Breaking News
Home / Lifestyle / ഷവർമയിൽ വിഷാംശം എങ്ങിനെ വരുന്നു? ഇത് തീര്‍ച്ചയായും വായിക്കുക, ഷെയര്‍ ചെയ്യുക..!!

ഷവർമയിൽ വിഷാംശം എങ്ങിനെ വരുന്നു? ഇത് തീര്‍ച്ചയായും വായിക്കുക, ഷെയര്‍ ചെയ്യുക..!!

വൃത്തിയുള്ള അന്തരീക്ഷത്തിൽ പാകം ചെയ്തില്ലെങ്കിൽ കഴിക്കുന്നയാൾക്കു മരണംവരെ സംഭവിക്കാൻ സാധ്യതയുള്ളതാണു ഷവർമ. അതായത് അൽപം ശ്രദ്ധ കുറഞ്ഞാൽ വലിയ അപകടം ഉണ്ടാകുമെന്നു സാരം. ഏതാനും വർഷം മുൻപ് ഷവർമ കഴിച്ച് തിരുവനന്തപുരത്ത് ഒരാൾ മരിക്കുകയും നിരവധി പേർക്ക് ഭക്ഷ്യവിഷബാധ ഏൽക്കുകയും ചെയ്തിരുന്നു. തുടർന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് കർശന നിർദേശങ്ങൾ നൽകിയിരുന്നു. എന്നാൽ ഇപ്പോഴും പല സ്ഥലങ്ങളിലും ഈ നിർദേശങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് ഷവർമ നിർമാണം നടക്കുന്നത്.

സാൽമോണല്ല ബാക്ടീരിയ കൂടുതലായി ഉണ്ടാകാൻ സാധ്യതയുള്ള ഒന്നാണ് കോഴിയിറച്ചി. ഈ ബാക്ടീരിയ നശിക്കണമെങ്കിൽ ഇറച്ചി 80 ഡിഗ്രി താപനിലയിലെങ്കിലും ചൂടാക്കണം.

എന്നാൽ പലരും ഇതു ചെയ്യുന്നില്ലെന്നതാണ് വാസ്തവം. കുറഞ്ഞതാപനിലയില്‍ ഇറച്ചി ചൂടാക്കുമ്പോള്‍ ബാക്ടീരിയ പടരുകയും മനുഷ്യശരീരത്തില്‍ കടന്ന് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുകയും ചെയ്യുന്നു.

പല കടകളിലും പുറത്തായി മുൻഭാഗത്ത് ഒട്ടും സുരക്ഷിതമല്ലാതെയാണ് ഷവർമ ഉണ്ടാക്കുന്നത്. വാഹനങ്ങൾ പോകുമ്പോഴുള്ള പൊടിപലങ്ങളെല്ലാം ഈ ഇറച്ചിയിൽ പറ്റിപ്പിടിക്കുന്നുണ്ട്. ഇതും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. ഇറച്ചി തൂക്കിയിടുന്ന കമ്പി ദിവസവും അണുവിമുക്തമാക്കിയില്ലെങ്കിൽ അതും അനാരോഗ്യത്തിലേക്കു നയിക്കും.

ഷവര്‍മയ്‌ക്കൊപ്പം കഴിക്കുന്ന പച്ചക്കറികള്‍ ഫ്രിഡ്ജില്‍ വേവിച്ച കോഴിയിറച്ചിക്കൊപ്പമാണ് പലപ്പോഴും സൂക്ഷിക്കാറുള്ളത്. ഇത് കോഴിയിറച്ചിയിലെ ബാക്ടീരിയ പച്ചക്കറികളിലേക്ക് പടരുന്നതിനു കാരണമാകും.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *