Breaking News
Home / Lifestyle / അട്ടപ്പാടിയില്‍ കുടിവെള്ളമെത്തിച്ച് സന്തോഷ് പണ്ഡിറ്റ്; ഇതല്ലേ വിഷുക്കൈനീട്ടമെന്ന് ആരാധകര്‍

അട്ടപ്പാടിയില്‍ കുടിവെള്ളമെത്തിച്ച് സന്തോഷ് പണ്ഡിറ്റ്; ഇതല്ലേ വിഷുക്കൈനീട്ടമെന്ന് ആരാധകര്‍

അട്ടപ്പാടിയിൽ കുടിവെള്ളസൗകര്യത്തിനായി 5000 ലിറ്റർ ടാങ്ക് രണ്ടിടങ്ങളിൽ സ്ഥാപിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. അട്ടപ്പാടിയിലെ കുടിവെള്ളപ്രശ്നത്തെക്കുറിച്ച് ഫെയ്സ്ബുക്കിലൂടെ ചിലർ സന്തോഷ്പണ്ഡിറ്റിനെ അറിയിച്ചിരുന്നു. ഇതേതുടർന്നാണ് സന്തോഷ്പണ്ഡിറ്റ് വീണ്ടും അട്ടപ്പാടിയിലെ കുന്നുകൾ കയറിയത്. ആ കയറ്റം അവിടെയുള്ളവർക്ക് കൈനീട്ടം കൂടിയായി. താരം തന്നെയാണ് പെയ്സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. ഇതല്ലേ യഥാർഥ കൈനീട്ടമെന്നാണ് സമൂഹ മാധ്യമങ്ങളില്‍ പണ്ഡിറ്റിനെ പിന്തുണക്കുന്നവര്‍ ചോദിക്കുന്നത്. സന്തോഷ്ണ്ഡിറ്റിന്റെ കുറിപ്പ്:

Dear Facebook family,

ഈ വിഷുക്കാലം ഞാൻ അട്ടപ്പാടിയിലെ പാവപ്പെട്ട
ആളുകളോടൊപ്പം ആഘോഷിക്കുന്നു….
കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ ഇവിടെയാണ്…
5 ദിവസത്തെ പരൃടനമാണ് ഉദ്ദേൃശിച്ചത്..

ഇവിടുത്തെ ചില ഉൗരുകളിൽ കടുത്ത കുടിവെള്ള ക്ഷാമം
നേരിടുന്ന വിവരം അവർ Facebook ലൂടെ എന്നെ അറിയിച്ചിരുന്നു ട്ടോ….ഇതിന്മേൽ ഈ പ്രശ്ദം പരിഹരിക്കുവാൻ ഞാൻ ചില സ്ഥലങ്ചൾ സന്ദർശിച്ചു….

പല സ്ഥലങ്ങളിലും 1.50 KM താഴെ നിന്നൊക്കെ വേണം
ഇവർക്ക് ഉയർന്ന പ്രദേശത്തേക്കു വെള്ളം കൊണ്ടു വരുവാൻ….ഒരു കുടം വെള്ളം കൊണ്ടു കൊണ്ടു വരുവാൻ
15 മിനിറ്റൊക്കെ എടുക്കുമത്രേ….

ഞാൻ വിഷയം പല വീടുകളും സന്ദർശിച്ച് നേരിൽ പഠിക്കുകയും അവരുടെ അഭൃർത്ഥന പരിഗണിച്ച്
5000 ലിറ്ററിന്ടെ ടാന്ക് (രണ്ടിടത്തായ് രണ്ടണ്ണം) സ്ഥാപിച്ച്
164 ഓളം കുടുംബങ്ങൾക്കു കുടി വെള്ള സൗകരൃം ഒരുക്കുകയും ചെയ്തു…

164 വീടുകളിൽ പല വീടുകളിലും കക്കൂസും , കുളിമുറിയും ഇല്ല…ഒന്നര സെന്ട് ഭൂമിയിൽ പണിത പല വീടുകളിലും അതുണ്ടാക്കുവാനുള്ള സൗകരൃമില്ലെന്ന് അവിടങ്ങളിൽ സന്ദർശിച്ച എനിക്ക് നെരിൽ ബോദ്ധൃപ്പെട്ടു….
മറ്റു വീടുകളിൽ സാമ്പത്തിക പ്രശ്നം കാരണം
ഇതൊന്നും ഉണ്ടാക്കുവാൻ പറ്റുന്നില്ല….എന്ടെ അടുത്ത
പരൃടനത്തിൽ ഈ പ്രശ്നങ്ങൾ പരിഹരിക്കുവാൻ
വേണ്ടത് ചെയ്യാമെന്നു ഉറപ്പു കൊടുത്തു…(2012 ലും, 2017 ലും ഈ മേഖലയിൽ ഞാൻ ചില സഹായങ്ങൾ ചെയ്തിരുന്നു)

മലവെള്ളം വരുമ്പോൾ ഒഴിഞ്ഞു പോകുവാനുള്ള സ്ഥലമില്ല എന്നതും, കൃഷിയിടങ്ങളിൽ ആനയും, കാട്ടു പന്നിയുടെ ശല്ലൃവും ,വിദൃാഭൃാസം ഉള്ളവർക്കിടയിലെ
തൊഴിലില്ലായ്മാ പ്രശ്നവും അവരെന്നെ ധരിപ്പിച്ചു….

കൂടാതെ ശുദ്ധജലത്തിന്ടെ അപരൃാപ്തതയും അവർ നേരിടുന്നു….ഭൂരിഭാഗം വീടുകളിൽ സന്ദർശിച്ചു പ്രശ്നങ്ങൾ പഠിക്കുവാൻ ശ്രമിച്ചു….

കഴിഞ്ഞ ഓണത്തിലും ഞാൻ അട്ടപ്പാടിയിലായിരുന്നു…
ഈ വിഷു ആഘോഷവും അവിടുത്തെ മറ്റൊരു പ്രദേശത്തെ ആളുകളോടൊപ്പം happy ആയി ആഘോഷിക്കുന്നു….

(ഈ കുടി വെള്ള പ്രശ്നം പരിഹരിക്കുവാൻ എന്നെ
സഹായിച്ച ഉമാ ജീക്കും, രാകേഷ് ബാബു ജീക്കും, കൃാമറ
ചെയ്ത ദീപക് രാജ് bro ക്കും നന്ദി…)

About Intensive Promo

Leave a Reply

Your email address will not be published.