ആസിഫക്ക് വേണ്ടി ശബ്ദം ഉയര്‍ത്തി നട്ടെല്ലുള്ള ചില താരങ്ങള്‍ രാഷ്ട്രീയക്കാരുടെയും ബലാത്സംഗക്കാരുടെയും ബാലപീഡകരുടെയും കയ്യില്‍ നിന്ന് നമ്മള് ആവശ്യത്തിന് അനുഭവിച്ചു കഴിഞ്ഞു. ശരിയായിട്ടുള്ള ആവശ്യങ്ങള്‍ക്കായി എഴുന്നേറ്റ് നിന്ന് ചോദ്യങ്ങള്‍ ചോദിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. ബലാത്സംഗം എന്നത് ഇനിയും നമ്മുക്ക് സഹിച്ചു കൊടുക്കാന്‍ പറ്റുന്ന ഒന്നല്ല വീടിന് പുറത്തിറങ്ങി വിപ്ലവം നടത്തണമെന്ന് പോലും ഞാന്‍ പറയുന്നില്ല. സോഷ്യല്‍ മീഡിയയിലൂടെ തന്നെ നമ്മുക്ക് മാറ്റങ്ങള്‍ കൊണ്ടു വരാന്‍ സാധിക്കും. ഭീരുക്കളാകരുത് ധൈര്യത്തോടെ എഴുന്നേല്ക്കു കൂട്ടുകാരെ