Breaking News
Home / Lifestyle / താലി കെട്ടിയ പെണ്ണ് ആദ്യ രാത്രിയില്‍ തന്നോട് വെളിപ്പെടുത്തിയ സത്യത്തിന്റെ ഷോക്കില്‍ യുവാവ് എഴുതിയ കുറിപ്പ് വൈറല്‍…..😮😮

താലി കെട്ടിയ പെണ്ണ് ആദ്യ രാത്രിയില്‍ തന്നോട് വെളിപ്പെടുത്തിയ സത്യത്തിന്റെ ഷോക്കില്‍ യുവാവ് എഴുതിയ കുറിപ്പ് വൈറല്‍…..😮😮

ഞാന്‍ രണ്ട് മാസം ഗര്‍ഭിണിയാണ് താന്‍ താലി കെട്ടിയ പെണ്ണ് ആദ്യ രാത്രിയില്‍ തന്നോട് വെളിപ്പെടുത്തിയ സത്യത്തിന്റെ ഷോക്കില്‍ യുവാവ് എഴുതിയ കുറിപ്പ് വൈറല്‍

യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ ഇങ്ങനെ: ‘ചേട്ടാ….ഞാന്‍ രണ്ട് മാസം ഗര്‍ഭിണിയാണ്’ ആദ്യ രാത്രിയില്‍ പാല്‍ഗ്ലാസുമായി മുന്നില്‍ വന്നു നിന്ന് ഞാന്‍ താലികെട്ടിയവള്‍ ഇത് പറഞ്ഞപ്പോള്‍ ഈ ഭൂമി മൊത്തത്തില്‍ കറങ്ങുന്നതുപോലെയാണ് ആദ്യമെനിക്ക് തോന്നിയത്.മുറിയുടെ സൈഡില്‍ തലയിടിച്ചപ്പോഴാണ് ഭൂമിയല്ല എന്റെ തലയാണ് കറങ്ങിയതെന്ന് മനസ്സിലായത്.

വഞ്ചകീ..ഞാന്‍ ആ ഒരുമ്പെട്ടവളുടെ മുഖത്തേക്കും വയറിലേക്കും മാറിമാറി നോക്കി.. ഇല്ല അവളുടെ വയറ് കണ്ടാല്‍ ഗര്‍ഭം ഉണ്ടെന്ന് തോന്നുകയേ ഇല്ല..വയറ് വീര്‍ത്തിട്ടേയില്ല.. ‘ടാ..മണ്ടാ രണ്ട് മാസം ഗര്‍ഭിണിയാ യവളുടെ വയറ് എങ്ങനെയാടാ വീര്‍ത്തിരിക്കുന്നത്.അതിന് ഒരു നാല് മാസമെങ്കിലും ആകണ്ടേ വയറ് വലുതാകാന്‍ ‘ എന്റെ മനസ്സാക്ഷി എന്നോട് ചോദിച്ചു.. അത് ശരിയാണല്ലോ..അപ്പോള്‍ ഇവള്‍ ഗര്‍ഭിണി ആണെന്ന് പറഞ്ഞത് ശരിയാകും..

ആരാണ് കൊച്ചിന്റെ തന്ത എന്ന് മാത്രമിനി അറിഞ്ഞാല്‍ മതി ‘ആരാടീ നിന്റെ ഗര്‍ഭത്തിനുത്തരവാദി?’ എന്നുള്ള എന്റെ ചോദ്യം എന്തോ പുറത്തേക്ക് വരാതെ തൊണ്ടയില്‍ തന്നെ തടഞ്ഞു നിന്നു. അവളുടെ കയ്യില്‍ നിന്നും പാല്‍ഗ്ലാസ് പിടിച്ചുവാങ്ങി ഒറ്റവലിക്ക് ആ പാല്‌മൊത്തം കുടിച്ച് തീര്‍ത്തിട്ടും വല്ലാത്ത പരവേശം.

അവളെ പെണ്ണ് കാണാന്‍ പോയ അന്നുതൊട്ട്
താലികെട്ടുകഴിഞ്ഞ് അവളീ വീട്ടിലേക്ക് വലതുകാല്‍ വെച്ച് കേറിയതുവരെയുള്ള സീനുകള്‍ ഒറ്റഷോട്ടില്‍ തന്നെ എന്റെ മനസ്സിലേക്കോടിയെത്തി. ഞാനൊന്നും മിണ്ടാതെ കണ്ണും മിഴിച്ചു നില്‍ക്കുന്നത് കണ്ടിട്ടാ വണം ‘ചേട്ടാ’ എന്നും വിളിച്ചവള്‍ എന്റെ തോളില്‍ കൈവെച്ചത്… ‘ഛീ…. കന്യകനായ എന്നെ പിഴച്ചവ ളായ നീ തൊട്ടുപോകരുത് ‘എന്ന് പറയണമെന്നുണ്ടായിരുന്നില്ലെങ്കിലും ഞാനത് മനസ്സില്‍ തന്നെയടക്കി.

അവള്‍ക്കായി ആദ്യം വാങ്ങി നല്‍കിയ ഐഫോണ്‍ മുതല്‍ ഹണിമൂണിനായി ബുക്ക് ചെയ്തിട്ട ടിക്കറ്റ് ചാര്‍ജ്ജിന്റെ വരെ കാശ് ഓര്‍ത്തപ്പോള്‍ ആ മൂധേവിയുടെ വയറ്റത്തിട്ടൊരു തൊഴികൊടുക്കാനാണ് തോന്നിയത് ,അതോടെ അവളുടെ അവിഹിത ഗര്‍ഭവും കലങ്ങിയേനെ ….. ‘ചേട്ടനെന്താ ഒന്നും പറയാതെ നില്‍ക്കുന്നത്?’ എന്നുള്ള അവളുടെ ആ ഓഞ്ഞ ചോദ്യത്തിന് ‘ഞാനിനി എന്തു പറയാനാ? പറയാനുള്ള തൊക്കെ നാളെമുതല്‍ വീട്ടുകാരും നാട്ടുകാരും പറഞ്ഞോളും.

കെട്ടിയപെണ്ണിനൊപ്പം ഒരു ഗര്‍ഭം കൂടി ഫ്രീ കിട്ടിയ പുതുമണവാളന്‍ …അതായിരിക്കും നാളെമുതല്‍ എന്നെകാണുമ്പോള്‍ മറ്റുള്ളവര്‍ക്ക് പറയാനുണ്ടാ കുക..എന്നാലും… എടീ വഞ്ചകി നീ എന്നോട് എന്തിനീ ചതി ചെയ്തു.നിന്റെ ഗര്‍ഭത്തിനുത്തരവാദി ആരാണെന്നുവെച്ചാല്‍ അവനോടൊപ്പം നിനക്ക് പോകാമായിരുന്നില്ലേ. വെറുതേ എന്നെയെന്തിനു മറ്റുള്ളവ രുടെ മുന്നില്‍ കോമാളിയാക്കി.

വല്ലവന്റേയും ഗര്‍ഭത്തിനുത്തരവാദിത്വം എന്നെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നു..ഇല്ല…. നിന്നെപ്പോലുള്ളവളുമാര്‍ക്ക് മാപ്പില്ല .വല്ലവന്റേയും കൊച്ചിന്റെ തന്തയാകാന്‍ എനിക്ക് പറ്റില്ല.ഇപ്പഴിറങ്ങണം നീ ഈ മുറിയില്‍ നിന്നും ‘ ഒറ്റ ശ്വാസത്തില്‍ ഞാനിത്രയും പറഞ്ഞു തീര്‍ന്നതും അവള് ദേ പൊട്ടിച്ചിരിക്കുന്നു. ‘ദൈവമേ ഇവള്‍ക്ക് ഗര്‍ഭം മാത്രമല്ല ,ഭ്രാന്തുമുണ്ടായിരുന്നോ ?’ഞാനിത് മനസ്സില്‍ ഓര്‍ത്തതും അവളുടെ മറുപടി ഉടനെ വന്നു.

‘എനിക്ക് ഗര്‍ഭവും വട്ടും ഒന്നുമില്ലാ ട്ടോ.ചേട്ടനിതറിയുമ്പോള്‍ എങ്ങനെ പ്രതികരിക്കുമെന്നറിയാന്‍ വേണ്ടിയുള്ള ഒരു നാടകം.ഈ ഡയലോഗെ നിക്ക് പറഞ്ഞു തന്നത് ചേട്ടന്റെ പെങ്ങളും അളിയനുമാ. ഞാന്‍ അവര്‍ പറഞ്ഞത് അക്ഷരംപ്രതി അനുസരിച്ചൂന്ന് മാത്രം.എന്നെ ഇതിന്റെ പേരില്‍ സംശയിക്കുകയും വെറുക്കുകയും ചെയ്യരുതേ ചേട്ടാ

ചിരിയോടെ തുടങ്ങിയ അവളുടെ സംസാരം കണ്ണീരോടെ കൈകൂപ്പി ആയപ്പോള്‍ എനിക്ക് മനസ്സിലായി ഇവള്‍ ശരിക്കും ഒരുപൊട്ടിപെണ്ണ് തന്നെയെന്ന്. ആ മിഴികളില്‍ നിറഞ്ഞ നീര്‍കണങ്ങള്‍ വിരള്‍ തുമ്പാല്‍ തട്ടിതെറിപ്പിച്ച് അവളെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തി ഞാന്‍ പതുക്കെ അവളുടെ കാതില്‍ പറഞ്ഞു. ‘അതേ നിന്റെ ഇല്ലാത്ത രണ്ട്മാസത്തെ ഗര്‍ഭത്തിന്റെ പേരില്‍ എന്റെ പെങ്ങളേയും അളിയനേയും ഞാന്‍ നാളെ പച്ചമാങ്ങ പറിക്കാനായി നമ്മുടെ മൂവാണ്ടന്‍ മാവേല്‍ ഏണിവെച്ച് കയറ്റി നീറിനെ കൊണ്ട് കടിപ്പിക്കുന്നത് കാട്ടിതരാട്ടോ’. പോസ്റ്റ് അവസാനിക്കുന്നതിങ്ങനെ

About Intensive Promo

Leave a Reply

Your email address will not be published.