശ്രമിക്കാം.

അസഹനീയമായ വയറുവേദന അനുഭവപ്പെടാം, അത് ചിലപ്പോൾ കാഠിന്യം കുറഞ്ഞും, വല്ലാതെ അലോസരപ്പെടുത്തുന്നതും ചിലപ്പോഴെങ്കിലും കിടന്നകിടപ്പിൽ നിന്നും എഴുന്നേൽക്കാൻ കൂടി കഴിയാത്ത രീതിയിലുള്ളതുമാകാം. ആ അവസരങ്ങളിൽ അവളുടെ മൂഡ് മാറി മറിഞ്ഞ് കൊണ്ടിരിക്കും. തലവേദന, മറ്റ് അസ്വസ്ഥതകൾ, വല്ലാത്ത തളർച്ച, ഉറക്കച്ചടവും വിശപ്പില്ലായ്മയും തുടങ്ങി ഒരു കൂട്ടം ആരോഗ്യപ്രശ്നങ്ങളിലൂടെയാണ് പലപ്പോഴും സ്ത്രീ ഈ സമയയങ്ങളിൽ കടന്ന് പോകുന്നത്. ഇത്തരം ലക്ഷണങ്ങൾ പല സ്ത്രീകളിലും വ്യത്യസ്ഥമായി കണ്ടേക്കാം, ‘ആ ദിവസങ്ങളിൽ’ ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും അനുഭവപ്പെടാത്തവരും കുറവല്ല.

എല്ലാ മാസത്തിലേയും സ്ത്രീകൾക്ക് മാത്രമുള്ള ആ കുറച്ച് ദിവസങ്ങളിൽ ഉണ്ടാകുന്ന അസ്വഥത അത്ര സുഖകരമല്ല എന്ന് ഇത്രയും കാര്യങ്ങളിൽ നിന്നും നിങ്ങൾ പുരുഷന്മാർക്ക് മനസ്സിലായിട്ടുണ്ടാകും. ഒരു കുടുംബിനി എന്ന നിലയിൽ തന്റെ ഏതവസ്ഥയിലും വീട്ടിലെ ജോലികളിൽ നിന്നും ഒഴിഞ്ഞുമാറാൻ ആഗ്രഹിച്ചാൽ പോലും അവളുടെ മനസ്സ് അതിനനുവദിക്കില്ല, അതുകൊണ്ട് തന്നെ ആ ദിവസങ്ങളിൽ നിങ്ങളുടെ ചെറിയ കൈ സഹായങ്ങൾ അവൾക്ക് വലിയ ആശ്വാസമാകും, അതും അവൾ ആവശ്യപ്പെടാതെ തന്നെ നിങ്ങൾ അതിന് സന്നദ്ധനാകുമ്പോൾ അവൾക്ക് നിങ്ങളോടുള്ള സ്നേഹത്തിന്റെ അളവ് പതിന്മടങ്ങ് വർദ്ധികും.

അടുക്കളയിലെ പാത്രങ്ങൾ വൃത്തിയാക്കുക, ഉണങ്ങിയ തുണികൾ മടക്കി വയ്ക്കുക ഇങ്ങനെയുള്ള സഹായങ്ങൾ ‘ആ ദിവസങ്ങളിൽ’ അവൾക്ക് അത്യാവശ്യമായും ചെയ്തു കൊടുക്കാൻ ശ്രദ്ധിക്കുക. ബുദ്ധിമുട്ടുള്ള ദിവസങ്ങളിൽ താൻ ഒരു ഭാര്യയാണെന്നും അമ്മയാണെന്നുമുള്ള കാര്യം അവൾ മറക്കുന്നില്ല എങ്കിൽ എന്തുകൊണ്ട് നിങ്ങൾക്ക് അവളുടെ ബുദ്ധിമുട്ടുകളെ മനസ്സിലാക്കി അവളോട് സഹകരിക്കുകയും അവൾക്ക് വേണ്ട പരിഗണനകൾ നൽകുകയും ചെയ്തു കൂടാ.

ആ അസ്വസ്ഥതയുടെ ദിവസങ്ങളിൽ അവൾക്കരുകിൽ ഇരുന്ന് ശരീരം മസ്സാജ് ചെയ്തു കൊടുക്കുന്നതും വേദനയിൽ സാന്ത്വനിപ്പിച്ച് ഒന്ന് ആലിംഗനം ചെയ്യുകയും ആകാം, ആ സമയങ്ങളിൽ നിങ്ങളുടെ ചെറുതായൊരു തലോടൽ പോലും അവൾക്ക് വലിയ ആശ്വാസമാകും. അവൾ ആ ദിവസങ്ങളിൽ നിങ്ങളിൽ നിന്ന് അകലെയാണ് എങ്കിൽ, ഇടയ്ക്ക് ഒന്ന് ഫോണിൽ വിളിച്ചോ ഒരു മെയിൽ അയച്ചോ അവളെ സമാശ്വസിപ്പിക്കാം. അവൾ ഒപ്പം ഉള്ളപ്പോൾ നിങ്ങൾ അനുഭവിക്കുന്ന സന്തോഷം മറ്റൊരിടത്ത് നിന്നും തനിക്ക് ലഭിക്കില്ലെന്ന് മനസ്സിലാക്കുമ്പോൾ അവൾക്കുണ്ടാകുന്ന സന്തോഷം പറഞ്ഞ് അറിയിക്കാൻ കഴിയുന്നതല്ല., അതും ഇങ്ങനെ ഒരു അവസ്ഥയിൽ അവൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ സാന്ത്വനമാകും അത്.

അവളുടെ എല്ലാ മാസങ്ങളിലും ഉള്ള ഈ അസസ്ഥതകളിൽ നിങ്ങൾ നിരാശനല്ലെന്ന് ബോധ്യപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. ആ വിഷയത്തെ കുറിച്ച് അവൾ സംസാരിക്കുമ്പോൾ ‘ഇതൊക്കെ നിനക്ക് നിന്റെ കൂട്ടുകാരികളോട് പറഞ്ഞുകൂടെ’ എന്ന പറഞ്ഞ് ഒഴിഞ്ഞുമാറി നിങ്ങൾ അവളെ കെയർ ചെയ്യുന്നില്ല എന്ന തോന്നൽ ഉണ്ടാക്കാതെ അവൾക്ക് പറയാനുള്ളത് എന്തായാലും ക്ഷമയോടെ കേൾക്കാൻ സന്നദ്ധനാകുക. നിങ്ങളുടെ ഈ ഒഴിഞ്ഞുമാറൽ ഒരു പുരുഷാധിപത്യത്തിന്റെ ലക്ഷണമായി അവൾ കണക്കാക്കിയേക്കാം.

മറിച്ച് അവൾക്കിത്തരം അവസരങ്ങളിൽ ആവശ്യമായ സാനിറ്ററി സാമഗ്രികൾ ഉൾപ്പെടെയുള്ളവ വാങ്ങിക്കൊടുക്കാനുള്ള മനസ്സ് കാണിക്കുകയും, ആ ദിവസങ്ങളിൽ അവൾക്കിഷ്ടമുള്ള ചോക്ലേറ്റ്സ്, ഇഷ്ടമുള്ള മാഗസീൻസ് എന്നിവയൊക്കെ വാങ്ങി കൊടുക്കുകയും ചെയ്തു നോക്കു, ഏതവസ്ഥയിലും, തന്റെ എല്ലാ കാര്യങ്ങളിലും നിങ്ങൾ അതീവ ശ്രദ്ധാലുവാണ് എന്ന തിരിച്ചറിവ് അവളിൽ കൂടുതൽ ശക്തമാകും. നിങ്ങളോടുള്ള സ്നേഹം പതിന്മടങ്ങ് വർദ്ധിക്കാൻ ഇതൊക്കെ ധാരാളം.

സ്വന്തം ഭാര്യയുടെ ഉയർച്ചയിൽ മാത്രമല്ല വീഴ്ചയിലും നിങ്ങൾ താങ്ങായി എക്കാലാവും ഉണ്ടാകും എന്ന ചിന്ത ഏതൊരു ഭാര്യക്കും അഭിമാനം നൽകുന്നതിനോടൊപ്പം താൻ ഭർത്താവിന്റെ തണലിൽ കൂടുതൽ സുരക്ഷിതയാണെന്ന ബോധവും ശക്തമാക്കും, അത് നിങ്ങളുടെ കുടുംബ ജീവിതത്തിന്റെ അടിത്തറ കൂടുതൽ ബലപ്പെടുത്തും.

ഡോ: അഞ്ജലി. വി

About Intensive Promo

Leave a Reply

Your email address will not be published.